1 GBP =93.80 INR                       

BREAKING NEWS

കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയില്‍ എത്തിയ എംഎല്‍എ; ഭര്‍തൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കല്‍; സാന്ത്വനിപ്പിക്കാന്‍ ഓടി എത്തിയവരില്‍ മന്ത്രി സുധാകരനും; ചടങ്ങുകള്‍ക്കായി മൃതദേഹമെടുത്തപ്പോള്‍ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പല്‍; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകന്‍ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നല്‍കിയത് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Britishmalayali
kz´wteJI³

തിരുവനന്തപുരം: മരണത്തിന് അവകാശവാദം സ്വയം ഏറ്റെടുക്കുന്നു! ആരേയും പഴിക്കാതെ, ലഹരിയാണ് ജീവിതം തകര്‍ത്തതെന്ന് കുറ്റസമ്മതത്തോടെ ശൂന്യമായ യാത്രയും. യു പ്രതിഭ എംഎല്‍എയുടെ ഭര്‍ത്താവും ചുങ്കത്തറ കെ.എസ്.ഇ.ബി ഓവര്‍സിയറുമായ ആര്‍.കെ ഹരിയുടെ വിയോഗത്തില്‍ കണ്ണീര്‍വാര്‍ക്കുകയാണ് തകഴിയിലെ പാര്‍ട്ടി നേതൃത്വം.

തകഴിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നിറസാന്നിധ്യം. സിപി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം. പുരോഗമന കലാസാഹിത്യസംഘം അമ്പലപ്പുഴയിലെ സജീവ സാന്നിധ്യം, പോഷക സംഘടനകളിലെ നിറസാന്നിധ്യം കെ.ആര്‍ ഹരിയുടെ വിയോഗം തകഴയിലെ പാര്‍ട്ടി അണികള്‍ക്ക് മാത്രമല്ല അദ്ദേഹത്ത അടുത്തറിയുന്ന ഏവര്‍ക്കും ഞെട്ടലാണുണ്ടാക്കിയത്. മലപ്പുറം ചുങ്കത്തറ കെ.എസ്.ഇ ബി സെക്ഷന്‍ ഓവര്‍സിയറായിരുന്ന ഹരിയെ ഇന്നലെ ഉച്ചയോടെയാണ് പ്രിയ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഹരിയെക്കുറിച്ച് യാതാരു വിവരവും ഇല്ലാത്തതോടെ അയല്‍വാസികളാണ് വാതില്‍ തട്ടി നോക്കിയത്. പിന്നീട് തൂങ്ങി നില്‍ക്കുന്ന ഹരിയെ കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ശേഷം രാത്രിയോടെ ജന്മനാടായ തകഴിയിലേക്കും മൃതദേഹം എത്തിച്ചു. ഹരിയുടെ സ്വവസതിയായ തകഴി നളന്തയിലേക്ക് വിവരമറിഞ്ഞ് രാത്രിയോടെ തന്നെ യു. പ്രതിഭാ എംഎല്‍എയും മകനും എത്തിചേര്‍ന്നിരുന്നു. തകഴിയിലെ വീട്ടില്‍ ഹരിയുടെ മാതാവും സഹോദരനും കുടുംബവുമാണ് താമസിച്ച് വന്നത്. പരേതനായ രാജപ്പ പണിക്കരുടെ രണ്ട് മക്കളില്‍ രണ്ടാമനാണ് ഹരി, മൂത്ത സഹോദരന്‍ ഡോ.പ്രസാദ് ആലപ്പുഴയിലെ ഹാമിയോ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഒരുനാട് മുഴുവന്‍ യാത്രമൊഴിനല്‍കാന്‍ തകഴിയിലെ നളന്തയിലേക്ക് എത്തിചേര്‍ന്നിരുന്നു.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ഐഷാ പോറ്റി എംഎല്‍എ, ആലപ്പുഴ സിപിഎം ജില്ലാകമ്മിറ്റി ഭാരവാഹികള്‍, ആലപ്പുഴ നഗരസഭാ അംഗങ്ങള്‍ അടക്കം പാര്‍ട്ടിയുടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. രാത്രി മുഴുവന്‍ ഹരിയുടെ മാതാവിനെ ആശ്വസിപ്പിച്ചും പ്രതിഭയും ഒപ്പമുണ്ടായിരുന്നു. ഹരിയുടെ മൃതദേഹം ചിതയിലേക്ക് എടുക്ക നിമിഷം വികാരഭരിതമായ രംഗം തന്നെയായിരുന്നു തകഴിയിലെ വീട് സാക്ഷ്യം വഹിച്ചത്. നിറകണ്ണുകളോടെയാണ് പ്രതിഭ ഹരിയുടെ മൃതദേഹം നോക്കി നിന്നത്. മകന്‍ കനിവാണ് ഹൈന്ദവ ആചാരപ്രകരമുള്ള അന്ത്യകര്‍മങ്ങള്‍ ചെയ്തതിന് ശേഷം ചിതയ്ക്ക് തീ കൊളുത്തിയത്. രാവിലെ 11ന് ആരംഭിച്ച സംസ്‌കാരചടങ്ങുകള്‍ 12ഓടാണ് അവസാനിച്ചത്.

