1 GBP = 88.60 INR                       

BREAKING NEWS

വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ച്വറിയും അലക്സ് ക്യാരിയുടെ വെടിക്കെട്ട് ബാറ്റിങ്ങും തുണച്ചില്ല; സൗത്താഫ്രിക്കയോട് നിലവിലെ ചാമ്പ്യന്മാര്‍ വീണത് 10 റണ്‍സ് അകലെ; സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലസിസ് കളിയിലെ കേമന്‍; അവസാന മത്സരം തോറ്റ ഓസ്ട്രേലിയ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ; ഒന്നാം സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും; ലോകകപ്പില്‍ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കി

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ സൗത്താഫ്രിക്കയോട് 10 റണ്‍സിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഇന്നത്തെ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതായ ഓസ്ട്രേലിയ രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ 11ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ഇന്ന് ശ്രീലങ്കയെ തോല്‍പ്പിച്ച് ഒന്നാമതെത്തിയ ഇന്ത്യ ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ജൂലൈ 9ന് മാഞ്ചസ്റ്ററിലാണ് മത്സരം. 326 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് ഡേവിഡ് വാര്‍ണര്‍ അലക്സ് ക്യാരി എന്നിവരുടെ വിക്കറ്റുകള്‍ നിര്‍ണായക സമയത്ത് നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാന്‍ഡ് നാലാമതുമാണ്.

വിജയലക്ഷ്യമായ 326 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് ടീം സ്‌കോര്‍ അഞ്ചില്‍ എത്തിയപ്പോള്‍ ഇമ്രാന്‍ താഹിര്‍ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നായകന്‍ ആരണ്‍ ഫിഞ്ചിനെ 3(4) നഷ്ടമായി. മാര്‍ക്രത്തിന് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. മൂന്നാമനായി എത്തിയ ഉസ്മാന്‍ ഖ്വാജ 6(5) പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് സ്റ്റീവ് സ്മിത്.ഏഴാം ഓവറില്‍ സ്‌കോര്‍ 33ല്‍ എത്തിയപ്പോള്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 7(6) പ്രിട്ടോറിയസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാര്‍ക്കസ് സ്റ്റോയിനിസ് ആണ് പിന്നീട് ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റില്‍ 62 റണ്‍സ് വാര്‍ണറിന് ഒപ്പം ചേര്‍ത്ത താരം 22(34) ക്വിന്റണ്‍ ഡി കോക്കിന്റെ മിന്നല്‍ സ്റ്റംപിങില്‍ റണ്ണൗട്ടായി.

പിന്നാലെ വന്ന മാക്സ്വെല്‍ 12(20) ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ സ്‌കോര്‍ 24.1 ഓവറില്‍ 119ന് നാല്. വിജയത്തിലേക്ക് 155 പന്തില്‍ 207 റണ്‍സ് എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വാര്‍ണറിന് കൂട്ടായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലക്സ് ക്യാരി എത്തി. ക്ൃത്യമായി ആസ്‌കിങ് റേറ്റിന് അനുസരിച്ച് ഇരുവരും ബാറ്റ് വീശി. ഇതിനിടയില്‍ ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറിയും ഈ ലോകകപ്പില്‍ 600 റണ്‍സും തികച്ചു. നേരത്തെ ഷക്കീബ് അല്‍ ഹസന്‍, രോഹിത് ശര്‍മ്മ എന്നിവരും ഈ ലോകകപ്പില്‍ 600 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു.

സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് വാര്‍ണര്‍ ക്യാരി സഖ്യം മുന്നേറുന്നതിനിടയിലാണ് ഡേവിഡ് വാര്‍ണര്‍ 122(117) പ്രിട്ടോറിയസിന്റെ പന്തില്‍ മിഡ ഓഫില്‍ ക്രിസ് മോറിസിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. സ്‌കോര്‍ 39.1 ഓവറില്‍ 227ന് അഞ്ച്. പാറ്റ് കമ്മിന്‍സ് ാണ് പിന്നീട് ക്രീസിലെത്തിയത്. ഇതിനിടയില്‍ അലക്സ് ക്യാരി അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും വാര്‍ണര്‍ പുറത്തായതോടെ റണ്‍ നിരക്ക് കുറഞ്ഞു. രണ്ടോവറിന് ശേഷം ശേഷം ഇമ്രാന്‍ താഹിര്‍ തബ്രായിസ് ഷംസി എന്നിവരെ ക്യാരി കടന്നാക്രമിച്ചു. അവസാന ആറോവറില്‍ വിജയലക്ഷ്യം 59 റണ്‍സ്. 45ാം ഓവറിലെ നാലാം പന്തില്‍ ജെപി ഡുമിനിയുടെ ക്യാച്ചില്‍ ഫെഫ്ളുക്വായോക്ക് വിക്കറ്റ് സമ്മാനിച്ച് പാറ്റ് കമ്മിന്‍സ് 9(15) മടങ്ങി. സ്‌കോര്‍ 272-6

