1 GBP = 91.30 INR                       

BREAKING NEWS

ഒക്ടോബര്‍ മൂന്ന് മുതല്‍ ഏത് നിമിഷവും സര്‍വനാശം വിതയ്ക്കുന്ന ഉല്‍ക്ക ഭൂമിയില്‍ പതിക്കാം; 55,000 കോടി കിലോഗ്രാം തൂക്കമുള്ള കൂറ്റന്‍ ആസ്ട്രോയ്ഡ് വീണാല്‍ ഭൂമിയിലെ പാതിയോളം ജീവന്‍ ഇല്ലാതാവും; ഒരിക്കലും സംഭവിക്കാതിരിക്കാന്‍ ലോകം പ്രാര്‍ത്ഥിക്കുന്ന അസാധാരണമായ അപകട സാധ്യതയുടെ വിശദാംശങ്ങള്‍ പുറംലോകം അറിയുമ്പോള്‍

Britishmalayali
kz´wteJI³

ലോകാവസാനത്തെക്കുറിച്ചും ഭൂമിയിലെ ജീവജാലങ്ങളുടെ സര്‍വനാശത്തെക്കുറിച്ചുമുള്ള ഏറെ പ്രവചനങ്ങളും മുന്നറിയിപ്പുകളും നാം ഏറെ കേട്ടതാണ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ചേര്‍ത്ത് വയ്ക്കാവുന്ന മറ്റൊരു മുന്നറിയിപ്പുയര്‍ന്നിരിക്കുന്നു. ഇത് പ്രകാരം ഒക്ടോബര്‍ മൂന്ന് മുതല്‍ ഏത് നിമിഷവും സര്‍വനാശം വിതയ്ക്കുന്ന  ഉല്‍ക്ക ഭൂമിയില്‍ പതിക്കാമെന്നാണ് പ്രവചനം. 55,000 കോടി കിലോഗ്രാം തൂക്കമുള്ള ഈ കൂറ്റന്‍ ആസ്ട്രോയ്ഡ് വീണാല്‍ ഭൂമിയിലെ പാതിയോളം ജീവന്‍ ഇല്ലാതാവുമെന്നാണ് മുന്നറിയിപ്പ്.   ഒരിക്കലും സംഭവിക്കാതിരിക്കാന്‍ ലോകം പ്രാര്‍ത്ഥിക്കുന്ന അസാധാരണമായ അപകട സാധ്യതയുടെ വിശദാംശങ്ങള്‍ പുറംലോകം അറിയുന്നത് പ്രാണഭയത്തോടെയാണ്.

ആസ്ട്രോയ്ഡ് എഫ്ടി3 എന്നാണിത് അറിയപ്പെടുന്നത്. ഒക്ടോബര്‍ മൂന്നിനായിരിക്കും ഇത് ഭൂമിയിലേക്ക് പതിക്കാന്‍ സാധ്യതയെന്നാണ് പ്രവചനം. ഇത് ഭൂമിയുമായി  കൂട്ടിയിടിക്കാന്‍ ഇത് 2019നും 2116നും ഇടയില്‍ നടത്തുന്ന ശ്രമങ്ങളില്‍ ആദ്യത്തേതാണ് അടുത്ത മാസം നടക്കാന്‍ പോകുന്നത്.  ഇപ്രാവശ്യം ഇത് ഭൂമിയില്‍ പതിക്കുന്നതിനോ അല്ലെങ്കില്‍ കൂട്ടിയിടിക്കുന്നതിനോ ഉള്ള സാധ്യത വളരെ കുറവാണെന്നും അങ്ങനെയെന്തെങ്കിലും സംഭവിച്ചാലുണ്ടാകുന്ന ദുരന്തം കണക്കാക്കുന്നതിലുമധികമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പേകുന്നത്.  340 മീറ്റര്‍ വ്യാസമുള്ള ഭീമന്‍ ഉല്‍ക്കയാണിതെന്നാണ് നാസ പറയുന്നത്.

ഈ ഉല്‍ക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന നിമിഷം തന്നെ  സെക്കന്‍ഡില് 20.37 കിലോമീറ്ററില്‍ സഞ്ചരിച്ചായിരിക്കും ഇത് ഭൂമിയുമായി കൂട്ടിയിടിക്കുന്നത്.  ഇതിന്റെ ആഘാതം 2700 മെഗാടണ്‍ ടിഎന്‍ടി പൊട്ടുന്നതിന് തുല്യമായിരിക്കും.  അല്ലെങ്കില്‍ 2700,000,000 ടണ്‍ ടിഎന്‍ടി പൊട്ടുന്നതിന് സമമായിരിക്കും.  1945ല്‍ ജപ്പാനിലെ ഹിരോഷിമയില്‍ പൊട്ടിച്ച ന്യൂക്ലിയര്‍ ബോംബ് 13 കിലോ ടണ്‍ മുതല്‍ 18 കിലോ ടണ്‍ വരെയെ ഉള്ളുവെന്നറിയുമ്പോഴാണ് ഈ ഉല്‍ക്കയുണ്ടാക്കുന്ന ആഘാതത്തിന്റെ തോത് എത്ര മാത്രം ഭീകരമാണെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നത്. 

ഈ ആസ്ട്രയോഡ് 2024 ഒക്ടോബര്‍ രണ്ടിനും 2025 ഒക്ടോബര്‍ മൂന്നിനും ഭൂമിയുമായി കൂട്ടി മുട്ടുന്നതിന് സാധ്യതകളുണ്ടെന്നാണ് നാസ കണക്ക് കൂട്ടുന്നത്. എന്നാല്‍ അപ്പോഴും ഇതിനുള്ള നേരിയ സാധ്യത മാത്രമേ അവര്‍ കണ്ടെത്തിയിട്ടുള്ളൂ. അപ്പോളോ ടൈപ്പിലുളള സ്പേസ് റോക്കാണ് ആസ്ട്രോയ്ഡ് എഫ്ടി3. 2007 മാര്‍ച്ച് 20നായിരുന്നു നാസ ഈ ഉല്‍ക്കയെ ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. ഇത് സൂര്യനെ ചുറ്റുന്ന നിലയിലാണ്. 11,000,000 ഒന്നെന്ന തോതിലേ ഇത് ഇപ്രാവശ്യ ഭൂമിയിലേക്ക് പതിക്കാന്‍ സാധ്യതയുള്ളുവെന്നാണ് നാസ പറയുന്നതെങ്കിലും ഇത് സംബന്ധിച്ച ഭയാശങ്കകള്‍ ലോകമാകമാനം ശക്തമാകുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category