1 GBP = 97.50 INR                       

BREAKING NEWS

സൂപ്പര്‍ ബൈക്കില്‍ ബ്രിട്ടനിലെ റോഡുകളിലൂടെ പായുന്ന സില്‍വിക്ക് ഇക്കുറി ആകാശത്തു നിന്നും ചാടിയേ മതിയാവൂ; ലിവര്‍പൂളില്‍ നിന്നും ഒരു മലയാളി അപാരതയുടെ കഥ

Britishmalayali
രശ്മി പ്രകാശ്

ചെറുപ്പക്കാരില്‍ ബൈക്ക് യാത്ര ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ റോഡിലൂടെ പറന്നിട്ടുണ്ടോ? അതും യുകെയിലെ വഴികളിലൂടെ സൂപ്പര്‍ മോട്ടോര്‍ ബൈക്കില്‍. സാഹസികമായ യാത്രകള്‍ ഇഷ്ടപ്പെടുന്ന സില്‍വിയുടെ ബൈക്കിനോടുള്ള പ്രണയം വളരെ ചെറുപ്പത്തിലേ തുടങ്ങിയതാണ്. വിജയ് സൂപ്പറിന്റെ മുന്നില്‍ നിന്ന് അപ്പയോടൊപ്പം യാത്ര ചെയ്താണ് അതോടിക്കാന്‍ കുഞ്ഞു സില്‍വി പഠിച്ചത്. പത്താം ക്ലാസ്സു പാസ്സായപ്പോള്‍ അപ്പ വാങ്ങിക്കൊടുത്ത സ്പ്ലെണ്ടര്‍ ബൈക്ക് നെഞ്ചോടു ചേര്‍ത്ത് റോഡ് യാത്രകളെ പ്രണയിച്ചു തുടങ്ങിയ സില്‍വിക്ക് ഇപ്പോള്‍ കൂട്ടായുള്ളത് ഹോണ്ട CRB 600 RR ആണ്.

സ്വന്തം അനുജത്തിക്ക് നഴ്‌സിംഗ് പഠനകാലത്തുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിഞ്ഞ സില്‍വിക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ നടത്തുന്ന ഈ ഉദ്യമത്തില്‍ പങ്കെടുക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. നാട്ടില്‍ എറണാകുളം ജില്ലയില്‍ പിറവത്തു റെസ്റ്റോറന്റ് നടത്തുന്ന ജോര്‍ജിന്റെയും ലീലയുടെയും മകനാണ് സില്‍വി. സില്‍വിയുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും കഥപോലെ പറഞ്ഞു തരുന്ന സില്‍വിയുടെ ഈ പേരിനു പിന്നിലും ഒരു കഥയുണ്ട്. കുഞ്ഞുവാവയ്ക്ക് ആണായാലും പെണ്ണായാലും സില്‍വിയെന്ന പേര് മതിയെന്ന രണ്ടുവയസ്സുകാരി സിത്താരയെന്ന ചേച്ചിയുടെ വാശിയെ സില്‍വി ഇന്നും സ്‌നേഹപൂര്‍വ്വം ചേര്‍ത്തു പിടിക്കുന്നു.
ചെറുപ്പം മുതലേ ഒരു ഹോട്ടല്‍ ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന സില്‍വി  ഉപരിപഠനവും ഹോട്ടല്‍ മാനേജ്‌മെന്റ് തന്നെ തെരഞ്ഞെടുത്തു. നാട്ടില്‍ പ്ലസ് ടു പൂര്‍ത്തിയായതിനു ശേഷം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പാസ്സായ സില്‍വി, ഗോവയിലെ ലീലയില്‍ ഏകദേശം ഒരു വര്‍ഷം ജോലി ചെയ്തതിനു ശേഷം ഉപരിപഠനത്തിനായി 2005 യുകെയില്‍ എത്തി. യുകെയില്‍ വന്ന് ഒരു വര്‍ഷം വര്‍ക്ക് എക്‌സ്പീരിയന്‍സിനായി millennium & copthorne  ഹോട്ടലില്‍ ജോലി ചെയ്തു.

അങ്ങനെ ജോലി ചെയ്ത് സമ്പാദിച്ച പൈസ കൊണ്ട് ലണ്ടനില്‍ നിന്നും ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാസ്റ്റേഴ്‌സ് ഡിഗ്രി എടുത്തു. അതിനുശേഷം ഹാന്റ്പിക്ക്ഡ്, ഹില്‍ട്ടണ്‍ വേള്‍ഡ് വൈഡ് എന്നീ ഹോട്ടല്‍ ചെയിനില്‍ റസ്റ്റോറന്റ് മാനേജര്‍, ബാര്‍ മാനേജര്‍, ഫുഡ് ആന്റ് ബീവറേജ് മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തു. നിലവില്‍ സൗത്ത്‌പോര്‍ട്ടില്‍ ബ്ലിസ് ഹോട്ടല്‍ ഗ്രൂപ്പില്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആയിട്ട് ജോലി നോക്കുന്നു.
ഭാര്യ റിന്‍സിയും മകന്‍ ജോര്‍ജുമൊത്തു ലിവര്‍പൂളില്‍ ആണ് സില്‍വിയുടെ താമസം. റിന്‍സി ലോയ്ഡ്‌സ് ബാങ്കില്‍ മോര്‍ട്ട്‌ഗേജ് കേസ് വര്‍ക്കര്‍ ആയി ജോലി ചെയ്യുന്നു. അവധി ദിവസങ്ങളില്‍ യാത്ര പോവുക എന്നുള്ളതാണ് സില്‍വിയുടെ പ്രധാന വിനോദം. ചെറുപ്പം മുതലേ ഇരുചക്ര വാഹനങ്ങളോടുള്ള പ്രത്യേക സ്‌നേഹം യുകെയില്‍ എത്തിയിട്ടും മറക്കാന്‍ കഴിഞ്ഞില്ല. സാഹസികതകള്‍ ഇഷ്ടപ്പെടുന്ന  സില്‍വി സ്വന്തമായിട്ട് ഒരു സൂപ്പര്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഉള്ള വളരെ ചുരുക്കം യുകെ മലയാളികളില്‍ ഒരാളാണ്.

