1 GBP = 93.40 INR                       

BREAKING NEWS

തീര്‍ത്ഥാടന പദയാത്രയും മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപെരുന്നാളും ഈ മാസം 14ന് ഡെന്‍ഫിറമില്‍

Britishmalayali
ഷാജി കൊട്ടിനാട്ട്

ലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ബഥനി ആശ്രമ സ്ഥാപകനും പുനരൈക്യ ശില്‍പ്പിയുമായിരുന്ന ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസിന്റെ 66-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന തീര്‍ത്ഥാടന പദയാത്രയും അനുസ്മരണ ബലിയും ഈ മാസം 14ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ നടക്കും. ഡെന്‍ഫിറമിലിനുള്ള വി. മാര്‍ഗറിന്റെ ദേവാലയത്തിലെ തീര്‍ത്ഥാടനത്തിലും മാര്‍ ഈവാനിയോസ് പിതാവിനെ അനുസ്മരിച്ചുള്ള പദയാത്രയും വി. കുര്‍ബാനയും മറ്റു ശുശ്രൂഷകള്‍ക്കും സ്‌കോട്ട്ലാന്റിലെ മലങ്കര കത്തോലിക്ക സഭയുടെ ചാപ്ലയിനായ ഫാ: ജോണ്‍സണ്‍ മനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ: സന്തോഷ് ജോസഫ് എസ്ജെ സഹ കാര്‍മ്മികനായിരിക്കും. സ്‌കോട്ട്ലന്റില്‍ ആദ്യമായി നടത്തുന്ന തീര്‍ത്ഥാടന പദയാത്രയിലും വി. കുര്‍ബാനയിലും സംബന്ധിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: ജോണ്‍സണ്‍ മനയില്‍ - 07774845670
ദേവാലയത്തിന്റെ വിലാസം
St. Margaret Pilgrimage, RC Church, KY12 7JB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category