1 GBP = 97.50 INR                       

BREAKING NEWS

എന്തുകൊണ്ട് സ്‌കൈ ഡൈവിങ്? മലയാളികള്‍ എന്തിന് എടുത്ത് ചാടണം? എംബിഇ വരെ കിട്ടിയ സ്വിന്‍ഡനിലെ റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

ഭൂമിയില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും സമ്പത്തുള്ളവരും ഇല്ലാത്തവരും അധികസമ്പത്തുണ്ടാകുവാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളാണെന്നുള്ള കാര്യത്തില്‍ സംശയമില്ല അതോടൊപ്പം ഈ സമ്പത്തു നേടുവാന്‍ കഠിന പ്രയത്നം ചെയ്യുന്ന വ്യക്തികളില്‍ ഭൂരിഭാഗവും മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ചും അപരിചിതര്‍ക്ക് ദാനധര്‍മ്മം ചെയ്യുവാന്‍ മടിയില്ലാത്തവരുമാണെന്നാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചാരിറ്റി എയ്ഡ് ഫൗണ്ടേഷന്‍ 2018 ല്‍ നടത്തിയ സര്‍വേയില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദാനം പണമായി നല്‍കുന്ന രാജ്യം ഇന്തോനേഷ്യ ആണ് 78% വ്യക്തികളാണ് ആ രാജ്യത്തില്‍ ദാനം നല്‍കുന്നത്. 68% ദാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ആറാമത്തെ സ്ഥാനത്തു മാത്രമാണ്അമേരിക്കയിലുള്ള 72.5 % വ്യക്തികളും അപരിചിതര്‍ക്ക് നിത്യേന ദാനം കൊടുക്കുന്നവരാണ്. 146 രാജ്യങ്ങളില്‍ ഈ പഠനം നടത്തിയപ്പോള്‍ അറിയുവാന്‍ സാധിച്ചത് ലോകത്തിലുള്ള 51.1% വ്യക്തികളും അപരിചിതര്‍ക്ക് ദാനം കൊടുക്കുന്നവരായിട്ടു തന്നെയാണ്.
അത്യാവശ്യ ഘട്ടങ്ങളില്‍ കയ്യയച്ചു ദാനധര്‍മങ്ങള്‍ ചെയ്യുവാന്‍ മലയാളികള്‍ മടികാണിക്കാറില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 2018 - പ്രളയം. പതിനഞ്ചു ലക്ഷത്തോളം പേരെ ബാധിച്ച പ്രളയം പന്ത്രണ്ടു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലാക്കി. എങ്കില്‍ പോലും ജാതി മത രാഷ്ട്രീയ പരിഗണനകളില്ലാതെ സാധാരണക്കാര്‍ ഒരുമിച്ചപ്പോള്‍ അന്യോന്യം രക്ഷകരായത് ലോകത്തിന് തന്നെ മാതൃകയായി. ഏകദേശം 25,000 കോടി രൂപയുടെ നഷ്ടമെങ്കിലും സംഭവിച്ചതായി വിലയിരുത്തിയപ്പോള്‍. അധികം താമസിയാതെ തന്നെ ധാരാളം സംഭാവനകള്‍ ലഭിക്കുവാനും  തുടങ്ങി സാധാരണ ജനങ്ങള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വരെ കൈയയച്ച സംഭാവനകള്‍ നല്‍കി. പ്രവാസികളായ മലയാളികളാണ് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത്.

കേരളത്തിന് പുറത്തുനിന്ന് നിരവധി സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും വാണിജ്യവ്യാപാര സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കിയിട്ടുണ്ട്. ദുരന്തമുണ്ടായി ഏകദേശം പത്തു ദിവസം കൊണ്ട് ആയിരം  കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ചത്. പിന്നീടുള്ള ദിനങ്ങളില്‍ ധാരാളം കോടികള്‍ പ്രവാസികള്‍ മാത്രം നല്‍കിക്കൊണ്ട് ദുരിതത്തില്‍ അകപ്പെട്ട എല്ലാവര്ക്കും തുണയായിക്കൊണ്ടിരുന്നു. മാസങ്ങള്‍ക്കു ശേഷവും ഇപ്പോഴും സഹായമെത്തിക്കുവാന്‍ സന്മനസുള്ള മലയാളികള്‍ മടികാണിക്കുന്നില്ലാ എന്നതാണ് മലയാളികള്‍ക്ക് മാത്രമുള്ള പ്രത്യേകത.

