1 GBP = 93.40 INR                       

BREAKING NEWS

വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും തിരുന്നാളും ദിവ്യകാരുണ്യ പ്രദക്ഷിണവും മറ്റന്നാള്‍

Britishmalayali
ജോസ് ജോണ്‍

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ മറ്റന്നാള്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും റോസാ മിസ്റ്റിക്കാ മാതാവിന്റെയും വി.ബനടിക്ട് പുണ്യവാളന്റെയും തിരുന്നാളും ദിവ്യകാരുണ്യ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. കഴിഞ്ഞ ബുധനാഴ്ച നടന്ന മരിയന്‍ ദിന ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ വചന സന്ദേശത്തില്‍ ഒരു തീര്‍ത്ഥാടകനായാണ് ഓരോ തവണയും മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ഇവിടെ വരുന്നത് എന്ന് ഉത്ബോധിപ്പിച്ചു.

വൈകിട്ട് 6. 30ന് ജപമാല, 7ന് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ പ്രദക്ഷിണവും, ആരാധനയും ഉണ്ടായിരിക്കും. ഈ ബുധനാഴ്ചത്തെ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ: ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.
പള്ളിയുടെ വിലാസം
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category