1 GBP = 97.50 INR                       

BREAKING NEWS

ഭര്‍ത്താവിന്റെയും മകളുടെയും അളവറ്റ പിന്തുണ പ്രചോദനമാക്കി രെഞ്ചു റെജിയും; സതാംപ്ടണുകാരുടെ പ്രിയപ്പെട്ട പാലാക്കാരി ആകാശച്ചാട്ടത്തിന് എത്തുമ്പോള്‍

Britishmalayali
ജോര്‍ജ്ജ് എടത്വാ

യുകെയിലെ മികച്ച സംഘാടക ദമ്പതിമാരായ സൗത്താംപ്ടണിലെ റെജി കോശി - രെഞ്ചു കോശിമാരിലെ രെഞ്ചു കോശിയും ആകാശച്ചാട്ടത്തിന്. നിര്‍ദ്ധനരും അശരണരും എന്നാല്‍ പഠനത്തില്‍ മികവ് കാട്ടുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കു വിദ്യാഭ്യാസ സഹായം നല്‍കുവാനും ഒപ്പം ഡെഫ് ചില്‍ഡ്രന്‍ സൊസൈറ്റിക്കുള്ള സഹായധനവും ശേഖരിക്കുവാനാണ് 13500 അടി ഉയരത്തില്‍ നിന്നും എടുത്തു ചാടിയുള്ള സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകുവാന്‍ രെഞ്ചു കോശിയും എത്തുന്നത്. മദേഴ്സ് ചാരിറ്റി അടക്കം നിരവധി ചാരിറ്റി പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കുടുംബമാണ് രഞ്ജുവിന്റേത്. ഭര്‍ത്താവ് റെജി കോശിയും എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ ഡോറ ഉമ്മനും രെഞ്ചുവിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഉത്സാഹപൂര്‍വ്വം പിന്തുണക്കുന്നു.

പാലാ നീലൂര്‍ ആണ് രെഞ്ചുവിന്റെ സ്വദേശം. സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും, സെന്റ് മേരീസ് കോളജിലുമായി നടന്ന വിദ്യാഭ്യാസത്തിനു ശേഷം  ബാംഗ്ലൂര്‍ ഈസ്റ്റ് വെസ്റ്റ് നഴ്‌സിങ് കോളജില്‍ നിന്നും നഴ്‌സിങ് പൂര്‍ത്തിയാക്കി ഓറഞ്ച് സിറ്റി ഹോസ്പിറ്റല്‍ നാഗ്പൂരില്‍ ജോലിയില്‍ ഇരിക്കുമ്പോഴാണ് 2003ല്‍ യുകെയിലേക്കു കുടിയേറിയത്. അന്ന് മുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായി ഇടപെടുമായിരുന്നു. പാലാ എന്ന നാടിന്റെ നന്മകള്‍ ആണ് മറ്റുള്ളവരെ സഹായിക്കാന്‍ പ്രചോദനമായ ഒരു ഘടകം. ഒപ്പം ഭര്‍ത്താവ് റെജി കോശിയുടെയും മകള്‍ ഡോറ ഉമ്മന്റേയും അളവറ്റ പിന്തുണയും.
പാലക്കാരി പെണ്‍കുട്ടികള്‍ക്ക് സഹജീവികളോടുള്ള കരുണയും ജീവകാരുണ്യ പ്രവര്‍ത്തനത്തോടുള്ള ആഭിമുഖ്യവും കാര്‍ന്നോന്മാരില്‍ നിന്നും പാരമ്പര്യമായി കിട്ടിയതാണ്. ഏതു ക്ഷാമകാലത്തും മുണ്ടു മുറുക്കിയുടുത്തും കഴിയുമ്പോഴും വീടുതേടി എത്തുന്ന വിശക്കുന്ന വയറുകള്‍ക്ക് ആശ്വാസമാകാന്‍ എപ്പോഴും ഉത്സാഹം കാണിക്കുന്ന കാര്‍ന്നോമ്മാരില്‍ നിന്നും ഉള്‍കൊണ്ട പാഠം.

