1 GBP = 92.90 INR                       

BREAKING NEWS

മൂന്നു പതിറ്റാണ്ട് മുമ്പ് അമേരിക്ക യാത്രാവിമാനം വെടിവെടിച്ചിട്ടത് ബോധപൂര്‍വം എന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി; തെറ്റ് ചെയ്ത നാവിക സേനാ ക്യാപ്റ്റനെ ശിക്ഷിക്കുന്നതിന് പകരം നല്‍കിയത് പുരസ്‌കാരം; ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് വരാന്‍ അമേരിക്ക ശ്രമിക്കാത്തത് ഇറാന്റെ ശക്തിയെ കുറിച്ചുള്ള ബോധ്യമുള്ളതു കൊണ്ടാണെന്ന് സൈനിക കമാന്‍ഡര്‍ അലിറിസ സബാഹി ഫര്‍ദ്; യുദ്ധ ഭീതി ഒഴിയാതെ ഗള്‍ഫ് മേഖല

Britishmalayali
kz´wteJI³

ടെഹ്റാന്‍: ഗള്‍ഫ് യുദ്ധത്തിനിടെ അമേരിക്കന്‍ നാവികസേന ഇറാന്റെ യാത്രാവിമാനം അമേരിക്കന്‍ നാവിക സേന വെടിവെച്ചിട്ടത് ബോധപൂര്‍വമായിരുന്നു എന്ന ആരോപണവുമായി മൂന്നു പതിറ്റാണ്ടിനിപ്പുറവും ഇറാന്‍. 1988 ജൂലൈ 3ന് അമേരിക്കന്‍ നാവിക സേന വിമാനം വെടിവച്ചിട്ടത് പിഴവ് ആയിരുന്നില്ലെന്നാണ് ഇറാന്‍ പറയുന്നത്. യുദ്ധക്കപ്പലിന്റെ ക്യാപ്ടന്‍ തെറ്റ് ചെയ്തു എന്ന് പറയുകയും അതേസമയം അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുകയുമാണ് അമേരിക്ക ചെയ്തതെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി പറഞ്ഞു. കുറ്റക്കാരനെങ്കില്‍ ക്യാപ്ടനെ നിയമപരമായി ശിക്ഷിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. നിയമനടപടികള്‍ക്ക് പോലും വിധേയനാക്കാതെ പുരസ്‌കാരം നല്‍കി ആദരിക്കുകയും അതേ സമയം തന്നെ ക്യാപ്ടന്‍ തെറ്റ് ചെയ്തെന്ന് പറയുകയും ചെയ്യുന്നത് കാപട്യമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഗള്‍ഫ് യുദ്ധം കൊടുമ്പിരിക്കൊണ്ട 1988 ജൂലൈ മൂന്നിന് ഇറാനിലെ ബാന്‍ഡര്‍ അബ്ബാസ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഇറാന്‍ എയര്‍ 655 എയര്‍ബസ് A300 വിമാനമാണ് അമേരിക്കന്‍ നാവിക സേന വെടിവെച്ച് തകര്‍ത്തത്. സമുദ്രത്തില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന 290 പേരാണ് മരിച്ചത്. യുദ്ധം രൂക്ഷമായപ്പോള്‍ ഇറാനും ഇറാഖും പരസ്പരം വാണിജ്യതാല്‍പര്യങ്ങളെ ഹനിക്കുവാന്‍ തുടങ്ങി. സ്വാഭാവികമായും ഇത് ഇരുവര്‍ക്കും സ്വാധീനമുള്ള പ്രദേശവും ലോകത്തിന്റെ ഓയില്‍ സപ്ലൈയുടെ ചെക്ക് പോയിന്റുമായ ഹോമുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെ താറുമാറാക്കി. ഒമാന്‍, ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്.

തങ്ങളുടെ യുദ്ധക്കപ്പല്‍ സിവിലിയന്‍ വിമാനത്തെ സൂപ്പര്‍സോണിക്, വേരിയബിള്‍-സ്വീപ്പ് വിങ് ഗ്രുമാന്‍ എഫ് -14 ടോംകാറ്റ് യുദ്ധവിമാനമായി തെറ്റിദ്ധരിച്ചതായി അമേരിക്ക അവകാശപ്പെട്ടു. ദുരന്തത്തിന്റെ വാര്‍ഷിക ദിന ചടങ്ങില്‍ ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തിന് ഫ്ളൈറ്റ് 655 രക്തസാക്ഷികളുടെ പേര് നല്‍കി.

'അവര്‍ (അമേരിക്കക്കാര്‍) പറഞ്ഞത് യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ ഒരു തെറ്റ് ചെയ്തുവെന്നാണ്. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് പിന്നീട് ക്യാപ്റ്റന് അവാര്‍ഡ് നല്‍കിയത്? അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അവനെ ശിക്ഷിക്കണം, ഇതിനാല്‍ നിങ്ങള്‍ കള്ളം പറയുകയാണ്' ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ നിന്ന് ദുബായിലേക്ക് പറക്കുകയായിരുന്നു വിമാനമാണ് അമേരിക്ക വെടിവച്ചു വീഴ്ത്തിയത്. 274 യാത്രക്കാരും 16 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുരന്തത്തില്‍ 290 പേര്‍ മരിച്ചു, 66 പേര്‍ കുട്ടികളായിരുന്നു. എന്നാല്‍ ഈ ദുരന്തില്‍ അമേരിക്ക ഒരിക്കല്‍ പോലും മാപ്പ് പറയാനോ നിയമപരമായ ബാധ്യത സമ്മതിക്കാനോ തയാറായിട്ടില്ല.

