1 GBP = 88.40 INR                       

BREAKING NEWS

ആദ്യ സെമിയില്‍ ടോസ് ഭാഗ്യം കെയ്ന്‍ വില്യംസന്; ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാന്‍ഡ്; ഓരോ മാറ്റങ്ങള്‍ വീതം വരുത്തി ഇരു ടീമും; കുല്‍ദീപിന് പകരം ചഹല്‍; സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍; മാഞ്ചസ്റ്ററില്‍ മഴ ഭീഷണി

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് കിവീസ്. മഴ ഭീഷണി ഉള്ള മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. എന്നാല്‍ പിച്ച് ഇത്പോലെ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. മഴ പെയ്താലും മത്സരത്തില്‍ വലിയ രീതിയില്‍ ഓവറുകള്‍ നഷ്ടമാകില്ല എന്നാണ് കരുതുന്നത്. ഇതിന് മുന്‍പ് മാഞ്ചസ്റ്ററില്‍ ഇന്ത്യ കളിച്ച രണ്ട് മത്സരങ്ങളിലും ന്യൂസിലാന്‍ഡ് കളിച്ച മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.


പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

India (Playing XI): Lokesh Rahul, Rohit Sharma, Virat Kohli(c), Rishabh Pant, MS Dhoni(w), Dinesh Karthik, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Yuzvendra Chahal, Jasprit Bumrah

New Zealand (Playing XI): Martin Guptill, Henry Nicholls, Kane Williamosn(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Lockie Ferguosn, Matt Henry, Trent Boult

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം ഇന്ത്യക്കാണ്. എന്നാല്‍ ന്യൂസിലാന്‍ഡിനെ എഴുതിത്ത്തള്ളാന്‍ കഴിയുകയുമില്ല. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന വൈസ്‌ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, നായകന്‍ വിരാട് കോലി, ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കുന്ന ലോക ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയുടെ കരുത്ത്.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടും. നേരത്തെ മാഞ്ചസ്റ്ററില്‍ രണ്ട് മത്സരങ്ങള്‍ ഈ ലോകകപ്പില്‍ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. മധ്യ നിരയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഇവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ശ്രീലങ്കയ്ക്ക് എതിരെ ബാറ്റിങ്ങിന് അവസരം ലഭിച്ചതുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category