പത്ത് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും മകന്റെ കാര്യങ്ങളില്‍ ഹരി ജാഗ്രത പുര്‍ത്തിയിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വിവാഹമോചനത്തിന് ഇരുവരും കോടതിയില്‍ ഹര്‍ജി നല്‍കുകയും ഇവര്‍ വേര്‍പിരിയുന്ന നടപടികളിലും നില്‍ക്കുകയായിരുന്നു. കലാ രംഗത്തില്‍ സജീവമായി നിന്നിരുന്ന ഹരി അടുത്ത കുറച്ച് കാലങ്ങളായി സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഇത് പല സുഹൃത്തുക്കളോടും ഹരി വ്യക്തമാക്കുകയും ചെയ്തിരുന്നു. ദാമ്പത്യത്തില്‍ അസ്വാരസ്വങ്ങള്‍ രൂക്ഷമായതോടെയാണ് ഉഭയകക്ഷി സമ്മതത്തോടെ പ്രതിഭയും ഹരിയും മാറി താമസിച്ചിരുന്നത്. മനുമൊപ്പം പ്രതിഭ കായംകുളത്താണ് കഴിഞ്ഞത്.

ജന്മദേശം തകഴിയാണെങ്കിലും കായംകുളം നഗരസഭായിലെ അംഗത്തമാകുന്നതോടെയാണ് യു. പ്രതിഭ തന്റെ രാഷ്ട്രീയ തട്ടകമായി കായംകുളത്തെ തിരഞ്ഞെടു്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ഡിസി.സി പ്രസിഡന്റ് കൂടിയായ എം.ലിജുവിനെ മൃഗീയമനായി തോല്‍പിച്ചാണ് പ്രതിഭ വിജയിച്ചു കയറിയത്. ചടങ്ങുകളില്‍ കായംകുളം എംഎല്‍എ യു പ്രതിഭയും പങ്കെടുത്തിരുന്നു. കണ്ണീര്‍ പൊഴിച്ച് മാറി നിന്നാണ് പ്രതിഭ ഭര്‍ത്താവ് ഹരിയുടെ മൃതദേഹം വീക്ഷിച്ചത്. എങ്ങും മൗനം മാത്രമായിരുന്നു ഈ സമയം. മകന്‍ 12 വയസുകാരന്‍ കിനാവാണ് അച്ഛന്റെ അന്ത്യോപചാര കര്‍മങ്ങള്‍ നടത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ലഹരിയാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ആത്മഹത്യ കുറിപ്പില്‍ ഹരി വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസും എത്തുകയായിരുന്നു. ്മദ്യപാനം കൂടുതലായിരുന്നെങ്കിലും എല്ലാവരുോടും സൗമ്യനായി പെരുമാറുന്ന ശീലമായിരുന്നു ഹരിക്ക്. പുരോഗമന കാലാ സാഹിത്യ രംഗത്തിന്റെ ചുമതലയിലും സിപിഎം തകഴി ലോക്കല്‍ കമ്മിറ്റി ഭാരവാഹി എന്ന രീതിയിലും പാര്‍ട്ടിയിലും സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. പത്ത് വര്‍ഷമായി അകന്നാണ് കഴിഞ്ഞിരുന്നതെങ്കിലും ഇത് ഇവരുടെ രാഷ്ട്രീയ ജീവിതത്തില്‍ യാതൊരു തരത്തിലും ബാധിച്ചിരുന്നില്ലെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നുണ്ട്.എസ് എഫ് ഐയുടെ മുന്നണി പോരാളിയായിരുന്നു ഹരി. ഇതിനിടെയാണ് ഹരിയും പ്രതിഭയും പ്രണയത്തിലാകുന്നത്.

ഇത് വിവാഹത്തിലും എത്തി. തീര്‍ത്തും പാര്‍ട്ടിക്കല്യാണം. ഇതിനിടെ ഹരിക്ക് ജോലി കിട്ടി. ഇതോടെ പ്രതിഭാ ഹരി മാത്രമായി രാഷ്ട്രീയത്തില്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിളങ്ങുന്നതിനിടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. അപ്പോഴും ഇരുവരും മകന് വേണ്ടി ഒരുമിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മന്ത്രി തല ഇടപെടല്‍ എല്ലാം കീഴ്മേല്‍ മറിച്ചു. ആലപ്പുഴയിലെ നേതാവും ഹരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഒരുകാലത്ത് അമ്പലപ്പുഴ ഡിവൈഎഫ്ഐ ജോയിന്റ് ഏരിയാ സെക്രട്ടറിയായിരുന്നു ഹരി.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category