1 GBP = 88.40 INR                       

BREAKING NEWS

ആ ഇടങ്കാലന്‍ മാന്ത്രികതയുടെ അവസാനമോ; കോപ്പ അമേരിക്ക സംഘാടകര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഫുട്ബോള്‍ മിശിഹയുടെ രാജ്യാന്തര കരിയറിന് തിരശ്ശീല വീഴുമോ? മെസിക്ക് രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത; സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പയും ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളും ഈ 32കാരന് നഷ്ടമാകും

Britishmalayali
kz´wteJI³

കോപ്പ അമേരിക്ക സംഘാടകരായ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെതിരെ (CONMEBOL) അഴിമതി ആരോപണം ഉന്നയിച്ച ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായ ബാഴ്സയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ലിയോണല്‍ മെസിയുടെ രാജ്യാന്തര കരിയറിന് തിരശ്ശീല വീഴുന്നോ? ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി ടൂര്‍ണമെന്റ് അട്ടിമറിച്ചു എന്ന മെസിയുടെ കടുത്ത ആരോപണമാണ് താരത്തിന്റെ കരിയറിന് കരിനിഴല്‍ വീഴ്ത്തുന്നത്.

രണ്ട് വര്‍ഷത്തേയ്ക്ക് കോപ്പയില്‍ വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറുത്തുവരുന്ന വിവരം. റഫറിയിങ് നീതിപൂര്‍വമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും അഴിമതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാതിരുന്നത് എന്നും മെസി പറഞ്ഞിരുന്നു. മെസിയുടെ ആരോപണം തള്ളി CONMEBOL പ്രസ്താവനയിറക്കുകയും ചെയ്തു. സംഘടനയുടെ നിയമാവലി പ്രകാരം സംഘടനയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഗുരുതരമേറിയ കുറ്റമായാണ് കണക്കാക്കുന്നത്.

ചിലിയുമായുള്ള അവസാന മത്സരത്തില്‍ മഞ്ഞ കാര്‍ഡിന് പകരം തനിക്ക് ചുവപ്പ് കാര്‍ഡ് തന്നത് അനീതിയാണെന്നും ഇത് മുന്‍ മത്സരങ്ങളില്‍ റഫറിയിംഗിനെതിരെ പരാതിയും വിമര്‍ശനവും ഉന്നയിച്ചതിനുള്ള പ്രതികാര നടപടിയാണെന്നും അര്‍ഹിച്ച ജയം അര്‍ജന്റീനയില്‍ നിന്ന് തട്ടിപ്പറിച്ചതായും മെസി ആരോപിച്ചിരുന്നു. ബ്രസീലുമായുള്ള സെമി ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ അര്‍ജന്റീനയുടെ ജയം തട്ടിപ്പറിച്ചതാണ് എന്നും ഈ കപ്പ് ബ്രസീലിന് വേണ്ടി തയ്യാറാക്കി വച്ചതാണെന്നും ഫൈനലില്‍ ബ്രസീലേ ജയിക്കൂ എന്നും മെസി പറഞ്ഞിരുന്നു.

വിലക്കു വന്നാല്‍ അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പും 2022 ഖത്തല്‍ ലോകകപ്പിനുള്ള പകുതിയിലധികം യോഗ്യതാമല്‍സരങ്ങളും മെസിക്ക് നഷ്ടമാകും. ഇപ്പോള്‍ 32 വയസുള്ള മെസിക്ക് പിന്നീട് രാജ്യന്തര മത്സരത്തിലേക്ക് തിരിച്ചു വരുമ്പോള്‍ 34 വയസാകുമെന്നതും തിരിച്ചടിയാണ്. അതേസമയം അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയയും മെസിയുടെ വിലക്കിനെ സംബന്ധിച്ചുള്ള നിര്‍ണായക പ്രസ്താവന നടത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category