പതിവായി ദാനം നല്‍കുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുപരി സംതൃപ്തി ലഭിക്കുന്നത് ദാനം നല്‍കുമ്പോഴാണെന്ന് ഉദാഹരങ്ങളിലൂടെ ആവര്‍ത്തിച്ച പ്രസ്താവിച്ചുട്ടുള്ളതാണ്. പല വ്യക്തികളും അതാതു  ഘട്ടങ്ങളിലെ സാഹചര്യങ്ങളുടെ കാഠിന്യങ്ങള്‍ അവലോകനപ്പെടുത്തിയാണ് ദാനങ്ങള്‍ നല്‍കുന്നതെങ്കിലും പതിവായി ദാനങ്ങള്‍ നല്‍കുന്ന കൂടുതല്‍ വ്യക്തികളും സന്ദര്‍ഭങ്ങള്‍ക്കുപരി  മറ്റുള്ളവരുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളെയാണ് സഹായിക്കുന്നത്. അതായത് തങ്ങള്‍ അധ്വാനിച്ചു സമ്പാദിച്ച സമ്പത്തിന്റെ ഒരു വിഹിതം എല്ലാക്കാലവും തങ്ങളുടെ അത്രയും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത വ്യക്തികളുടെ ഉന്നമനത്തിനു വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്നു. ഇതുപോലെ നിരന്തരം ദാനങ്ങള്‍ നല്‍കുന്ന വ്യക്തികള്‍ പലരും സാധാരണക്കാരിലെ സാധാരണക്കാര്‍ മാത്രമാണെന്നുള്ളതും പലര്‍ക്കും അത്ഭുതാവഹമായി തോന്നിയിട്ടുണ്ട്.

ചാരിറ്റി എയ്ഡ് ഫൗണ്ടേഷന്റെ കണക്കു പ്രകാരം നിരന്തരം ദാന ധര്‍മങ്ങള്‍ ചെയ്യുന്ന വ്യക്തികളുടെ സംഘ്യ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് 2017 ല്‍ 10.3 ബില്യണ്‍ പൗണ്ടസ് യുകെയില്‍ മാത്രം സംഭാവനകള്‍ നല്‍കിയിട്ടുണ്ട് അതുപോലെ തന്നെ സംഭാവനകള്‍ കൂടുതലും പണമായി തന്നെയാണ് നല്‍കുന്നത് 55% വ്യക്തികളും പണം സംഭാവനയായി നല്‍കി. പൊതുവെ സംഭാവനകള്‍ നല്‍കുവാന്‍ പുരുഷന്മാര്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സ്ത്രീകളും ഒട്ടും പുറകിലല്ല. ശരാശരി ക്ഷ46 പൗണ്ട് പുരുഷന്മാര്‍ നല്‍കുമ്പോള്‍ ക്ഷ42 പൗണ്ടാണ് സ്ത്രീകള്‍ ഈ വര്‍ഷം നല്‍കിയത് എന്നാല്‍ 2015 ല്‍ സ്ത്രീകളുടെ ശരാശരി സംഭാവന ക്ഷ35 പൗണ്ട് ആയിരിന്നു.

മനുഷ്യന്റെ സാമൂഹിക ജീവിത രീതികളും പെരുമാറ്റങ്ങളും നിരന്തരം പഠിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്ന മനശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത് മനുഷ്യന്‍ ദാനധര്‍മങ്ങള്‍ ചെയ്യുന്നത് പ്രധാനമായും പരോപകാരം മുന്നില്‍ കണ്ടുകൊണ്ടു മാത്രമാണ് അതായത് അര്‍ഹതയുള്ള പൊതുജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളോടുള്ള  നന്ദിയും ആരാധനയും. എന്നാല്‍ അത്രയും പരോപകാര പ്രേമികളല്ലാത്ത വ്യക്തികള്‍ ദാനം നല്‍കുന്നത്തിന്റെ പ്രധാന കാരണം അവരോരുത്തരുടേയും ദാനങ്ങള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് ഗുണമുണ്ടാകുന്നുണ്ട് എന്നുള്ള തിരിച്ചറിവ് മാത്രം ഇനി മൂന്നാമതായുള്ള കൂട്ടത്തില്‍ പെടുന്ന വ്യക്തികള്‍ യാതൊരു വിധ പരോപകാര ചിന്തകളില്ലാത്ത വ്യക്തികള്‍ ദാനം നല്‍കുന്നുണ്ട് അത് മറ്റൊന്നിനുമല്ല മറ്റുള്ളവരുടെ മുന്‍പില്‍ താനൊരു ധനികാനാണെന്നും  പരോപകാര പ്രേമിയാണെന്ന് വരുത്തി തീര്‍ക്കുവാന്‍ മാത്രം. ഇതില്‍ നിന്നെല്ലാം മനസിലാകുന്ന ഒരു പ്രധാനപ്പെട്ട വസ്തുത ദാനധര്‍മങ്ങളെന്നും പകര്‍ച്ച വ്യാധിപോലെയാണ്. സമൂഹത്തിലും സംഘടനകളിലും ഒരാള്‍ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ തുടങ്ങി വയ്ക്കുന്ന നന്മ പ്രവര്‍ത്തനങ്ങള്‍ വളരെ പെട്ടെന്നു തന്നെ മറ്റുള്ളവരിലേയ്ക്കും പടര്‍ന്നു പിടിക്കുന്നു.

എന്നാല്‍ കരുണ ലഭിക്കുവാന്‍ അര്‍ഹതയുള്ള എല്ലാ വ്യക്തികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ ഭാഗികമായെങ്കിലും നേടുവാനും സാധ്യമാക്കുവാനുള്ള സംഭാവനകള്‍ ലെഭിക്കുന്നില്ലാ എന്നതും ഒരു വസ്തുത തന്നെയാണ്. ഈ ലോകത്തില്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും ലഭിക്കത്തക്ക രീതിയിലുള്ള സംഭാവനകള്‍ നല്‍കുവാന്‍ കഴിവുള്ള വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട് പക്ഷെ അവരെല്ലാവരും പലപ്പോഴും വിമുഖത കാണിക്കുകയാണ്. അതോടൊപ്പം തന്നെ  ദാനങ്ങള്‍ നല്‍കുന്ന എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ദാനമായി നല്‍കുന്നുമില്ല. എല്ലാ വ്യക്തികളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അവര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ഏറ്റവും ഉത്തമമായ ഗുണമുണ്ടാവുക എന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ക്രോഡ് ഫണ്ടിംഗ് ലൂടെ ചിലപ്പോള്‍ ഉദ്ദേശിച്ചതിന്റെ പതിന്മടങ്ങ് പൊതു ജനങ്ങളില്‍ ലഭിക്കാറുണ്ട് കാരണം മറ്റൊന്നുമല്ല സംഭാവനകള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്ന പല വ്യക്തികളും വസ്തുതകളും കണക്കുകളേക്കാളുപരി യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കുവാനാണ് താല്‍പര്യം കാണിക്കുന്നത്. കേരളത്തിലെ പ്രളയ ദുരിതാശ്വാസം അതിനുള്ള ഏറ്റവും ഉത്തമമായ ഉദാഹരണമാണ്. യുകെയിലുള്ള പല സംഘടനകളും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഉദ്ദേശിച്ചതില്‍ കൂടുതല്‍ സംഭരിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിരിക്കുന്നത്  അപകടങ്ങള്‍ക്കോ അത്യാഹിതങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേകമായ അപ്പീലിലൂടെ തന്നെയാണ്. ചുരുക്കത്തില്‍ ദാനധര്‍മങ്ങള്‍ എന്നും നമ്മുടെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. അര്‍ഹതയുള്ളവരുടെ ദയനീയത നമ്മളോരോരുത്തരെയും കരുണയുള്ളവരാക്കി മാറ്റുകയും മറ്റുള്ളവരുടെ കണ്ണീരൊപ്പുവാനുള്ള ഉപകാരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.

