1 GBP = 89.40 INR                       

BREAKING NEWS

ഡിപ്പെന്റന്റായി എത്തി സാധാരണ ജോലി ചെയ്ത് ജീവിക്കുന്നയാളാണോ നിങ്ങള്‍? എന്തുകൊണ്ട് നഴ്സായി പരിശീലനം നേടി കരിയറില്‍ മാറ്റം വരുത്തിക്കൂടാ? എവിടെയും ഉയര്‍ന്ന ശമ്പളത്തോടെ ജോലി കിട്ടുന്ന നഴ്സിംഗിലേക്ക് സ്വിച്ച് ചെയ്യാന്‍ മടിക്കുന്നതെന്തിന്? ഏത് പ്രായക്കാര്‍ക്കും നഴ്സാകാനുള്ള വഴികള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ഡിപ്പെന്റന്റ് വിസയില്‍ യുകെയില്‍ എത്തിയിരിക്കുന്നത് അനേകായിരം മലയാളികളാണ്. മിക്കവര്‍ക്കും നാട്ടില്‍ നല്ല ജോലികള്‍ ഉണ്ടായിരുന്നു. എന്‍ജിനീയര്‍മാരും പോലീസ് ഓഫീസര്‍മാരും മാനേജര്‍മാരും അടക്കം മികച്ച ജോലി ചെയ്തവരില്‍ പലരും ഇവിടെ എത്തിയ ശേഷം സൂപ്പര്‍മാര്‍ക്കറ്റിലോ നഴ്സിംഗ് ഹോമിലോ പോസ്റ്റ് ഓഫീസിലോ ഒക്കെ ജോലി ചെയ്ത് ജീവിതം തള്ളി നീക്കുന്നു. പിആറും പൗരത്വവും കിട്ടിയ ശേഷവും മിക്കവരുടെയും സ്ഥിതി ഇങ്ങനെ തന്നെ. പലരും എളുപ്പം എന്ന നിലയില്‍ ടാക്സ് ഡ്രൈവര്‍മാരായിരിക്കുന്നു. എന്നാല്‍ ഇവരെല്ലാം കുറഞ്ഞത് ഡിഗ്രി എങ്കിലും ഉള്ളവരാണ് എന്നതാണ് വാസ്തവം. എന്തു കൊണ്ടും മെച്ചപ്പെട്ട ശമ്പളം കിട്ടുന്ന എങ്ങോട്ട് ഷിഫ്റ്റ് ചെയ്താലും ജോലി ഉറപ്പായ നഴ്സിംഗിലേക്ക് മാറാന്‍ ഇവരാരും ആലോചിക്കുന്നില്ല.

ആര്‍ക്ക് വേണമെങ്കിലും നഴ്സിംഗ് പഠിക്കാം എന്നതാണ് സത്യം. നാട്ടിലെ ബിരുദത്തിന് ഇവിടെ അംഗീകാരം ഉണ്ട് എന്ന് മറക്കരുത്. നഴ്സിംഗ് പഠിച്ചാല്‍ നിങ്ങള്‍ക്ക് എങ്ങോട്ട് വേണമെങ്കിലും മാറാം. നഴ്സായ ഭാര്യക്ക് എങ്ങോട്ട് മാറിയാലും ജോലി കിട്ടുമെന്നിരിക്കെ എന്ത് കൊണ്ട് ഇതിന് ശ്രമിക്കുന്നില്ല. ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ ആണെങ്കില്‍ ഐഇഎല്‍ടിഎസും വേണ്ടെന്നോര്‍ക്കണം. അപ്പോള്‍ എന്തു കൊണ്ടാണ് ഈ സുവര്‍ണാവസരം വേണ്ടെന്നു വയ്ക്കുന്നത്. കാര്യമായ ജോലി ചെയ്യുന്നവരാണെങ്കിലും ഇതേക്കുറിച്ച് ആലോചിക്കേണ്ടതല്ലേ?

