1 GBP = 88.60 INR                       

BREAKING NEWS

കാശ്മീരിന് നീതി നല്‍കുക.. ഇന്ത്യ വംശീയ ഹത്യ അവസാനിപ്പിക്കുക; ഇന്ത്യാ-ശ്രീലങ്ക മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ തൂക്കി മൂന്ന് വട്ടം വിമാനം പറന്നു; കൂവിയോടിച്ച് സ്റ്റേഡിയം നിറഞ്ഞ കാണികള്‍; അന്വേഷണം പ്രഖ്യാപിച്ച് ഐസിസിയും; ലോക ക്രിക്കറ്റ് മത്സര വേദിയിലും കാശ്മീര്‍ പ്രശ്നം വലിച്ചിട്ട് ഇന്ത്യയെ അപമാനിക്കാന്‍ ഇറങ്ങിയ പാക് കുതന്ത്രത്തിനെതിരെ ഇന്ത്യയില്‍ കനത്ത ജനരോഷം

Britishmalayali
kz´wteJI³

ലീഡ്സ് : ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ, ഇന്ത്യയ്ക്കെതിരായ രാഷ്ട്രീയ സന്ദേശമെഴുതിയ ബാനറുമായി വിമാനം പറന്നതു വിവാദത്തില്‍. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ലീഡ്‌സിലെ ഹെഡിങ്‌ലി ക്രിക്കറ്റ് മൈതാനത്തിനു മുകളിലൂടെയാണ് 'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' എന്ന ബാനറുമായി ഒരു ചെറുവിമാനം പറന്നത്. ഇതിനു പിന്നാലെ കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെടുന്ന ബാനറുമായി മറ്റൊരു വിമാനവും മൈതാനത്തിനു മുകളിലൂടെ പറന്നു.

ഇന്ത്യാ-ശ്രീലങ്ക മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ തൂക്കി മൂന്ന് വട്ടമാണ് വിമാനം പറന്നത്. ഈ വിമാനത്തെ കൂവിയോടിക്കുകയാണ് സ്റ്റേഡിയം നിറഞ്ഞ കാണികള്‍ ചെയ്്തത്. ഇക്കാര്യത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റ് മത്സര വേദിയിലും കാശ്മീര്‍ പ്രശ്നം വലിച്ചിട്ട് ഇന്ത്യയെ അപമാനിക്കാന്‍ ഇറങ്ങിയ പാക് കുതന്ത്രത്തിനെതിരെ ഇന്ത്യയില്‍ കനത്ത ജനരോഷം ശക്തമാണ്. പാക്കിസ്ഥാനാണ് ഇതിന് പിന്നിലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. എന്നാല്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടാകാമെന്ന വിലയിരുത്തലും ശക്തമാണ്. ഇംഗ്ലണ്ടില്‍ തങ്ങള്‍ക്കുള്ള സ്വാധീനമാണ് ഇതിലൂടെ അവര്‍ വെളിപ്പെടുത്തുന്നത്. 

ശ്രീലങ്കയുടെ മൂന്നാം ഓവറിനിടെ 'കശ്മീരിനു നീതി നല്‍കുക' എന്നെഴുതിയ ബാനറും 17ാം ഓവറിനിടെ ' ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക' എന്ന ബാനറുമായും വിമാനം പറന്നു. ഇന്ത്യന്‍ ഇന്നിങ്സിന്റെ 22ാം ഓവറില്‍ വീണ്ടും വിമാനം പറന്നു. 'ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായിക്കുക' എന്നായിരുന്നു ബാനറില്‍. ഇതിനെല്ലാം ഒടുവില്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയതിനിടെ വീണ്ടും വിമാനമെത്തി. ലവ് ക്രിക്കറ്റ്, ലവ് മുംതാസ് എന്നായിരുന്നു ഇത്തവണ വിമാനത്തിന്റെ പിന്നില്‍ കെട്ടിയ ബാനറില്‍!

വലിയ സുരക്ഷാ വീഴ്ചയാണ് ഇത്. സാധാരണ മത്സരം നടക്കുമ്പോള്‍ ഇതുവഴി വ്യോമ ഗതാഗതം അനുവദിക്കില്ല. ഐസിസാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഇതേവേദിയില്‍ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ മത്സരം നടക്കുന്നതിനിടെ, പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാന് സ്വാതന്ത്ര്യം നല്‍കുക എന്നെഴുതിയ ബാനറുമായി ചെറുവിമാനം പറന്നതു വിവാദമായിരുന്നു.

ലോകകപ്പ് വേദികളില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഐസിസി അറിയിച്ചു. ആദ്യ സംഭവമുണ്ടായപ്പോള്‍, സമാന സംഭവം ആവര്‍ത്തിക്കില്ലെന്ന് പൊലീസ് ഉറപ്പു നല്‍കിയിരുന്നെന്നും ഐസിസി അറിയിച്ചു. അതുകൊണ്ട് കൂടിയാണ് സുരക്ഷാ വീഴ്ചയില്‍ ആശങ്ക കൂടുന്നത്.

ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിനിടെയും അട്ടിമറി ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഐസിസി പൊലീസിനെ വിവരങ്ങള്‍ കൃത്യമായി അറിയിച്ചു. അതുകൊണ്ടാണ് അന്ന് വിമാനങ്ങള്‍ എത്താതിരുന്നത്. ഇംഗ്ലണ്ടില്‍ സ്വകാര്യ വിമാനങ്ങള്‍ വാടകയ്ക്ക് കിടക്കും. പതിനയ്യായിരം രൂപ കൊടുത്താല്‍ മണിക്കൂറിന് വിമാനം വാടകയ്ക്ക് ലഭിക്കും.

ഈ സംവിധാനം ഉപയോഗിച്ചാ്ണ് കളിക്കളത്തിന് മുകളില്‍ വിമാനങ്ങളെ എത്തിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കളി നടക്കുമ്പോള്‍ ആകാശത്ത് വട്ടമിടുന്ന വിമാനങ്ങള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇംഗ്ലണ്ടില്‍ ഐസിസ് സാന്നിധ്യം ശക്തമാണ്. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category