1 GBP = 91.50 INR                       

BREAKING NEWS

പിന്നിലെ രണ്ട് ക്യാമറകളില്‍ ഒന്നില്‍ 16 മെഗാപിക്സല്‍ ടെലിഫോട്ടോ ലെന്‍സ്; ദൃശ്യഭംഗിക്ക് ഒഎല്‍ഇഡി സ്‌ക്രീനും; 6 ജിബി റാമിനൊപ്പം സ്റ്റോറേജിനായി 64 ജിബി; അണിയറയില്‍ ഉപഭോക്താവിനെ ഞെട്ടിക്കുന്ന ഫീച്ചറുകളെന്നും സൂചന; ഗൂഗിള്‍ പിക്സല്‍ 4 ഒക്റ്റോബറില്‍ വിപണിയില്‍ എത്തിയേക്കും

Britishmalayali
kz´wteJI³

ന്‍ഡ്രോയിഡ് ഫോണ്‍ രംഗത്ത് പുതിയ തരംഗവുമായി ഗൂഗിള്‍ പിക്‌സല്‍ 4. ഫോണ്‍ പ്രേമികള്‍ കാലങ്ങളായി കാത്തിരിക്കുന്ന പിക്‌സല്‍ 4 ഒക്ടോബര്‍ മാസത്തോടെ വില്‍പനയ്‌ക്കെത്തും. ഇതു വരെ ഇറങ്ങിയ ഗൂഗിള്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി പിന്‍ഭാഗത്ത് ഇരട്ട ക്യാമറയുമായാണ് പിക്‌സല്‍ 4 ന്റെ വരവ്. കൂടാതെ ഒരു ക്യാമറയില്‍ 16 മെഗാപിക്‌സലിന്റെ ടെലി ഫോട്ടോ ലെന്‍സ് ഉണ്ടായിരിക്കും. വിശദമായ വിവരങ്ങള്‍ ഒന്നും തന്നെ ഫോണിനെപ്പറ്റി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ആന്‍ഡ്രോയിഡ് ക്യൂ കോഡില്‍ നിന്ന് ചില വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

ക്യാമറയ്ക്കുള്ള പ്രത്യേകതകളാണ് ഗൂഗിള്‍ ഫോണുകളെ പ്രിയങ്കരമാക്കുന്നത്. പിക്‌സല്‍ 2 ലും 3 ലും എല്ലാം അതു തന്നെ ആയിരുന്നു ആള്‍ക്കാര്‍ ശ്രദ്ധിച്ചത്. ട്വിറ്ററിലൂടെ ഫോണിന്റെ ആദ്യ ലുക്ക് പുറത്തു വിട്ടപ്പോള്‍ തന്നെ നിരവധി സംശയങ്ങളാണ് ആള്‍ക്കാര്‍ക്കുണ്ടായിരുന്നത്. പിന്‍ഭാഗം കറുത്ത് നിറത്തിലുള്ള ഫോണിന്റെ് വലത് ഭാഗത്തായി ശബ്ദ നിയന്ത്രണ ബട്ടനുകള്‍ക്ക് മുകളിലായി വെള്ളനിറത്തില്‍ പവര്‍ ബട്ടനും നല്‍കിയിട്ടുണ്ട്. താഴെയായി ഗൂഗിളിന്റെ ചിഹ്നവും. ഇടത് ഭാഗത്ത് മുകളിലായി ചതുരാകൃതിയിലുള്ള മോഡ്യൂളിലാണ് ക്യാമറകള്‍ നല്‍കിയിട്ടുള്ളത്. രണ്ട് ക്യാമറ ലെന്‍സുകളും എല്‍ഇഡി ഫ്ളാഷ് ലൈറ്റുമുണ്ട്. ഒഎല്‍ഇഡി സ്‌ക്രീന്‍, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകളോടെയാകും ഫോണ്‍ വിപണിയിലെത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category