1 GBP = 94.00 INR                       

BREAKING NEWS

മൂന്നാമത് വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ഈമാസം 20ന്; മാതൃ ഭക്തര്‍ പുതുചരിത്രം കുറിക്കും

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

വാല്‍ത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രത്തും യൂറോപ്പിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിങ്ങാമില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് തീര്‍ത്ഥാടന മരിയോത്സവം ഈമാസം 20ന്. ഈ വര്‍ഷത്തെ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ പതിനായിരത്തിലധികം മലയാളി മാതൃ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.


ഈ മരിയോത്സവത്തിന്റെ അനുഗ്രഹ സാഫല്യത്തിനായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവും, മതബോധന പരിശീലനത്തിലും, പ്രാര്‍ത്ഥനാ കൂട്ടായ്മയിലും, ആത്മീയ നവോത്ഥാന ധാരയിലെ ശ്രദ്ധേയമായ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി പ്രാര്‍ത്ഥനകളും, ഒരുക്കങ്ങളും, ചിട്ടപ്പെട്ട പ്രവര്‍ത്തനങ്ങളും ആയി തീര്‍ത്ഥാടനത്തെ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള ശ്രമത്തിലാണ്.

രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രൂഷകളില്‍ തുടര്‍ന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ജോര്‍ജ് പനക്കല്‍ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 12.45നു മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയന്‍ തീര്‍ത്ഥാടനം ആരംഭിക്കും.

തീര്‍ത്ഥാടനത്തിനേറ്റവും പിന്നിലായി വാല്‍സിങ്ങാം മാതാവിന്റെ രൂപവുമേന്തി പ്രസുദേന്തി സമൂഹവും, മുഖ്യ കാര്‍മ്മികന്‍ മാര്‍ സ്രാമ്പിക്കലും, വൈദികരും അണിചേരും. തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം മെത്രാന്‍ മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തീര്‍ത്ഥാടന തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികര്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികരായി പങ്കുചേരും. കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം നല്‍കപ്പെടുന്നതാണ്.

അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. മാതൃ ഭക്തര്‍ക്കായി മിതമായ നിരക്കില്‍ സ്വാദിഷ്ടമായ കേരളീയ ഭക്ഷണ വിതരണത്തിന് വിവിധ കൗണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്‍ത്തിക്കുന്നതാണ്. തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ ഫാ.  തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം എന്നിവര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ടോമി പാറക്കല്‍ - 07883010329, നിതാ ഷാജി - 07443042946
സ്ഥലത്തിന്റെ വിലാസം
The Basilica of Our Lady of Walsingham, Houghton St Giles, Norfolk, Little Walsingham, Walsingham NR22 6AL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category