1 GBP = 85.80 INR                       

BREAKING NEWS

കൃത്രിമച്ചിരി ചിരിച്ച് കെയ്റ്റ്; ചിരിക്കാന്‍ പോലും നില്‍ക്കാതെ വില്യം; അമ്മയോടുള്ള ഇഷ്ടം ഉറപ്പിക്കാന്‍ ഡയാനയുടെ സഹോദരിമാര്‍; ആര്‍ച്ചി ആരെപ്പോലെ ഇരിക്കുന്നു എന്ന കാര്യത്തിലും തര്‍ക്കം; മേഘന്‍-ഹാരി ദമ്പതിമാരുടെ കുഞ്ഞിന്റെ മാമോദീസ ആഘോഷിക്കുമ്പോള്‍

Britishmalayali
kz´wteJI³

തൊണ്ണൂറു ലക്ഷത്തോളം പേരാണ് ഹാരി രാജകുമാരനെയും മേഘന്‍ രാജകുമാരിയെയും സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്. ഇവര്‍ക്കായി ഇരുവരും ചേര്‍ന്ന് പങ്കുവെച്ചത് ആര്‍ച്ചിയുടെ രണ്ട് മാമോദീസ ചിത്രങ്ങള്‍ മാത്രം. എന്നാല്‍, ആരാധകര്‍ക്കിടയില്‍ വലിയൊരു തര്‍ക്കത്തിനും കൊട്ടാരത്തിലെ അടുക്കളരഹസ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും അവ തന്നെ വഴിതുറന്നുവെന്നതാണ് രസകരം. കെയ്റ്റും മേഘനുമായുള്ള നാത്തൂന്‍പോരുമുതല്‍, ആര്‍ച്ചി ആരെപ്പോലെയാണ് ഇരിക്കുന്നതെന്ന തര്‍ക്കത്തിനുവരെ ആ രണ്ട് ചിത്രങ്ങള്‍ ചര്‍ച്ചയായി.

ചാള്‍സിനും കാമിലയ്ക്കുമൊപ്പം ചടങ്ങിനെത്തിയ വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടെയും മുഖഭാവമായിരുന്നു ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വില്യമിന്റെ മുഖത്ത് സന്തോഷത്തിന്റെ ലാഞ്ഛന പോലും ഇല്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍.. മനസ്സിലുള്ളത് വില്യമിന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാമെന്നും അവര്‍ കരുതി. മുന്‍നിരയില്‍ ഹാരിക്കും മേഘനുമൊപ്പം ഇരിക്കുന്ന കെയ്റ്റാകട്ടെ, കൃത്രിമച്ചിരി മുഖത്ത് വരുത്തിയിട്ടുമുണ്ടെന്നും അവര്‍ പറയുന്നു.

സഹോദരന്റെ കുഞ്ഞിന്റെ മാമോദീസച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ആവേശമോ സന്തോഷമോ ഇരുവരുടെയും മുഖത്തില്ലെന്ന് ശരീരഭാഷാ വിദഗ്ധനായയ ജൂഡി ജെയിംസ് കണ്ടെത്തുന്നു. നിശാക്ലബ്ബിലെ കാവല്‍ക്കാരന്റെ ഗൗരവമാര്‍ന്ന മുഖഭാവമാണ് വില്യമിനെന്നും ഒന്ന് രക്ഷപെട്ടാല്‍ മതിയെന്ന ഭാവത്തോടെയാണ് കെയ്റ്റ് ഇരുന്നതെന്നും ജൂഡി വിലയിരുത്തുന്നു. നിര്‍ബന്ധിരായി ചടങ്ങില്‍ പങ്കെടുക്കേണ്ടിവന്ന രണ്ടുപേരുടെ അസ്വസ്ഥത വില്യമിനും കെയ്റ്റിനും മുഖത്തുനിന്ന് ഒളിപ്പിക്കാനായില്ലെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, ചടങ്ങില്‍ നിറഞ്ഞുനിന്നത് ഡയാന രാജകുമാരിയുടെ ഓര്‍മകളായിരുന്നു. അമ്മയുടെ രണ്ട് സഹോദരിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ഒദ്യോഗിക ചിത്രത്തില്‍ അവരെ തന്റെ ഏറ്റവുമടുത്ത ബന്ധുക്കള്‍ക്കൊപ്പം നിര്‍ത്തുകയും ചെയ്ത് ഹാരി ആ കടമ നിറവേറ്റി. ലേഡി ജെയിന്‍ ഫെല്ലോവ്‌സും ലേഡി സാറ മക്‌കോര്‍കൊഡേലും ചടങ്ങിലുടനീളം പങ്കെടുക്കുകയും ചെയ്തു. ആര്‍ച്ചി ജനിച്ചശേഷം അവനെ ആദ്യമായി കണ്ടവരിലൊരാള്‍ ലേഡി ജെയിനായിരുന്നു. തനിക്ക് അമ്മയുടെ കുടുംബത്തോടുള്ള കടപ്പാട് വ്യക്തമാക്കുന്നതായിരുന്നു അതുമുതല്‍ക്കുള്ള ഹാരിയുടെ നിലപാടുകള്‍.

ആര്‍ച്ചിയുടെ ഛായ ആര്‍ക്കെന്നതിനെച്ചൊല്ലിയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തര്‍ക്കത്തിലേര്‍പ്പെട്ടത്. കുട്ടി ഹാരിയെപ്പോലെയാണ് ഇരിക്കുന്നതെന്ന് പലരും പറഞ്ഞപ്പോള്‍, അമ്മയുടെ മുഖമാണ് അവന് കിട്ടിയിരിക്കുന്നതെന്ന് മറ്റുപലരും അഭിപ്രായപ്പെടുന്നു. ഹാരിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ആര്‍ച്ചിയുടെ മുഖമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. കുറ്റിത്തലമുടി പോലും അതിന് തെളിവായി അവര്‍ സൂചിപ്പിച്ചു. എന്നാല്‍, മേഘന്റെ തനി സ്വരൂപമാണ് കുഞ്ഞെന്നാണ് മറ്റുപലരുടെയും അഭിപ്രായം. ഏതായാലും ആര്‍ച്ചിയൊരു സുന്ദരനാണെന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും തര്‍ക്കമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category