1 GBP = 92.00 INR                       

BREAKING NEWS

ഡല്‍ഹിയില്‍നിന്നും ലണ്ടന് പറന്നുയര്‍ന്ന വിമാനത്തിന്റെ വീലുകളില്‍ അവര്‍ പതുങ്ങിയിരുന്നു; 40,000 അടി ഉയരത്തില്‍ മൈനസ് 60 ഡിഗ്രി താപനിലയില്‍ ബോധരഹിതനായ വിജയ് ഇടയ്ക്ക് താഴെ വീണു; യുകെയിലെ ഹീത്രൂവിലെത്തിയ പ്രദീപ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി

Britishmalayali
kz´wteJI³

ലണ്ടന്‍: പ്രദീപ് സെയ്നി ഹീത്രൂ വിമാനത്താവളത്തിലെത്തിയത് ഇന്നുമൊരു ലോകാത്ഭുതമാണ്. 40,000 അടിയോളം ഉയരത്തില്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ വീലുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് നാലായിരം മൈല്‍ യാത്ര ചെയ്താണ് പ്രദീപ് ലണ്ടനിലെത്തിയത്. മൈനസ് 60 ഡിിഗ്രി സെല്‍ഷ്യസ് വരെയായ താപനിലയില്‍ ബോധം നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വിജയ് ഇടയ്ക്ക് താഴെവീണു. വിമാനത്താവളത്തില്‍നിന്ന് കണ്ടെത്തുമ്പോള്‍, ജീവന്റെ നേരീയ കണിക മാത്രമാണ് പ്രദീപില്‍ ശേഷിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിന്റെ മികവുകൊണ്ടുമാത്രമാണ് പ്രദീപിനെ രക്ഷിക്കാനായതും.

23 വര്‍ഷം മുമ്പായിരുന്നു ഈ അത്ഭുതയാത്ര. തനിക്കതേക്കുറിച്ചൊന്നും ഓര്‍ക്കാന്‍ ഇഷ്ടമല്ലെന്ന് പ്രദീപ് പറയുന്നു. വിമാനം ലാന്‍ഡ് ചെയ്തശേഷം, ലഗേജ് നീക്കിക്കൊണ്ടിരുന്നവരാണ് വിറച്ചിരുന്ന പ്രദീപിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അയാളില്‍ ജീവന്‍ ശേഷിക്കുന്നുണ്ടെന്നത് ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തി. പതുക്കെ അയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്രദീപ് ഹീത്രൂ വിട്ട് എവിടേക്കും പോയില്ല. ഇന്നയാള്‍ വിമാനത്താവളത്തിലെ കാറ്ററിങ് സ്ഥാപനത്തിലെ ഡ്രൈവറാണ്.

പ്രദീപിനൊപ്പം വിജയും ഹീത്രൂവിലെത്തേണ്ടതായിരുന്നു. സൗത്ത് വെസ്റ്റ് ലണ്ടനിലെ റിച്ച്മണ്ടുവരെയെത്തിയപ്പോഴേക്കും തണുപ്പില്‍ വിറച്ച് മരണത്തിന് കീഴടങ്ങിയ വിജയ് താഴേക്കുവീണു. പ്രദീപ് നല്‍കിയ വിവരം അനുസരിച്ച് നടത്തിയ തിരച്ചിലില്‍ അഞ്ചുദിവസത്തിനുശേഷം മൃതദേഹം കണ്ടെടുത്തു. വിമാനത്തിന്റെ വീലുകള്‍ക്കിടയില്‍ കയറി ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് വരുമ്പോള്‍ പ്രദീപിന് 22 വയസ്സായിരുന്നു പ്രായം. വിജയ്ക്ക് 19 വയസ്സും.

കഴിഞ്ഞയാഴ്ച ഹീത്രൂവിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ വീലുകള്‍ക്കിടയിലിരുന്ന് യാത്ര ചെയ്തയാള്‍ വീണുമരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രദീപിന്റെ കഥ പുറംലോകമറിഞ്ഞത്. ഒരു കള്ളക്കടത്തുകാരനാണ് തന്നെയും സഹോദരനെയും വിമാനത്തിന്റെ മുന്‍വശത്തെ വീലുകള്‍ക്കിടയില്‍ ഒളിച്ച് കയറാന്‍ സഹായിച്ചതെന്ന് പ്രദീപ് പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടതായും പ്രദീപ് പറയുന്നു.

പഞ്ചാബില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്യവെയാണ് പ്രദീപിന് ലണ്ടന്‍ മോഹമുദിച്ചത്. ആശുപത്രിയില്‍നിന്ന് ജീവനോടെ പുറത്തുവന്ന പ്രദീപിന് തുടക്കത്തില്‍ നാടുകടത്തല്‍ ഭീഷണി നേരിടേണ്ടിവന്നു. സിഖ് തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചതോടെ, നിയമനടപടികളുണ്ടായേക്കുമെന്നും ഭയന്നു. 2014 വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ലണ്ടനില്‍ സ്ഥിരതാമസമാക്കാന്‍ പ്രദീപിന് അനുമതി ലഭിച്ചത്. വെംബ്ലിയില്‍ ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് പ്രദീപ് ഇപ്പോള്‍ താമസിക്കുന്നത്.

സഹോദരന്റെ മരണം തന്നെ ഇപ്പോഴും ഉലയ്ക്കുന്നതായി പ്രദീപ് പറഞ്ഞു. ആറുവര്‍ഷത്തോളം അതിന്റെ സങ്കടം പ്രദീപിനെ വേട്ടയാടിക്കൊണ്ടിരുന്നു. രണ്ടുപേരും ജീവിച്ചിരുന്നെങ്കില്‍, അതിന്നൊരു വലിയ സംഭവമായി മാറുമായിരുന്നുവെന്നും പ്രദീപ് പറയുന്നു. ഒരു കൂട്ടുകാരനെപ്പോലെ ഒപ്പം നടന്നയാളെയാണ് തനിക്ക് നഷ്ടമായതെന്നും പ്രദീപ് പറഞ്ഞു. യാത്ര അപകടരമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിന് തയ്യാറായതെന്നും പ്രദീപ് പറഞ്ഞു.

വിമാനത്തിന്റെ വീല്‍ബേസിനുള്ളില്‍ കയറി ലണ്ടനിലെത്തിയതില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാളെന്ന നിലയിലാണ് പ്രദീപ് വിലയിരുത്തപ്പെടുന്നത്. 2014-ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍നിന്നും ഒരു 24 കാരനും ഇതേ രീതിയില്‍ ഹീത്രൂവിലെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category