1 GBP = 92.00 INR                       

BREAKING NEWS

ഭക്ഷണത്തിന് വേണ്ടി നിലവിളിക്കുന്ന ജനത; കടലാസിന്റെ വില പോലുമില്ലാത്ത നോട്ടുകള്‍ തെരുവില്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധം; ആരാണ് പ്രസിഡന്റ് എന്ന് പോലും കൃത്യമായി അറിയില്ല; നിവര്‍ത്തിയില്ലാതെ എല്ലാം വാരിക്കെട്ടി പലായനം ചെയ്ത് ലക്ഷങ്ങള്‍; എല്ലാം സഹിച്ച് മുന്നോട്ട് പോകുമ്പോള്‍ ഇടിത്തീ വീണപോലെ മരുന്ന് ക്ഷാമം; കമ്മ്യൂണിസ്റ്റ് വെനസ്വേല ഭൂമിയിലെ നരകം തന്നെ

Britishmalayali
kz´wteJI³

കാരക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വേനസ്വേല വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സാമ്പത്തികമായും സാമൂഹ്യപരമായും തകര്‍ന്നിരിക്കുന്ന വേനസ്വേലയിലെ ജനങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. 2014 മുതലാണ് വേനസ്വേലയില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 20 വര്‍ഷമായി വേനസ്വേല ഭരിക്കുന്നത് സോഷ്യലിസ്റ്റ് പി എസ് യു വി പാര്‍ട്ടിയാണ്. 1999 മുതല്‍ 2013 വരെ ഹ്യൂഗോ ഷാവേസ് ആയിരുന്നു പ്രസിഡന്റ്. അദ്ദേഹത്തിന്റെ മരണത്തോടെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി നിക്കോളാസ് മഡൂറോ അധികാരത്തിലെത്തി.

ഈ കാലയളവില്‍ ജുഡീഷ്യറി, ഇലക്ടറല്‍ കൗണ്‍സില്‍, സുപ്രീം കോടതി ഉള്‍പ്പെടെ സുപ്രധാനമായ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും നിയന്ത്രണം പി എസ് യു വി പാര്‍ട്ടി നേടിയെടുത്തു. പക്ഷേ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ അസംബ്ലിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ നിക്കോളാസ് മഡൂറോ ഒരു എതിരാളി സഖ്യത്തെ രൂപീകരിച്ചു. സര്‍ക്കാര്‍ അനുയായികള്‍ക്ക് മാത്രം അംഗത്വമുണ്ടായിരുന്ന ഈ സഖ്യത്തിന് നാഷണല്‍ അസംബ്‌ളിയേക്കാള്‍ അധികാരമുണ്ടായിരുന്നു.

മഡൂറോ അധികാരത്തിലിരുന്ന സമയത്ത് വേനസ്വേലയുടെ സമ്പദ് വ്യവസ്ഥ തകരുകയും ആവശ്യത്തിന് ഭക്ഷണമോ മരുന്നോ കിട്ടാതാകുകയും ചെയ്തു. തുടര്‍ന്ന് 2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ നിക്കോളാസ് മഡൂറോ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മഡൂറോ ഗവണ്‍മെന്റിന്റെ ആറു വര്‍ഷത്തെ ഭരണവും വേനസ്വലയിലുണ്ടായ കടുത്ത സാമ്പത്തിക തകര്‍ച്ചയും കണക്കിലെടുത്ത് നാഷണല്‍ അസംബ്ലി നേതാവ് ജുവാന്‍ ഗ്വെയ്ഡ് തന്നെ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചു. മഡുറോ ഒരു 'കൊള്ളക്കാരന്‍' ആണെന്നും അതിനാല്‍ പ്രസിഡന്റ് സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഗ്വെയ്ഡ് വാദിച്ചു.

ഈ സാഹചര്യത്തില്‍ ഭരണഘടന അനുസരിച്ച് നാഷണല്‍ അസംബ്ലി നേതാവിനെ പ്രസിഡന്റാകാന്‍ ക്ഷണിച്ചു. പക്ഷേ അമേരിക്കയും 50 ലധികം രാജ്യങ്ങളും ഗ്വെയ്ഡിനെ അംഗികരിച്ചിട്ടുണ്ടെങ്കിലും റഷ്യയും ചൈനയും മഡൂറോയുടെ കൂടെ ആയിരുന്നു. തുടര്‍ന്ന് മഡൂറോയെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനായി തന്നോടൊപ്പം നില്‍ക്കാന്‍ ഗ്വെയ്ഡ് സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു. അവര്‍ മഡൂറോയോട് വിശ്വാസ്യത പുലര്‍ത്തുന്നവരായിരുന്നു. പതിവായി ശമ്പളം വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന സൈനികരെ പ്രധാന തസ്തികകളില്‍ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഡൂറോയുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍ എല്ലാ സുരക്ഷാ സേനാംഗങ്ങള്‍ക്കും പൊതു മാപ്പ് നല്കാമെന്ന് ഗ്വെയ്ഡ് വാഗ്ദാനം ചെയ്തു.

വെനിസ്വേലക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അമിത പണപ്പെരുപ്പമാണ്. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള നാഷണല്‍ അസംബ്ലിയുടെ പഠനമനുസരിച്ച് 2018 നവംബര്‍ വരെയുള്ള 12 മാസങ്ങളില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 1,300,000 ശതമാനത്തിലെത്തി. 2018 അവസാനത്തോടെ പണത്തിന്റെ ശരാശരി വില ഓരോ 19 ദിവസത്തിലും ഇരട്ടിയാകുകയും അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ പോലും വാങ്ങാന്‍ കഴിയാതെ ജനങ്ങള്‍ കഷ്ടപ്പെടുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലാകുകയും കറന്‍സിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടും കൂടി നിരവധി പേര്‍ വേനസ്വേലയില്‍ നിന്ന് പലായനം ചെയ്തു. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങിയ 2014 മുതല്‍ മൂന്ന് ദശലക്ഷം വെനസ്വേലക്കാര്‍ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെനസ്വേല, ഇപ്പോള്‍ മാന്ദ്യത്തിന്റെ നാലാം വര്‍ഷത്തിലാണ്.

വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി മരുന്നുകളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും കുറവിന് കാരണമായി. അവിടത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം മരുന്ന് കണ്ടെത്താനാകാതെ വലയുകയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരൊക്കെ അത് പൂര്‍ത്തിയാകാന്‍ മരുന്ന് കഴിക്കേണ്ടവരാണ്. പക്ഷേ മരുന്ന് ലഭ്യമാക്കാത്തതിനാല്‍ വീണ്ടും പഴയ രീതിയിലേക്ക് അവരുടെ ശരീരം മാറുകയാണ്. രാജ്യത്തുട നീളം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ പെട്ടവര്‍ ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category