നഴ്സാകുന്നതിനുള്ള ആദ്യപടി
ഒരു സ്റ്റുഡന്റ് നഴ്സായിത്തീരുന്നതിന് മറ്റ് ഡിഗ്രി പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. ഒരു പരമ്പരാഗത എ ലെവല്‍/ സ്‌കോട്ടിഷ് ഹയേര്‍സ് റൂട്ടിലൂടെ നിങ്ങള്‍ക്ക് ഒരു നഴ്സിംഗ് കോഴ്സിലേക്ക് പ്രവേശിക്കാം. ഇല്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസമോ അല്ലെങ്കില്‍ ബിടിഇസിയോ പ്രാദേശിക ഫര്‍ദര്‍ എഡ്യുക്കേഷന്‍ കോളജിലൂടെയോ നേടാവുന്നതാണ്. മാത്‌സ്, ഇംഗ്ലീഷ്, ഗ്രേഡ്സ് എ, സി എന്നിവയടക്കമുള്ള അഞ്ചു ജിസിഎസ്ഇകളും നിങ്ങള്‍ക്ക് ആവശ്യമാണ്. ഇത്തരത്തില്‍ നഴ്സിംഗ് പഠനത്തിന് ആവശ്യം വേണ്ടതെല്ലാമുണ്ടെങ്കില്‍ നിങ്ങള്‍ ഇനി ചെയ്യേണ്ടത് യൂണിവേഴ്സിറ്റി ആന്‍ഡ് കോളജ് ആപ്ലിക്കേഷന്‍ സര്‍വീസി (യുസിഎഎസ്)ലൂടെ നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന യൂണിവേഴ്സിറ്റിയിലൂടെ നഴ്സിംഗ് ഡിഗ്രിക്ക് അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.


അഡല്‍റ്റ്, ചൈല്‍ഡ്, മെന്റല്‍ ഹെല്‍ത്ത്, അല്ലെങ്കില്‍ ലേണിംഗ് ഡിസ്എലിബിലിറ്റീസ് തുടങ്ങിയവയെ പോലുള്ള ഏത് ബ്രാഞ്ചിലുള്ള നഴ്സിംഗാണ് പഠിക്കേണ്ടതെന്നത് നിങ്ങള്‍ തെരഞ്ഞെടുക്കണം. നിങ്ങള്‍ ഒരു മിഡ് വൈഫായിട്ടാണ് പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള ഡിഗ്രിപാത്ത് വ്യത്യസ്തമാണ്. എന്നാല്‍ നഴ്സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും സാധാരണയായി ഒരുമിച്ചാണ് പരിശീലനം നല്‍കുന്നത്. ഇതിന് പുറമെ നഴ്സിംഗ് അപ്രന്റിസ്ഷിപ്പുകള്‍ക്കും ഭാവിയില്‍ നല്ല സാധ്യതയാണുള്ളത്. നിലവില്‍ നഴ്സ് ട്രെയിനിംഗ് നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 

നഴ്സിന് വേണ്ടുന്ന യോഗ്യതകള്‍
നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലാണ് നഴ്സുമാരെ റെഗുലേറ്റ് ചെയ്യുന്നത്. എന്‍എംസിയുടെ രജിസ്ട്രേഡ് നഴ്സായി മാറുന്നതിന് ചില യോഗ്യതകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. രജിസ്ട്രേഡ് നഴ്സ് എന്നത് നിയമപരമായി ഏറെ സംരക്ഷണം ലഭിക്കുന്ന തസ്തികയാണ്. എന്നാല്‍ എന്‍എംസിയുടെ രജിസ്ട്രറില്‍ രജിസ്ട്രര്‍ ചെയ്യാതെ ആരെങ്കിലും രജിസ്ട്രേഡ് നഴ്സ് എന്ന ടൈറ്റില്‍ ദുരുപയോഗം ചെയ്താല്‍ അത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമായിത്തീരും.

ഇക്കാലത്ത് മിക്ക നഴ്സുമാര്‍ക്കും ഡിഗ്രിയുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ചുരുങ്ങിയത് നഴ്സിംഗില്‍ ഡിപ്ലോമ ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ഉണ്ട്. പുതുതായി യോഗ്യത നേടുന്ന നിരവധി നഴ്സുമാര്‍ അവരുടെ ഡിഗ്രി പൂര്‍ത്തിയാക്കി ആദ്യ വര്‍ഷത്തില്‍ തന്നെ മാസ്റ്റേര്‍സിന് പോകുന്നുണ്ട്. മാസ്റ്റേര്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള നഴ്സുമാര്‍ക്ക് യൂണിറ്റ് മാനേജര്‍ അല്ലെങ്കില്‍ ക്ലിനിക്കല്‍ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളില്‍ ജോലി ചെയ്യാന്‍ സാധിക്കും. 