സംഭവത്തിന്റെ 31-ാം വാര്‍ഷികം ആചരിക്കുന്നതിനിടെ അമേരിക്കക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇറാന്‍ ഉന്നയിക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക പണ്ടു ചെയ്ത തെറ്റിന് നേരെ വിരല്‍ ചൂണ്ടുകയാണ് ഇറാന്‍ ഇപ്പോഴും. അമേരിക്കയ്ക്ക് ഇറാന്റെ ശക്തി നന്നായി അറിയാവുന്നതുകൊണ്ടാണ് ഹോര്‍മുസ് കടലിടുക്ക് കടന്ന് വരാത്തതെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍ അലിറിസ സബാഹി ഫര്‍ദ് അവകാശപ്പെട്ടു.

അമേരിക്ക തെറ്റ് ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നും തങ്ങളുടെ കൈവശം രഹസ്യആയുധമുണ്ടെന്ന അവകാശവാദവുമായി ഇറാന്‍ സൈനിക കമാന്‍ഡര്‍ അലിറിസ സബാഹി ഫര്‍ദാണ് രംഗത്തെത്തിയത്. ടെഹ്‌റാനില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അല്‍ അന്‍ബിയ എയര്‍ ഡിഫന്‍സ് ബേസിലെ കമാന്‍ഡറായ സബാഹി ഫര്‍ദ് ഭീഷണി സ്വരത്തില്‍ സംസാരിച്ചത്. തങ്ങളുടെ പ്രതിരോധശക്തിയെ കുറിച്ച് ശത്രുക്കള്‍ക്ക് നന്നായി അറിയാം.

200 മൈല്‍ അകലെ ഹോര്‍മുസ് കടലിടുക്ക് കടന്ന് വരാന്‍ അവര്‍ ശ്രമിക്കാത്തത് ഇറാന്റെ ശക്തിയെ കുറിച്ചുള്ള ബോധ്യമുള്ളതുകൊണ്ടാണെന്നും ഫര്‍ദ് വ്യക്തമാക്കി. അമേരിക്ക ഒരു പിഴവ് വരുത്തിയാല്‍ അത് അവസാനത്തേതാവും എന്നും ഫര്‍ദ് താക്കീത് നല്‍കി. ആണവകരാര്‍ പ്രകാരമുള്ള യുറേനിയം സംമ്പുഷ്ഠീൂകരണ പരിധി ഇറാന്‍ ലംഘിച്ചതിന് പിന്നാലൊയണ് അമേരിക്കയ്ക്ക് ഭീഷണിയുമായി ഇറാന്‍ സൈനിക കമാന്‍ഡര്‍ സബാഹി ഫര്‍ദ് രംഗത്തെത്തിയത്.

അതേസമയം, ജിബ്രാല്‍ട്ടര്‍ കടലിടുക്കില്‍ 'ഗ്രെയ്സ്' എന്ന ഇറാന്‍ എണ്ണക്കപ്പല്‍ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്തതിനു മറുപടിയെന്നോണം ബ്രിട്ടന്റെ എണ്ണക്കപ്പലായ 'പസഫിക് വൊയേജര്‍' ഇറാന്‍ തടഞ്ഞിട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് കപ്പല്‍ തടഞ്ഞുവെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത അവാസ്തവമാണെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയും തങ്ങളുടെ കപ്പല്‍ സുരക്ഷിതമായി ഗള്‍ഫില്‍ ഉണ്ടെന്ന് ബ്രിട്ടിഷ് വക്താവും അറിയിച്ചു. സിംഗപ്പൂരില്‍ നിന്ന് ഗള്‍ഫ് വഴി സൗദിയിലേക്കാണ് ബ്രിട്ടിഷ് കപ്പലിന്റെ യാത്ര.

യൂറോപ്യന്‍ യൂണിയന്റെ വിലക്ക് മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്നെന്ന കാരണത്താലാണ് ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. പ്രതികാരമായി ബ്രിട്ടന്റെ കപ്പല്‍ പിടിക്കുമെന്ന് ഇറാന്‍ സൈന്യം ഭീഷണി മുഴക്കിയിരുന്നു. അതിഭീകരമായ തിരിച്ചടിയുണ്ടാകുമെന്ന്, മതപുരോഹിതരടങ്ങിയ വിദഗ്ധ സമിതിയില്‍ അംഗമായ അലി മൗസവി ജസയേരിയും മുന്നറിയിപ്പ് നല്‍കി. യുഎസ് ഡ്രോണ്‍ തകര്‍ത്തതുപോലെ ശക്തമായ മറുപടി ബ്രിട്ടനും നല്‍കുമെന്ന് ജസയേരി പറഞ്ഞു.

എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്കു നേരെ കഴിഞ്ഞ മാസം ആക്രമണമുണ്ടാവുകയും യുഎസ് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിടുകയും ചെയ്ത സംഭവങ്ങളെ തുടര്‍ന്ന് ഗള്‍ഫ് മേഖല സംഘര്‍ഷനിര്‍ഭരമാണിപ്പോള്‍. യുഎസും സൗദിയുടെ ഇറാനെ കുറ്റപ്പെടുത്തിയെങ്കിലും കപ്പലുകള്‍ തങ്ങളല്ല ആക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category