1 GBP = 97.70 INR                       

BREAKING NEWS

മുഖങ്ങള്‍, ഭാഗം 9

Britishmalayali
രശ്മി പ്രകാശ്

ഹെന്ററി എട്ടാമനെക്കുറിച്ചുള്ള ഒരു പുസ്തകവുമായി മാര്‍ക്ക് മുറിയിലുണ്ടായിരുന്ന കസേരയില്‍ ചെന്നിരുന്നു. അധികം സംസാരമില്ലാതെ സമയം ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടുപോയി. അവിടെയിരുന്നുകൊണ്ട് അയാള്‍ മുറിയില്‍ ആകെമാനം നോക്കി, പോക്കറ്റ് ഡയറിയില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഇസയുടെ ക്ലാസ്സുകളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഒക്കെ സാധാരണ രീതിയില്‍ ഫെലിക്സിനോട് ചോദിച്ചു. ലെക്സിയെ കുറിച്ച് ഒന്നും തന്നെ ചോദിച്ചതുമില്ല.

മുറിയില്‍ നിന്നും പുറത്തിറങ്ങി വിശാലമായ ബാല്‍ക്കണിയിലേക്ക് നടന്നപ്പോഴാണ് ഇടതു വശത്തായി സിംഹത്തലയോടു കൂടിയ ഗോവണിപ്പടികള്‍ മാര്‍ക്ക് കണ്ടത്. അവിടെ നിന്നും വീടിനു പുറത്തു കൂടി താഴെ എത്താം.

ഫെലിക്സ്, ഷാള്‍ വീ ഗോ ഡൗണ്‍സ്റ്റയേഴ്‌സ്? ഗോവണിയിലേക്ക് കൈചൂണ്ടി മാര്‍ക്ക് ചോദിച്ചു.

യെസ്, വീ ക്യാന്‍. മാര്‍ക്ക് ആദ്യം നടക്കൂ എന്ന മട്ടില്‍ ഫെലിക്സ് കൈ കാണിച്ചു. തടിയില്‍ തീര്‍ത്ത മനോഹരമായ ഗോവണി സ്പൈറല്‍ ആകൃതിയില്‍ ആയിരുന്നു. തനിക്കു മുന്നേ ഒരു മഴയോ തണുത്ത കാറ്റോ ആ പടികളിലൂടെ കടന്നുപോയിരുന്നതായി മാര്‍ക്കിന് തോന്നി. കൈവരികളില്‍ അവിടവിടെയായി ജലകണങ്ങള്‍ നാണത്തോടെ മുഖമൊളിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. പടികളിലേക്കു പഴുത്ത ഇലകളെ പൊഴിച്ചുകൊണ്ടു വലിയൊരു ഓക്ക് മരം ആകാശത്തേക്ക് നോക്കി നില്‍പ്പുണ്ടായിരുന്നു. ഇളം വയലറ്റ് നിറത്തിലുള്ള ഗ്ലാസ് ചിപ്പിങ്ങുകളിലേക്കാണ് പടികള്‍ അവസാനിക്കുന്നത്.

ഐ റിയലി ലൈക് യുവര്‍ ഹൗസ് ഫെലിക്സ്. നിങ്ങള്‍ നന്നായി വീട് സൂക്ഷിച്ചിരിക്കുന്നു. എങ്കിലും ഒറ്റക്കുള്ള ജീവിതം, അതും ഈ വലിയ വീട്ടില്‍ മടുപ്പുണ്ടാക്കുന്നില്ലേ?

ഞാന്‍ സാധാരണ സംഗീത പരിപാടികളുമായി യാത്രയിലായിരിക്കും. അത് കൊണ്ട് മടുപ്പൊന്നും തോന്നാറില്ല. പിന്നെ സുഹൃത്തുക്കള്‍ വരും. ഫെലിക്സിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടു മാര്‍ക്ക് പതുക്കെ തലയാട്ടി.

ഇസയും ലെക്സിയും ഇപ്പോള്‍ എവിടെയായിരിക്കും എന്നാണ് ഫെലിക്സിന് തോന്നുന്നത്? തികച്ചും അപ്രതീക്ഷിതമായാണ് മാര്‍ക്ക് അങ്ങനെയൊരു ചോദ്യം ചോദിച്ചത്. ഫെലിക്സ്, ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്ന ആന്തലിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടന്ന് മാര്‍ക്കിന്റെ മൊബൈല്‍ ശബ്ദിച്ചു. ഫോണ്‍ ചെവിയോട് ചേര്‍ത്ത മാര്‍ക്കിന്റെ മുഖത്ത് വല്ലാത്ത ഒരു ഞെട്ടല്‍ കണ്ടു. യാത്ര പോലും പറയാതെ അയാള്‍ തിടുക്കത്തില്‍ വീടിന്റെ മുന്നിലേക്ക് ഓടി. ഫെലിക്സ് പുറകെയെത്തുമ്പോഴേക്കും മാര്‍ക്കിന്റെ കാര്‍ റോഡിലേക്ക് കയറിയിരുന്നു. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ ഫെലിക്സ് തിരികെ അകത്തേക്ക് പോയി.

ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലിന്റെ ആക്സിഡന്റ് ആന്‍ഡ് എമെര്‍ജന്‍സിക്ക് മുന്നിലാണ് മാര്‍ക്കിന്റെ കാര്‍ നിന്നത്. തിടുക്കത്തില്‍ അകത്തേക്ക് പോയ അയാള്‍ റിസെപ്ഷനില്‍ ഐഡി കാര്‍ഡ് കാണിച്ചു എന്തോ ചോദിച്ചു. ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി വാര്‍ഡിലേക്കാണ് അവിടെ നിന്ന് മാര്‍ക്ക് പോയത്. സന്ദര്‍ശന സമയമല്ലാത്തതിനാല്‍ താന്‍ ആരാണെന്നും വന്ന കാര്യമെന്തെന്നും മാര്‍ക്കിന് പറയേണ്ടി വന്നു. നിര്‍ദ്ദേശം കിട്ടിയപ്പോള്‍ അയാള്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. നഴ്സിംഗ് സ്റ്റേഷനടുത്തുള്ള സൈഡ് റൂമില്‍ ഫിലിപ്പും, ഐസക്കും ഉണ്ടായിരുന്നു.

വാട്ട് ഹാപ്പെന്‍ഡ് മി. മാളിയേക്കല്‍? ഡിഡ് യു സീ ഹിം?
നോ... മാര്‍ക്ക് എനിക്ക് അയാളെ കാണാന്‍ കഴിഞ്ഞില്ല ഞാന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. കോള്‍ ബെല്ലിന്റെ ശബ്ദം കേട്ടാണ് ഐസക്ക് ചെന്ന് വാതില്‍ തുറന്നത്. ആരെയും കാണാത്തതു കൊണ്ട് ഡോറിലെ മെയില്‍ സ്ലോട്ടില്‍ കൂടി താഴെ വീണു കിടന്ന ലെറ്ററുകള്‍ എടുക്കാനായി കുനിഞ്ഞപ്പോഴാണ് മുഖം മൂടി ധരിച്ച ഒരാള്‍ പെട്ടന്ന് ആസിഡ് ഒഴിച്ചത്. ലെറ്റര്‍ എടുക്കാന്‍ കുനിഞ്ഞതു കൊണ്ട് ഐസക്കിന്റെ മുഖത്ത് വീണില്ല. വാതിലിന്റെ നേരെ നടന്നു വന്ന ഗ്രേസിന്റെ കയ്യിലാണ് വീണത്. അയാള്‍ പെട്ടന്ന് തന്നെ ഓടി മറഞ്ഞു. വലതു കയ്യില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഭാഗ്യത്തിന് മുഖത്ത് ഒരു തുള്ളി പോലും വീണില്ല. ഞാന്‍  അവിടെ ഉണ്ടായിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ തണുത്ത വെള്ളത്തില്‍ പല തവണ കഴുകി, ആംബുലന്‍സ് വിളിക്കാന്‍ മിനക്കെടാതെ ഉടനെ ആശുപത്രിയിലേക്ക് പോന്നു.

എന്റെ സുഹൃത്താണ് ബേണ്‍സിലെ കണ്‍സെല്‍റ്റന്റ് ആദം സിറോക്കോവിസ്‌കി. പെട്ടന്ന് തന്നെ അദ്ദേഹം വന്നു ഗ്രേസിനെ പരിശോധിച്ചു ഇപ്പോള്‍ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ഡിബ്രൈഡ്മെന്റിനായി കൊണ്ടുപോയി. എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് എനിക്കറിയില്ല. ഫിലിപ്പ്, വല്ലാത്ത ഹൃദയഭാരത്തോടെ മാര്‍ക്കിനെ നോക്കി. വല്ലാത്തൊരു മാനസികാവസ്ഥയിലാണ് അയാളെന്ന് ആ കണ്ണുകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

വളരെ സമാധാനത്തോടെ കഴിഞ്ഞൊരു കുടുംബത്തിനുമേല്‍ അശനിപാതം പോലെ സങ്കടം വന്നു വീണുകൊണ്ടിരിക്കുന്നു. അന്തരീക്ഷത്തിലെ കനം പതിയെ മുഖങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. ആസിഡ് അറ്റാക്കോ അല്ലെങ്കില്‍ ഇതുപോലെ ഒരു ക്രൈമോ  ഗാലിവുഡ് ഏരിയയില്‍ കേട്ട് കേഴ്വിപോലുമില്ല. ഇതിപ്പോള്‍ ഒന്നിന് പുറകെ ഒന്നായി.

നിങ്ങള്‍ സമാധാനമായി ഇരിക്ക് എന്തായാലും നമ്മള്‍ പെണ്‍കുട്ടികളെ കണ്ടെത്തുക തന്നെ ചെയ്യും. ഇസയുടെ മിസ്സിങ്ങും ഈ ആസിഡ് അറ്റാക്കും തമ്മില്‍ ബന്ധമുണ്ടെന്നാണോ നിങ്ങള്‍ വിശ്വസിക്കുന്നത്? ഫിലിപ്പ് ,മാര്‍ക്കിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

എനിക്ക് സംഭവ സ്ഥലത്തൊന്നു പോകണം, അതിനു ശേഷം ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം തരാം. എങ്കിലും ഒറ്റനോട്ടത്തില്‍ ഇതെല്ലം ചുറ്റിപ്പിണഞ്ഞു കിടക്കുന്നതായി ഒരു തോന്നല്‍.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam