1 GBP = 89.40 INR                       

BREAKING NEWS

നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കുട്ടികളെ ഉപദ്രവിക്കും; ചിലരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് സ്വന്തം മുറിയിലേക്ക് വിളിച്ചു വരുത്തി; ശനിയാഴ്ച രാത്രിയുണ്ടായി പീഡനശ്രമത്തില്‍ നിന്നും രക്ഷപെട്ടോടിയ കുട്ടികള്‍ പുറത്തിറങ്ങി നാട്ടുകാരോട് കാര്യം വിവരിച്ചതോടെ പുറത്തായത് കാമവെറിയനായ വൈദികന്റെ വികൃതമുഖം; ഫാദര്‍ ജോര്‍ജ് ജെറിയെ അറസ്റ്റു ചെയ്തപ്പോള്‍ പുറത്തുവന്നത് ആറ് മാസമായി നടക്കുന്ന കൊടിയ പീഡനങ്ങളുടെ വിവരങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി: കൊച്ചിയില്‍ ഹോസ്റ്റലില്‍ ആണ്‍കുട്ടികളെ ലൈംഗികമായീ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഫാദര്‍ ജോര്‍ജ് ജെറി(40)യെ ചോദ്യം ചെയ്തതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍. കത്തോലിക്കാ സ്ഥാപനത്തിന്റെ ഹോസ്റ്റലിന്റെ ചുമതലക്കാരനായി ജെറി കഴിഞ്ഞ ആറ് മാസത്തോളമായി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരങ്ങള്‍. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നത്രേ.


ഇക്കഴിഞ്ഞ ശനിയാഴ്ച്ചയും ചില കുട്ടികള്‍ക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തി. ഇതനെ ചെറുത്ത ചില കുട്ടികള്‍ രക്ഷപെട്ടോടുകയാിയരുന്നു. ഇവര്‍ നാട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഹോസ്റ്റലിന് പുറത്തേക്ക് ഓടിയ കുട്ടികള്‍ നാട്ടുകാരോട് വൈദീകന്‍ പീഡിപ്പിക്കുന്ന വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. പൊലീസില്‍ പരാതിയും നല്‍കി. വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ കൂടുതല്‍ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നിലെത്തി. ഇതോടെ ഇന്‍സ്പെക്ടര്‍ ജോയ് മാത്യു, എസ്എച്ച്ഒ വൈ.ദീപു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഫാ. ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. അറസ്റ്റിനു ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഹോസ്റ്റലിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഫാദര്‍ ജോര്‍ജ്. ആറ് മാസം മുമ്പാണ് ഇയാള്‍ പീഡനങ്ങള്‍ തുടങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാളുടെ ക്രൂര കൃത്യങ്ങള്‍ കുട്ടികള്‍ അനുഭവിച്ചു തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് ദിനം മുതലാണ്. അന്ന് ക്രിസ്തുമസ് ആഘോഷത്തിന്റെ മറവില്‍ ചില കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചതായാണ് പരാതി. ഇത് കൂടാതെ നിസാര കാരണങ്ങള്‍ പറഞ്ഞ് കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇങ്ങനെ ഇയാള്‍ നോട്ടപ്പുള്ളികളാക്കിയ ചിലരെ സ്വന്തം മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

ഇതിനിടെ ഇന്നലെ കളിക്കാനായി പുറത്തുപോയ ബോയ്സ് ഹോമിലെ കുട്ടികള്‍ വൈകിയെത്തി എന്ന് പറഞ്ഞ് അവരെയും ഫാദര്‍ ജോര്‍ജ് ഉപദ്രവിച്ചു. ഇവരും പരാതി ഉന്നയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചു. ഇതിനിടെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാം എന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനെ കയ്യോടെ പിടികൂടി. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. പീഡനത്തിനിരയായ കുട്ടികള്‍ നല്‍കിയ മൊഴികളുടെയും രക്ഷിതാക്കളുടെ പരാതികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്സോ) നിയമം, ബാലനീതിനിയമം എന്നിവയിലെ വിവിധ വകുപ്പുകളും പ്രകൃതിവിരുദ്ധ പീഡനക്കുറ്റവും ആരോപിച്ചാണ് അറസ്റ്റ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അനാഥരും നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ളവരുമടക്കം പതിനഞ്ചോളം കുട്ടികളാണ് ഹോസ്റ്റലില്‍ കഴിയുന്നത്. ഇവര്‍ക്ക് മേലാണ് ഈ വൈദികന്‍ കാമവെറി തീര്‍ത്തതും. സംഭവം പുറത്തുവന്നതോടെ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്. വൈദികനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പീഡന കേസില്‍ അകത്തായതോടെ ഇയാള്‍ക്കെതിരെ സഭാ തലത്തിലും നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category