1 GBP = 88.60 INR                       

BREAKING NEWS

സാക്ഷാല്‍ സച്ചിന്‍ ആറ് ലോകകപ്പില്‍ നിന്ന് നേടിയത് വെറും രണ്ടാം ലോകകപ്പില്‍ എത്തിപ്പിടിച്ചു; സച്ചിന്റെ മറ്റൊരു റെക്കോഡിന് ഇനി 26 റണ്‍സ് മാത്രം പിന്നില്‍; ഒരു ലോകകപ്പിലെ ഏറ്റവും അധികം സെഞ്ച്വറി എന്ന കുമാര്‍ സംഗക്കാരയുടെ റെക്കോഡിനെ മറികടന്നു; വീണ്ടും സെഞ്ച്വറി നേടിയ രോഹിത് തകര്‍ത്തതതും ഒപ്പമെത്തിയതും നിരവധി റെക്കോഡുകള്‍; `നോ ഹിറ്റ്` അല്ലെടാ ഇത് `സൂപ്പര്‍ ഹിറ്റ്` എന്ന് പറയിപ്പിച്ച് രോഹിത് ശര്‍മ്മ

Britishmalayali
kz´wteJI³

ലീഡ്‌സ്: ഈ ലോകകപ്പിന് എത്തുന്നതിന് മുന്‍പ് രോഹിത് ശര്‍മ്മ എന്ന ഇന്ത്യന്‍ ഉപനായകന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് ഒരു ഒറ്റ സെഞ്ച്വറി മാത്രമാണ്. 2015 ക്രിക്കറ്റ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെല്‍ബണില്‍ ബംഗ്ലാദേശിന് എതിരെ നേടിയത് ആയിരുന്നു അത്. എന്നാല്‍ തന്റെ രണ്ടാമത്തെ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തിയ രോഹിത് ശര്‍മ്മ സെമി ഫൈനലിന് മുന്‍പ് തന്നെ ആറ് ലോകകപ്പ് സെഞ്ച്വറികള്‍ എന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടത്തിന് ഒപ്പം എത്തിയിരിക്കുകയാണ്. അതെ ശ്രീലങ്കയ്‌ക്കെതിരെയും സെഞ്ച്വറി നേടി ഈ ലോകകപ്പില്‍ തന്റെ അഞ്ചാമത്തേയും കരിയറിലെ ആറാമത്തെ ലോകകപ്പ് സെഞ്ച്വറിയും ഏകദിന കരിയറിലെ 27ാമത്തേയും സെഞ്ച്വറി രോഹിത് പൂര്‍ത്തിയാക്കിയപ്പോള്‍ തകര്‍ന്നത് നിരവധി റെക്കോഡുകളാണ്.
 
ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് രോഹിത്. ഒന്‍പത് മത്സരങ്ങളില്‍ ഒരെണ്ണം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ ബാക്കിയുള്ള എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി അഞ്ച് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും സഹിതം 647 റണ്‍സ്. ഒരു ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം എന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ (673 റണ്‍സ്) റെക്കോഡിന് 26 റണ്‍സ് മാത്രം പിന്നില്‍. ഒരു ലേകകപ്പില്‍ ഏറ്റവും അധികം സെഞ്ച്വറി എന്ന നാലെണ്ണം അടിച്ച കുമാര്‍ സംഗക്കാരയുടെ റെക്കോഡിനെ മറികടന്നു. ലോകകപ്പ് കരിയറില്‍ 1992 മുതല്‍ 2011 വരെയുള്ള ആറ് ലോകകപ്പുകളില്‍ നിന്നാണ് സച്ചിന്‍ ആറ് സെഞ്ച്വറി തികച്ചത് എങ്കില്‍ രോഹിത്തിന് വേണ്ടി വന്നത് വെറും രണ്ട് ലോകകപ്പുകള്‍ മാത്രമാണ്.

ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന നാലാമത്തെ താരമാണ് രോഹിത്. നേരത്തെ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍, മാത്യു ഹെയ്ഡന്‍ എന്നിവരുടെ പേരിലായിരുന്ന റെക്കോഡിന് ഒപ്പം കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് മുന്‍ നായകന്‍ ഷക്കീബ് അല്‍ ഹസന്‍ എത്തിയത്. ഇന്ന് രോഹിത് അത് മറികടന്നു. പരിക്കറ്റ സഹ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കൂടി മടങ്ങിയ സ്ഥാനത്താണ് രോഹിത് ഈ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നത്. ഈ ലോകകപ്പില്‍ വിരാട് കോലി സെഞ്ച്വറികളുടെ മഴ പെയ്യിക്കുമെന്നാണ് കരുതിയത് എങ്കില്‍ അത് രോഹിത്താണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇത് കൂടാതെ ഈ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി എന്ന റെക്കോഡിന് പുറമെ തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ എന്ന റെക്കോഡും രോഹിത് ശര്‍മ്മ സ്വന്തമാക്കി. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്ക് എതിരെയാണ് തുടര്‍ച്ചയായ സെഞ്ച്വറി നേടിയത്. നേരത്തെ സൗത്താഫ്രിക്ക പാക്കിസ്ഥാന്‍ എന്നിവര്‍ക്ക് എതിരെയും സെഞ്ച്വറി നേടിയ താരം ഓസ്‌ട്രേലിയക്ക് എതിരെ അര്‍ധ സെഞ്ച്വറിയും നേടിയരുന്നു. അഫ്ഗാനിസ്ഥാന് എതിരെ ഒരു റണ്ണിനും വിന്‍ഡീസിന് എതിരെ 18 റണ്‍സിനും പുറത്തായത് മാത്രമാണ് രോഹിത്തിന്റെ ബാറ്റ് ഈ ലോകകപ്പില്‍ ഗര്‍ജ്ജിക്കാതെ പോയത്.സെമിയിലും അത് കഴിഞ്ഞ് ഫൈനലിലും രോഹിത് മികച്ച ഫോം തുടരണെ എന്നും ഇന്ത്യ കപ്പ് നേടണേ എ്‌നും മാത്രമാണ് ഇപ്പോള്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category