പ്രവൃത്തി പരിചയം നേടാം
നഴ്സായാല്‍ പ്രവര്‍ത്തി പരിചയമില്ലാതെ നിങ്ങള്‍ക്ക് ട്രെയിനിംഗ് ആരംഭിക്കാം. എന്നാല്‍ ക്വാളിഫിക്കേഷന്‍ നേടുമ്പോള്‍ ക്ലിനിക്കല്‍ പ്രാക്ടീസിലെ ഡിഗ്രിയില്‍ പകുതിയെങ്കിലും ആയിരിക്കണം. ഒരു നഴ്സിംഗ് ടീമിന്റെ ഭാഗമായുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്തിരിക്കുകയും വേണം. ഒരു നഴ്സിംഗ് ഡിഗ്രിക്കായി അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കുന്നത് നല്ലതാണ്. കെയര്‍ഹോമുകളും എന്‍എച്ച്എസും പ്രവര്‍ത്തി പരിചയമില്ലാത്ത നഴ്സുമാരെ നിയമിക്കുകയും അവര്‍ക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാകുന്നതിന് പരിശീലനം നല്‍കുകയും ചെയ്യും. 

സ്വകാര്യ മേഖലയിലെയും എന്‍എച്ച്എസിലെയും ശമ്പളം
സ്വകാര്യ മേഖലയിലും എന്‍എച്ച്എസിലും വ്യത്യസ്തമായ വിധത്തിലാണ് ശമ്പളം നല്‍കപ്പെടുന്നത്. സ്വകാര്യ മേഖലയില്‍ ഫ്ലാറ്റ് റേറ്റിലാണ് ശമ്പളം നല്‍കുന്നത്. എന്‍എച്ച്എസില്‍ നഴ്സിന് തുടക്കത്തില്‍ മണിക്കൂറിന് 11.35 പൗണ്ടാണ് ലഭിക്കുന്നത്. 22,128 പൗണ്ട് ശമ്പലം ലഭിക്കുന്ന നഴ്സ് ബാന്‍ഡ് 5 എന്നാണറിയപ്പെടുന്നത്. സ്വന്തം പരിശ്രമത്തിലൂടെ കഴിവ് മെച്ചപ്പെടുത്തി ശമ്പളം വര്‍ധിപ്പിക്കാം. എന്നാല്‍ വര്‍ഷം തോറും ഗവണ്‍മെന്റ് വക ഒരു ശതമാനം ശമ്പള വര്‍ധനവുണ്ട്.

രാത്രി എട്ട് മണിക്ക് ശേഷം രാവിലെ ഏഴ് മണി വരെ ജോലി ചെയ്താല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കും. വീക്കെന്‍ഡുകളിലും ബാങ്ക് ഹോളിഡേകളിലും ജോലി ചെയ്യുന്നതിനും കൂടുതല്‍ ശമ്പളം ലഭിക്കും. സ്വകാര്യ മേഖലയില്‍ നിങ്ങളുടെ കഴിവ് മനസിലാക്കുന്നതിന് അനുസരിച്ചാണ് ശമ്പളം ലഭിക്കുന്നത്. ഇത് ഓരോ തൊഴിലുടമയുമായിരിക്കും നിശ്ചയിക്കുന്നത്. സ്‌കോട്ട്ലന്‍ഡിലെ മിക്ക കെയര്‍ഹോമുകളിലും മണിക്കൂറിന് 15 മുതല്‍ 18 പൗണ്ട് വരെയാണ് നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുള്ള ഇന്‍ക്രിമെന്റുകളോ അല്ലെങ്കില്‍ ശമ്പള വര്‍ധനവോ ഇവര്‍ക്ക് ലഭിക്കില്ല.

പരിചയ സമ്പന്നരായ നഴ്സിനുള്ള അവസരങ്ങള്‍
രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള നഴ്സിന് അവസരങ്ങളേറെയാണ്. ഇത്തരക്കാര്‍ക്ക് ലോകത്തില്‍ എവിടെയും ജോലി ചെയ്യാന്‍ അവസരമേറെയാണ്. എന്നാല്‍ അതാതിടങ്ങളിലെ രജിസ്ട്രേഷന്‍ ക്രൈറ്റീരിയ പാലിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ അവസരം ലഭിക്കുന്നത്. ന്യൂസിലാന്‍ഡ്, കാനഡ, യുഎഇ, ഓസ്ട്രേലിയ,  തുടങ്ങിയ ഇടങ്ങളില്‍ ബ്രിട്ടനില്‍ ജോലി ചെയ്ത് പരിചയമുളളവര്‍ക്ക് നല്ല ഡിമാന്റാണ്. യുഎസില്‍ നഴ്സായി പോകുന്നവര്‍ എന്‍സിഎല്‍ഇഎക്സ് പരീക്ഷകള്‍ പാസാകേണ്ടതുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category