ദാനധര്‍മങ്ങള്‍ പകര്‍ച്ച വ്യാധികളെപ്പോലെ വ്യക്തികളില്‍ സ്വാധീനം ചെലുത്തുമ്പോള്‍ സ്വാഭാവികമായും കരുണയുള്ള മനുഷ്യരായി ജനിച്ച നമുക്കൊരുത്തര്‍ക്കും അന്യരുടെ ദുരിതങ്ങളില്‍ നിന്നും മുഖം തിരിക്കുവാന്‍ കഴിയാതെ വരും. ഓരോ നിമിഷവും അനിശ്ചിതങ്ങളുടെ നടുവില്‍ ജീവിക്കുന്ന വ്യക്തികളാണ് നാമൊരുത്തരും ചില അവസരങ്ങളില്‍ ചിലതെല്ലാം കണ്ടില്ല കെട്ടില്ലായെന്നു നടിക്കുവാന്‍ സാധിക്കും പക്ഷെ എല്ലാക്കാലവും എല്ലായ്പ്പോഴും മുന്നിലുള്ള യാഥാര്‍ഥ്യങ്ങളില്‍ നിന്നും മുഖം തിരിക്കുവാന്‍ സാധിക്കാതെ വരും. പരോപകാരമാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യമെന്നു തിരിച്ചറിയുമ്പോഴും തടസം നില്‍ക്കുന്നത് മറ്റൊന്നുമല്ല ആ പുണ്യത്തിലേക്കുള്ള ആരംഭം കുറിക്കുവാനുള്ള വിമുഖത മാത്രം. സല്‍  പ്രവൃത്തികള്‍ക്ക് സല്‍ഫലവും ചീത്ത പ്രവൃത്തികള്‍ക്ക് ചീത്ത ഫലവുവുമാണ് എക്കാലവും ലഭിക്കുന്നതെന്ന് ഈ ലോകത്തിലുള്ള  ഭൂരി ഭാഗം വ്യക്തികളും വിശ്വസിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. മാനുഷികതയുടെ അടിസ്ഥാനത്തിലുള്ള ദൈവീക ചിന്തയുള്ള വ്യക്തികള്‍ മനുഷ്യന്റെ ഉള്ളിലുള്ള നിര്‍മ്മലമായ മനുഷ്യല്‍മാവില്‍ വിശ്വസിക്കുകയും അതോടൊപ്പം തന്നെ സല്‍  പ്രവൃത്തികള്‍ അവരോരുത്തരുടേയും ഉള്ളിലുള്ള ആത്മാവിനെ നിര്‍മ്മലമാക്കുമെന്നും ചീത്ത പ്രവൃത്തികള്‍ ആത്മാവിനെ മലിനപ്പെടുത്തുമെന്നും വിശ്വസിക്കുന്നു. ഇവിടെ ഓരോ വ്യക്തികള്‍ക്കും വേണ്ടത് മറ്റൊന്നുമല്ല ഉള്ളിന്റെ ഉള്ളിലുള്ള മനുഷ്യത്വം അശരണരുടെ കണ്ണീരൊപ്പുവാന്‍ ചെറിയ ചെറിയ സംഭാവനകളിലൂടെ ഉപയോഗിക്കുക മാത്രമാണ്.
ലോകത്തില്‍ ദാനധര്‍മ്മങ്ങള്‍ ശീലിച്ചവരും പ്രഘോഷിക്കുന്നവരുമായ  വ്യക്തികള്‍ ഒരു പ്രഭാതത്തില്‍ പൊട്ടിമുളച്ചതാണെന്ന് വിശ്വസിക്കുവാന്‍ പ്രയാസമാണ് കാരണം മറ്റൊന്നുമല്ല ഒരിക്കല്‍ സംഭാവനകളിലൂടെയുള്ള മനസുഖം അനുഭവിച്ച വ്യക്തികള്‍ ഒരിക്കലും തിരിഞ്ഞു നോക്കാറില്ല അവരുടെ മുന്നിലെത്തുന്ന എല്ലാ സാഹചര്യങ്ങളും അവരുടെയുള്ളില്‍ മറ്റുള്ളവരുടെ മേല്‍ അനുകമ്പ ജനിപ്പിക്കുന്നതാണ്. അതിനാല്‍ മാത്രം അവരുടെ കരുണ നിറഞ്ഞതും മറ്റുള്ളവരുടെ ജീവിത ഒരു പരിധിവരെയെങ്കിലും സന്തോഷഭരിതവുമാക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുന്നു.  ദാനധര്‍മ്മങ്ങളിലൂടെ ഒരു ദിവസം കൊണ്ട് ലോകത്തെ മാറ്റുവാന്‍ സാധ്യമാവുമെന്ന് ഓരോരുത്തരെയും ഉല്‍ബോധിപ്പിക്കുവാനായിട്ടാണ് ഒരു ദിവസം ആഗോള ദാന ദിനമായി ആഘോഷിക്കുന്നത്. അതായത് ബ്ലാക്ക് ഫ്രൈഡേ കഴിഞ്ഞു വരുന്ന സൈബര്‍ തിങ്കളാഴ്ചയും കഴിഞ്ഞുള്ള ചൊവ്വാഴ്ച്ചയെയാണ് ആഗോള ദാനദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബങ്ങളും സമൂഹങ്ങളും പ്രസ്ഥാനങ്ങളും ഒത്തുചേര്‍ന്ന് ഒരുമിച്ചു ചേര്‍ന്നുകൊണ്ട് ദാനം നല്‍കുവാനുള്ള അവസരമായിട്ടാണ് ലോകം ഇതിനെ കാണുന്നത്. യുകെയില്‍ 2019 ലെ ദാനം കൊടുക്കുവാനുള്ള ചൊവ്വാഴ്ചയായി നിശ്ചയിച്ചിരിക്കുന്നത് 2019-ല്‍ ഡിസംബര്‍ 3 നിനാണ്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനമായ സ്‌കൈ ഡൈവിങ്ങിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലെ പാവപ്പെട്ട മാലാഖമാരുടെ നഴ്സിംഗ് പരിശീലനത്തിനു നല്‍കുമ്പോള്‍ സ്വാഭാവികമായും പലരും ചിന്തിക്കും എല്ലാവരെയും സഹായിക്കുവാന്‍ സാധിക്കുമോയെന്ന് ശരിയാണ് പലപ്പോഴും ഫൗണ്ടേഷനു ലഭിക്കുന്ന അപേക്ഷകളിലെ 20 -25 % വ്യക്തികള്‍ക്ക് മാത്രമാണ് സഹായം എത്തിക്കുവാന്‍ സാധിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും കൊടുക്കുവാന്‍ സാധിക്കും നമ്മുടെയെല്ലാ വായനക്കാരും അകമഴിഞ്ഞ് സംഭാവനകള്‍ നല്‍കുമ്പോള്‍. അണ്ണാറക്കണ്ണന് തന്നാലാവുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു ചെറുകഥ കൂടി ഓര്‍മിമ്മിപ്പിക്കുന്നു. ഒരിക്കല്‍ ഒരു വയോധികന്‍ കടല്‍ത്തീരത്തുകൂടി കുളിര്‍മ്മയുള്ള കാറ്റേറ്റു നടക്കുമ്പോള്‍ ഒരു കുട്ടി തിരകള്‍ അകന്നു തീരത്തു അവശേഷിച്ച കക്കകള്‍ എടുത്തു തിരിച്ചു കടല്‍ വെള്ളത്തിലേക്ക് എറിയുന്നത് കാണുവാന്‍ ഇടയായി. ഓരോ കക്കകളെയും കടലിലേക്കെറിഞ്ഞു രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന് മനസിലാക്കിയ അദ്ദേഹം ആ കുട്ടിയോട് ചോദിച്ചു കണ്ണെത്താ ദൂരത്തോളം കടലും കരയും നീണ്ടു കിടക്കുമ്പോള്‍ ആ കരയിലെല്ലാം ഒറ്റപ്പെട്ടുപോയ കക്കകളെ നിനക്ക് രക്ഷിക്കുവാന്‍ സാധിക്കുമോ. ചോദ്യത്തിന് ഉത്തരം നല്‍കാതെ ആ കുട്ടി ഒരു കാക്കകൂടി എടുത്തു കടലിലേക്കെറിഞ്ഞു കൊണ്ട് പറഞ്ഞു 'ഒരു കക്ക കൂടി രക്ഷിക്കപ്പെട്ടു'