ഈ വര്‍ഷം നടന്ന isle of man TTറേസിംഗില്‍ TC racing എന്ന ടീമിന്റെ ഭാഗമായിരുന്നു. ഈ ഭാഗ്യം ലഭിച്ച ആദ്യ മലയാളി നമ്മുടെ സ്വന്തം സില്‍വി ആണ്. ലണ്ടനില്‍ നിന്നും ജന്മനാട്ടിലേക്ക്  ഇരുചക്രവാഹനത്തില്‍ പോവുക എന്നുള്ളതാണ് ഇനി ചെയ്യുവാനുള്ള ആഗ്രഹം. അതോടൊപ്പം ഇവിടെയുള്ള ബൈക്ക് പ്രേമികളെ കൂട്ടിയിണക്കി യുകെ മുഴുവന്‍ ഒരു ബൈക്ക് യാത്രക്കും സില്‍വിക്ക് പ്ലാന്‍ ഉണ്ട്. മല്ലു സൂപ്പര്‍ ബൈക്കര്‍ വ്‌ലോഗ് എന്നൊരു യുട്യൂബ് ചാനെലും സില്‍വിക്കുണ്ട്.
സാഹസികതയെ ഏറെ ഇഷ്ടപ്പെടുന്ന സില്‍വിയുടെ മറ്റൊരു ഇഷ്ടവിനോദമാണ് ക്രിക്കറ്റ്. റെഡ്ഡിങ്ങിലും ബ്രിസ്റ്റോളിലും കളിച്ചിരുന്ന സില്‍വി ലിവര്‍പൂള്‍ ലീഗിന് വേണ്ടിയും അടുത്തിടെ ക്രിക്കറ്റ് കളിച്ചിരുന്നു. ഒരു കടുത്ത ലിവര്‍പൂള്‍ ഫുട്‌ബോള്‍ ആരാധകന്‍ കൂടിയാണ് സില്‍വി.

സില്‍വി യുകെയില്‍ ആദ്യമായല്ല ചാരിറ്റി ചെയ്യുന്നത്. ഹാന്റ്പിക്ക്ഡ്  ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയത്ത് സ്റ്റാഫിന് കിട്ടുന്ന ടിപ്‌സ് ഒരു ഭാഗം എല്ലാവരുടെയും സമ്മതത്തോടു കൂടി യുണിസെഫിന് അയച്ചു കൊടുക്കുമായിരുന്നു. നാട്ടില്‍ വീടിനടുത്ത്, അനാഥര്‍ക്കുവേണ്ടി നടത്തുന്ന ഒരു അഗതിമന്ദിരത്തില്‍ കുടുംബത്തില്‍ നിന്നു  ഒരു നിശ്ചിത തുക സംഭാവനയായി എല്ലാവര്‍ഷവും നല്‍കാറുണ്ട്. അതുപോലെ തന്നെ കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ അട്ടപ്പാടിയില്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക്  പഠിക്കുന്നതിനായി ഒരു നിശ്ചിത തുക പള്ളിയുടെ ചാരിറ്റിയിലേക്ക് സംഭാവന ചെയ്തിരുന്നു.

തന്നാല്‍ കഴിയാവുന്ന അത്രയും പൈസ കളക്ട് ചെയ്ത് നല്ല കാര്യത്തിന്  കൊടുക്കണം എന്ന ഉദ്ദേശത്തോടു കൂടി സ്‌കൈ ഡൈവിങ്ഗിനായി സില്‍വി തുടങ്ങിയ വര്‍ജിന്‍ മണി ലിങ്കിന് നല്ല റെസ്‌പോണ്‍സ് ആണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഏകദേശം 1000 പൗണ്ടിന് അടുത്ത് ഇതുവരെ സില്‍വിക്ക് നേടുവാന്‍ കഴിഞ്ഞു. പിറവത്തു നിന്നും, ലിവര്‍പൂളില്‍ നിന്നും ഉള്ള നല്ല സുഹൃത്തുക്കള്‍ ആണ് ഇതില്‍ ഒരു നല്ല ഭാഗവും സംഭാവനയായി നല്‍കിയിരിക്കുന്നത്. ഇനിയും നിങ്ങളുടെ എല്ലാം അകമഴിഞ്ഞ സഹായം സില്‍വി വിനയപൂര്‍വം പ്രതീക്ഷിക്കുന്നു.
സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 35 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category