കമ്മിന്‍സിന് പകരം എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്ക്. മോറിസ് എറിഞ്ഞ 46ാം ഓവറിലെ രണ്ടാം പന്തില്‍ അലക്സ് ക്യാരി 85(69) മാര്‍ക്രമിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഓസീസ് പ്രതീക്ഷകള്‍ അവസാനിച്ചു. പരിക്കേറ്റ് മടങ്ങിയ ഖ്വാജ ഒന്‍പതാമനായി മടങ്ങിയെത്തി. അവസാന മൂന്നോവറില്‍ ലക്ഷ്യം 42 റണ്‍സ്. മോറിസ് എറിഞ്ഞ 48ാം ഓവറില്‍ വീണത് 17 റണ്‍സ്. അവസാന രണ്ടോവറില്‍ വേണ്ടത് 25 റണ്‍സ്. 49ാം ഓവറിലെ ആദ്യ പന്തില്‍ ഖ്വാജ റബാഡയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് 18(14). പത്താമനായി ക്രീസിലെത്തിയത് ജോസണ്‍ ബെഹറന്‍ഡോര്‍ഫ്. 49ാം ഓവറിലെ അഞ്ചാം പന്തില്‍ സ്റ്റാര്‍ക്ക് ക്ലീന്‍ ബോള്‍ഡ് 16(11). 11ാമനായ നേഥന്‍ ലയണ്‍. ജയം 7 പന്തില്‍ 20 റണ്‍സ് അകലെ. രണ്ട് റണ്‍സ് ഓടിയെടുത്ത് ലയണ്‍.

അവസാന ഓവറില്‍ വിജയിക്കാന്‍ ഒരു വിക്കറ്റ് ശേഷിക്കെ 18 റണ്‍സ്. പന്തെറിയാന്‍ എത്തിയത് അന്‍ഡീലെ ഫെഫ്ളുക്വായോ. ആദ്യ പന്തില്‍ 3 റണ്‍സ്. 5 പന്തില്‍ 15 റണ്‍സ് അകലെ ജയം. രണ്ടാം പന്തില്‍ ഒരു റണ്‍. മൂന്നാം പന്തില്‍ രണ്ട് റണ്‍സ്. മൂന്ന് പന്തില്‍ ജയിക്കാന്‍ 12 റണ്‍സ്. നാലാം പന്തില്‍ വന്നത് ഒരു റണ്‍ മാത്രം. രണ്ട് പന്തില്‍ വേണ്ടത് 11 റണ്‍സ്. അഞ്ചാം പന്തില്‍ നേഥന്‍ ലയണ്‍ പുറത്ത്. ഓസ്ട്രേലിയക്ക് 10 റണ്‍സിന്റെ പരാജയം

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് നേടിയിരുന്നു. സെഞ്ച്വറി നേടിയ നായകന്‍ ഫാഫ് ഡുപ്ലസിസ് 100(94) സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ പുറത്തായ റാസ്സി വാന്‍ ഡര്‍ ഡൂസന്‍ 95(97) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റണ്‍ ഡി കോക്ക് 52(51) അര്‍ധ സെഞ്ച്വറി നേടി. മറ്റൊരു ഓപ്പണറായ ഏയ്ഡന്‍ മാര്‍ക്രം 34(37) ജെപി ഡുമിനി 14(13) ഡ്വെയിന്‍ പ്രിട്ടോറിയസ് 2(5) അന്‍ഡീലെ ഫെഫ്ളുക്വായോ 4*(3) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോര്‍. ഓസ്ട്രേലിയന്‍ ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക് നേഥന്‍ ലയണ്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജെസണ്‍ ബെഹറന്‍ഡോഫ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category