1 GBP = 88.40 INR                       

BREAKING NEWS

കോപ്പ അമേരിക്കയില്‍ ഇത്തവണ അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം; ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്മാരായ ചിലിയെ; കഴിഞ്ഞ രണ്ടു തവണയും ഫൈനലില്‍ ഏറ്റുമുട്ടിയ ഇരു ടീമുകളും ഇത്തവണ കളിച്ചത് ലൂസേഴ്സ് ഫൈനലില്‍; കയ്യാങ്കളി നിറഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡുമായി മെസ്സിക്ക് പുറത്ത് പോകേണ്ടി വന്നത് 37-ാം മിനിറ്റില്‍

Britishmalayali
kz´wteJI³

സാവോ പോളോ: കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ചിലിയെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ടുതവണയും ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇരുവരും. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. സെര്‍ജിയോ അഗ്യൂറോ (2), പൗളോ ഡൈബാല (22) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ചിലിയുടെ ആശ്വാസ ഗോള്‍ പെനല്‍റ്റിയില്‍നിന്ന് അര്‍തുറോ വിദാല്‍ (59) നേടി.

കയ്യാങ്കളികള്‍ ഉടനീളം കണ്ട മത്സരത്തില്‍ പരസ്പരം തമ്മിലടിച്ചതിന് 37-ാം മിനിറ്റില്‍ ലയണല്‍ മെസിക്കും ചിലി താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡ് ലഭിച്ചു. ചിലെ താരം ഗാരി മെഡലുമായി കശപിശയുണ്ടാക്കിയതിന് മല്‍സരത്തിന്റെ 37ാം മിനിറ്റിലാണ് മെസ്സിക്കു ചുവപ്പുകാര്‍ഡ് കിട്ടിയത്. ഗാരി മെഡലിനും കിട്ടി, ചുവപ്പുകാര്‍ഡ്. ഇതോടെ 10 പേരുമായാണ് മല്‍സരത്തിന്റെ ഭൂരിഭാഗം സമയവും ഇരു ടീമുകളും കളിച്ചത്.

മത്സരത്തിലുടനീളം ഏഴ് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. മല്‍സരത്തില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളിനു വഴിയൊരുക്കിയതിനു പിന്നാലെയായിരുന്നു മെസ്സിയുടെ പുറത്താകല്‍. കാര്യമായ ഫൗളൊന്നും ചെയ്യാതിരുന്ന മെസ്സിക്കു ചുവപ്പുകാര്‍ഡ് നല്‍കിയതിനെ ചൊല്ലിയും രണ്ടാം പകുതിയില്‍ ചിലെയ്ക്ക് അനുവദിച്ച പെനല്‍റ്റിയെ ചൊല്ലിയും വിവാദവും ഉടലെടുത്തിട്ടുണ്ട്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category