1 GBP = 85.40 INR                       

BREAKING NEWS

ആദ്യ ഭൂകമ്പത്തിനുശേഷം ഓരോ മിനിറ്റിലും തുടര്‍ചലനങ്ങള്‍; ഇന്നലെ സര്‍വനാശം ഉണ്ടാക്കിയത് 7.1 മാഗ്‌നിറ്റിയൂഡ് ചലനം; വര്‍ഷങ്ങളോളം ഇനി ഭൂമി കുലുങ്ങുമെന്ന് റിപ്പോര്‍ട്ട്; അവസരം പാഴാക്കാതെ കള്ളന്മാര്‍ കൊള്ളയടിച്ച് മുന്നോട്ട്; ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നായ കാലിഫോര്‍ണിയ ഞൊടിയിടയില്‍ മാറുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കാലിഫോര്‍ണിയ: രണ്ടുദിവസത്തിനിടെ രണ്ടാമതത്തെ വലിയ ഭൂകമ്പം ഉണ്ടായതോടെ, സതേണ്‍ കാലിഫോര്‍ണിയ നടുങ്ങിവിറച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 6.4 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ അതേ മേഖലയില്‍ വെള്ളിയാഴ്ച വൈകിട്ടുണ്ടായത് 7.1 മാഗ്‌നിറ്റിയൂഡുള്ള വമ്പന്‍ ഭൂകമ്പം. അരമിനിറ്റോളം നീണ്ടുനിന്ന ഭൂചലനം ലാസ് വെഗസ്സ് മുതല്‍ ലോസെയ്ഞ്ചല്‍സ് വരെയുള്ള ഭാഗങ്ങളില്‍ അനുഭവപ്പെടുകയും ചെയ്തു. തുടരെ രണ്ട് വലിയ ഭൂകമ്പങ്ങളുണ്ടായതോടെ, കാലിഫോര്‍ണിയ നിവാസികള്‍ കടുത്ത ആശങ്കയിലാവുകയും ചെയ്തു.

കാലിഫോര്‍ണിയയില്‍ ഇന്നലെയുണ്ടായ ഭൂകമ്പം 1999-ല്‍ രേഖപ്പെടുത്തിയ 7.1 മാഗ്‌നിറ്റിയൂഡ് ഭൂകമ്പം കഴിഞ്ഞാല്‍ ഏറ്റവും വലുതാണെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സീസ്മോളജിസ്റ്റ് ഡോ. ലൂസി ജോണ്‍സ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഏഴിനടുത്ത് ശേഷിയുള്ള മറ്റൊരു ഭൂകമ്പം കൂടെയുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അഞ്ചിനടുത്ത് ശേഷിയുള്ള ഭൂകമ്പം എന്തായാലും ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്.

വ്യാഴാഴ്ചത്തെ ഭൂകമ്പത്തിനുശേഷം 1700-ഓളം തുടര്‍ചലനങ്ങളാണ് മേഖലയില്‍ രേഖപ്പെടുത്തിയത്. ഇവയുടെ തുടര്‍ച്ചയെന്നോണമാണ് വെള്ളിയാഴ്ച വമ്പന്‍ ഭൂകമ്പമുണ്ടായതെന്ന് ലൂസി ജോണ്‍സ് പറഞ്ഞു. വ്യാഴാഴ്ചത്തെ ഭൂകമ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 മടങ്ങ് വലിയ ഭൂകമ്പമാണ് വെള്ളിയാഴ്ചയുണ്ടായത്. കെട്ടിടങ്ങളെ കീഴ്മേല്‍ മറിക്കാനുള്ള ശേഷിയുള്ള ഭൂകമ്പമാണ് കാലിഫോര്‍ണിയയിലുണ്ടായതെന്നും അത്തരത്തിലൊരു നാശമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അവര്‍ പറയുന്നു.

പ്രധാന ഭൂകമ്പത്തെ തുടര്‍ന്നുള്ള തുടര്‍ചലനങ്ങള്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. ഒരാഴ്ചയ്ക്കിടെ ഇപ്പോഴുണ്ടായതിനെക്കാള്‍ ശേഷിയുള്ള ഭൂകമ്പമുണ്ടാകാന്‍ 11 ശതമാനം സാധ്യതയാണ് സീസ്മോളജിസ്റ്റുകള്‍ നല്‍കുന്നത്. എന്നാല്‍, വലിയൊരു ഭൂകമ്പത്തിനുകൂടി സാധ്യതയുണ്ടെന്ന കാര്യം അവര്‍ തള്ളിക്കളയുന്നില്ല. ആദ്യഭൂകമ്പത്തില്‍ നാശനഷ്ടം നേരിട്ട റിഡ്ജ്ക്രെസ്റ്റ് ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയതോതില്‍ നാശനഷ്ടവും അഗ്‌നിബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ആളപായമില്ല.

രണ്ട് വലിയ ഭൂകമ്പങ്ങള്‍ തുടരെയുണ്ടായതോടെ, അടഞ്ഞുകിടക്കുന്ന കടകളിലും മറ്റും വലിയതോതില്‍ കൊള്ള നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായ റിഡ്ജ്ക്രെസ്റ്റിലാണ് കൂടുതല്‍ കൊള്ളയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മിക്കവാറും കടകളില്‍ സാധനങ്ങള്‍ ഷെല്‍ഫുകളില്‍നിന്ന് ചിതറിക്കിടക്കുകയാണ്. ഇതിനിടയില്‍നിന്നാണ് തട്ടിപ്പുകാര്‍ സാധനങ്ങള്‍ അടിച്ചുമാറ്റുന്നതെന്ന് മേയര്‍ പെഗ്ഗി ബ്രീഡന്‍ പറഞ്ഞു. മോഷ്ടാക്കളെ തടയുന്നതിന് പൊലീസിന്റെ സഹായം തേടിയതായും അവര്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category