1 GBP = 85.80INR                       

BREAKING NEWS

ഭക്തി പാര്‍ട്ടിയോട് മതി.! പാര്‍ട്ടിയെ അറിയിക്കാതെ മൂകാംബിക ദര്‍ശനം; സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആറുമാസം സസ്പെന്റ് ചെയ്തു; നടപടി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടി; നടപടിക്ക് മുന്നേ പാര്‍ട്ടി ഘടകം വിളിച്ച് ചര്‍ച്ച ചെയ്യുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ബേബി; മൂകാംബികയില്‍ പോയതിനല്ല സംഘടനാപരമായ ചര്‍ച്ചകളുടെ ഭാഗമാണ് നടപടിയെന്ന് ഏരിയ സെക്രട്ടറി

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാര്‍ട്ടി മേല്‍ഘടകത്തെ അറിയിക്കാതെ മൂകാംബിക ക്ഷേത്രദര്‍ശനത്തിനു പോയ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. സിപിഎം. വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. ബേബിയെയാണ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ നല്‍കുന്നതിന് മുന്നോടിയായി പാര്‍ട്ടി ഘടകം വിളിച്ച് ചര്‍ച്ച ചെയ്യുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ബേബി പറഞ്ഞു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് ബേബിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ സസ്പെന്‍ഷന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. മൂകാംബികയ്ക്ക് പോയ നാല്‍വര്‍ സംഘത്തില്‍ ബേബിക്കെതിരെ മാത്രമാണ് പാര്‍ട്ടി നടപടി എടുത്തിരിക്കുന്നത്. മറ്റു രണ്ടുപേര്‍ക്കും എതിരെ നടപടിയെടുത്തിട്ടുമില്ല.

കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ടുള്ള മാവേലി എക്‌സ്പ്രസിലാണ് പി.കെ. ബേബിയും സുഹൃത്തുക്കളായ വെള്ളറട വാര്‍ഡ് മെമ്പര്‍ നെല്ലിശ്ശേരി പ്രദീപ്, പാര്‍ട്ടി അംഗമായ അഡ്വക്കേറ്റ് അരുണ്‍, മറ്റൊരു സുഹൃത്ത് എന്നിവര്‍ മൂകാംബികയ്ക്ക് പോയത്. രണ്ടു ദിവസത്തേക്ക് സ്ഥലത്തുണ്ടാവില്ല എന്നു പറഞ്ഞെങ്കിലും എവിടേക്കാണ് പോകുന്നത് എന്ന് പാര്‍ട്ടി ഘടകത്തെ അറിയിച്ചിരുന്നില്ല.

ഈ കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ബേബി പറയുന്നു. അതേസമയം, ഒരു മതത്തില്‍ പെട്ടവരുടേയും ആരാധനാസ്വാതന്ത്ര്യം പാര്‍ട്ടി വിലക്കിയിട്ടില്ലെന്നും ഇതിനു മുമ്പ് ഇങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ സസ്പെന്‍ഷനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല എന്നും ബേബി പറഞ്ഞു.

എന്നാല്‍, പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ സ്ഥലത്തു നിന്നും മാറി നില്‍ക്കുമ്പോള്‍ എവിടെ പോകുന്നു എന്നത് പാര്‍ട്ടി മേല്‍ ഘടകത്തെ കൃത്യമായി അറിയിക്കാത്തതാണ് ബേബിക്കെതിരെ നടപടിയെടുക്കാന്‍ കാരണമെന്ന് വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി പറഞ്ഞു. മൂകാംബികയില്‍ പോയതിനല്ല മറിച്ച് സംഘടനാപരമായ ചര്‍ച്ചകളുടെ ഭാഗമായാണ് ബേബിക്ക് സസ്പെന്‍ഷന്‍ നല്‍കിയതെന്നും ശശി പറഞ്ഞു.

ആരുടേയും ആരാധനാ സ്വാതന്ത്ര്യം പാര്‍ട്ടി വിലക്കിയിട്ടില്ല, പാര്‍ട്ടിക്കകത്തുള്ള വിഷയമായതിനാല്‍ സസ്പെന്‍ഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാവില്ല എന്നും ഡി.കെ. ശശി പറഞ്ഞു. ആറു മാസത്തെ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞാല്‍ പി.കെ. ബേബിക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തെക്ക് തിരിച്ചു വരാമെന്നും ശശി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category