പാലായിലെ ചങ്കുറപ്പുള്ള പെണ്‍കുട്ടികള്‍ ഇന്ന് യൂറോപ്യന്‍ നാടുകളില്‍ ഉയര്‍ന്ന ജീവിത നിലവാരത്തില്‍ കഴിയുന്നു എങ്കില്‍ ''അതിനു നന്ദി പറയേണ്ടത്, പാലായിലെ അപ്പന്മാര്‍ക്കും, അമ്മച്ചിമാര്‍ക്കുമാണ്. വെറും വാട്ടുകപ്പേം, കഞ്ഞിവെള്ളോം കുടിച്ചു, മീനച്ചിലാറ് ക്രോസ്സ് ചെയ്യാത്തവരാണെങ്കില്‍ കൂടി, പെണ്മക്കളുടെ കാര്യം വരുമ്പോള്‍ അവരൊന്ന് ഉഷാറാവും. എത്ര തവണ വേണമെങ്കിലും ബാങ്കില്‍ കയറിയിറങ്ങി ലോണ്‍ ശരിയാക്കി മകളെ ബാംഗ്ലൂരെ നഴ്‌സിംഗ് സ്‌കൂളില്‍ അഡ്മിഷന്‍ ശരിയാക്കി ചേര്‍ക്കും.

ഇടപ്പറമ്പില്‍ നിന്നും പുതിയ ഉടുപ്പുകളും, മീന്‍ അച്ചാറും, ചമ്മന്തിപ്പൊടിയും, അരിയുണ്ടയും നിറച്ച പെട്ടികളുമായി അവരെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി കയറ്റി വിടും, പിന്നെയും IELTS എങ്ങനെയെങ്കിലും പാസ്സായവരെ നെടുമ്പാശ്ശേരിയില്‍ നിന്നും കൂടുതല്‍ ഡെക്കറേഷന്‍സ് ഒന്നുമില്ലാതെ, 'എന്നാ അങ്ങനെ ആട്ടേടി..' എന്നാ ക്ലാസിക് ഡയലോഗുമായി ടാറ്റ പറഞ്ഞ് ഏതെങ്കിലും വിദേശരാജ്യത്തേയ്ക്കു സന്തോഷപൂര്‍വ്വം യാത്രയാക്കും.''( കടപ്പാട് ആന്‍ പാലി. ഫേസ് ബുക്ക് പോസ്റ്റ് )

ഇങ്ങനെ ജീവിതം സുരക്ഷിതരാക്കിയവര്‍ക്കു കുടുംബ ഭാരം തലയിലേറ്റി നില്‍ക്കുന്ന കുഞ്ഞനുജത്തിമാരെ കൈപിടിച്ച് സഹായിക്കാന്‍ കടമ ഉണ്ട്. ആ കടമയാണ് രഞ്ജുവിനെ നിരാലംബരായ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ സഹായിക്കുവാന്‍ ബ്രിട്ടീഷ് മലയാളി സംഘടിപ്പിക്കുന്ന ചാരിറ്റി  സ്‌കൈ ഡൈവ് എന്ന സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ പ്രേരിപ്പിച്ചത്.

വിന്‍ചെസ്റ്ററിലെ റോയല്‍ ഹാംഷെര്‍ കൗണ്ടി ഹോസ്പിറ്റലില്‍ അക്ക്യൂട്ട് മെഡിക്കല്‍ വാര്‍ഡില്‍ സീനിയര്‍ നഴ്സ് ആയിട്ടാണ് ജോലി ചെയ്യുന്നത്. നിരവധി കലാ സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാറുണ്ട്. ഇപ്പോള്‍ കലാ ഹാംപ്ഷെയര്‍ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ് രെഞ്ചു റെജി എന്ന രെഞ്ചുഷ ഉമ്മന്‍.
യാത്രകളെയും വായനയും ഏറെ ഇഷ്ടപെടുന്ന രെഞ്ചുവിന്റെ ഒഴിവു സമയങ്ങളില്‍ പൂന്തോട്ട പരിപാലനമാണ് ഇഷ്ടപ്രവര്‍ത്തി. കൃഷിയും പൂന്തോട്ട പരിപാലനവും ഏറെ ഇഷ്ടപ്പെടുന്ന ഭര്‍ത്താവ് റെജി കോശിയോടൊപ്പം ചേര്‍ന്ന് അപൂര്‍വ്വങ്ങളായ പനീര്‍പുഷ്പങ്ങളുടെ ഒരു ഉദ്യാനം വീട്ടുവളപ്പില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2017ലെ ബ്രിട്ടീഷ് മലയാളി ബ്യൂട്ടി കോണ്ടസ്റ്റില്‍ മിസ്സിസ് ഫോട്ടോജെനിക് ആയും രെഞ്ചുവിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

നഴ്‌സിങ് വിദ്യര്‍ത്ഥിനികള്‍ക്കും ഡെഫ് ചില്‍ഡ്രന്‍ സൊസൈറ്റിക്കുമായി താന്‍ ചെയ്യുന്ന ഈ സാഹസിക പ്രവൃത്തികള്‍ക്കു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ രെഞ്ചു അഭ്യര്‍ത്ഥിക്കുന്നു.

സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 33 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്‌സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category