ഈ ചെറിയ കുട്ടിയുടെ എളിയ മാതൃക  തന്നെയാണ് യുകെയിലുള്ള 35-ളം സാഹസികര്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനോട് ചേര്‍ന്ന് സ്‌കൈ ഡൈവിങ്ങിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. തങ്ങളുടെ അമൂല്യമായ സമയം അവര്‍ക്ക് യാതൊരു പരിചയമില്ലാത്ത കേരളത്തില്‍ ജീവിക്കുന്ന അര്‍ഹതയുള്ള പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പഠന സാഹായത്തിനുവേണ്ടിയുള്ള കാരുണ്യ പ്രവര്‍ത്തനം. നന്മയുള്ള എല്ലാ യുകെ മലയാളികളുടെയും സഹകരണം അഭ്യര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. മറ്റുള്ളവരോടുള്ള കാരുണ്യം ചൊരിയുന്നതിലൂടെ ലഭിക്കുന്ന മനോസുഖം അനുഭവിച്ചറിയുവാനുള്ള അവസരം.
 
പ്രശസ്ത മിമിക്രി സിനിമാ താരം കലാഭവന്‍ ദിലീപ് അടക്കം നിലവില്‍ 33 പേരാണ് ആകാശച്ചാട്ടത്തിനായി തയ്യാറായിട്ടുള്ളത്. നിങ്ങള്‍ക്ക് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എത്രയും വേഗം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ മെയില്‍ ഐഡി വഴി ഞങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ അയച്ച് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category