1 GBP = 91.30 INR                       

BREAKING NEWS

'ഒരു ഗേ ആയി ജനിച്ചത് എന്റെ തെറ്റല്ല.. ഞാന്‍ ഒരു ആണ്‍കുട്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം, പക്ഷെ ഞാന്‍ നടക്കുന്നതും സംസാരിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം ഒരു പെണ്‍കുട്ടിയെപ്പോലെയാണ്; ഇന്ത്യയിലെ ജനങ്ങള്‍ക്ക് അത് ഇഷ്ടമല്ല.. എന്റെ കുടുംബത്തെ കുറ്റം പറയരുതേ. അവരെ സഹായിക്കണം.. ഞങ്ങള്‍ പാവങ്ങളാണ്; ഒരു ഗേ ആയി ജനിച്ചത് എന്റെ തെറ്റല്ല'; അവഹേളനത്തില്‍ മനംനൊന്ത് മുംബൈ സ്വദേശിയായ യുവാവ് ജീവനൊടുക്കി

Britishmalayali
kz´wteJI³

ചെന്നൈ: പെണ്‍കുട്ടികളെ പോലുള്ള പെരുമാറ്റത്തിന്റെ പേരില്‍ നിരന്തരം അവഹേളനം നേരിടേണ്ടി വന്നതില്‍ മനംനൊന്ത് 19കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ഒരു ഗേയായി ജനിച്ചത് എന്റെ കുറ്റമല്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് ചെന്നൈയില്‍ ജോലി ചെയ്ത മുംബൈ സ്വദേശിയായ അവിന്‍ഷു പട്ടേല്‍ ആത്മഹത്യ ചെയ്തത്. തന്റെ വീട്ടുകാര്‍ അനുഭവിക്കുന്ന ദുരിതം കൂടി എടുത്തു പറഞ്ഞു കൊണ്ടാണ് യുവാവിന്റെ ആത്മഹത്യ.

'ഞാന്‍ ഒരു ആണ്‍കുട്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഞാന്‍ നടക്കുന്നതും സംസാരിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം ഒരു പെണ്‍കുട്ടിയെപ്പോലെയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അത് ഇഷ്ടമല്ല. എന്റെ കുടുംബത്തെ കുറ്റം പറയരുതേ. അവരെ സഹായിക്കണം. ഞങ്ങള്‍ പാവങ്ങളാണ്. എനിക്കെന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും ഇഷ്ടമാണ്. എന്നെ സഹായിച്ചതിന് എനിക്ക് അവരോട് നന്ദിയുണ്ട്. പക്ഷെ ഒരു ഗേ ആയി ജനിച്ചത് എന്റെ തെറ്റല്ല.' അവിന്‍ഷു ഫേസ്ബുക്കില്‍ അവസാനമായി കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു.

ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതിയതിന് പിറ്റേന്ന് വീടിനടുത്തുള്ള കടല്‍ത്തീരത്ത് യുവാവിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. ചെന്നൈയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ അവിന്‍ഷു പട്ടേല്‍ കഴിഞ്ഞ ജൂലൈ രണ്ടിനാണ് ജീവനൊടുക്കിയത്. മരിക്കും മുന്‍പ് താന്‍ സഹിച്ച വേദനകളെക്കുറിച്ച് ഫേസ്ബുക്കില്‍ വിശദമായി കുറിച്ചിരുന്നു യുവാവ്.

ചെന്നൈയിലെ ഒരു സലൂണിലാണ് അവിന്‍ഷു ജോലി ചെയ്തിരുന്നത്. അവി എന്ന് കൂട്ടുകാര്‍ വിളിക്കുന്ന അവിന്‍ഷു കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് ഈ കുറിപ്പ് തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതിയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം കടലില്‍ ചാടി യുവാവ് ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ നീലങ്കരൈ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കളെത്തി നാട്ടിലേയ്ക്ക് കൊണ്ടുപോയി.

മരിക്കുന്നതിനു തൊട്ടു തലേന്ന് അവിന്‍ഷു ചെന്നൈയിലെ ഒരു മാളില്‍ പോയിരുന്നതായാണ് ഒരു സുഹൃത്ത് പറയുന്നത്. ഫോണില്‍ സംസാരിക്കുമ്പോഴും സന്തോഷവാനായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് തന്നെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചു. അവിന്‍ഷു കരഞ്ഞു കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ഇഷാന്‍ മാസ്ത്രി എന്ന സുഹൃത്ത് ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞത്. താന്‍ വിഷം കഴിച്ചെന്നും അവിന്‍ഷു ഫോണില്‍ പറഞ്ഞു. എന്നാല്‍ ജീവനൊടുക്കാനുള്ള കാരണമെന്താണെന്ന് മാത്രം പറഞ്ഞില്ല. പിന്നീട് പല തവണ ഫോണില്‍ വിളിച്ചെങ്കിലും ഉത്തരമുണ്ടായിരുന്നില്ല. പിന്നീട് രാത്രി 10 മണിയോടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. അവിന്‍ഷു ജോലി ചെയ്തിരുന്ന സലൂണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സുഹൃത്ത് പറയുന്നു.

ജോലിസ്ഥലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അവിന്‍ഷുവിന് നെയില്‍ ആര്‍ട്ടിസ്റ്റ് ആകാനുള്ള പ്രത്യേക പരിശീലനം നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഒരു സ്പായിലാണ് അവിന്‍ഷു ജോലി ചെയ്തിരുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളിലെ കൗമാരക്കാര്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് ആത്മഹത്യാ പ്രവണത പല മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും അവഹേളനങ്ങളുമാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാന്‍ 2018ല്‍ സുപ്രീം കോടതി വിധി വന്നെങ്കിലും സാഹചര്യങ്ങള്‍ വ്യത്യാസപ്പെട്ടിട്ടില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category