1 GBP = 94.40 INR                       

BREAKING NEWS

രോഗം വന്നാല്‍ ആശുപത്രിയില്‍ തന്നെ പോകണം! പത്രം കത്തിച്ച് ദേഹത്ത് തേച്ചാല്‍ അത് മാറില്ല! പനി പിടിച്ചപ്പോള്‍ അച്ചന്‍ നേരെ പോയത് സഹൃദയാ ആശുപത്രിയിലേക്ക്; കൃപാസനം ഡയറക്ടറുടെ ആരോഗ്യം തൃപ്തികരമെന്ന് ആശുപത്രി അധികൃതരും; ഡിസ്ചാര്‍ജിന് ഇനിയും രണ്ട് ദിവസം കൂടി വേണ്ടി വരും; രോഗമെത്തിയപ്പോള്‍ ജോസഫ് വലിയ വീട്ടില്‍ അച്ചന്‍ വിശ്വാസികള്‍ക്ക് മാതൃകയാകുന്നത് ഇങ്ങനെ

Britishmalayali
എം മനോജ് കുമാര്‍

 

ആലപ്പുഴ: രോഗശാന്തിക്കും പഠനമികവിനും കൃപാസനം പത്രം അരച്ചുകലക്കി കൊടുക്കുന്നവര്‍ക്ക് തിരിച്ചറിവിലേക്ക് ഇതാ ഒരു വാര്‍ത്ത. കൃപാസനം ഡയറക്ടര്‍ വി.പി.ജോസഫ് വലിയവീട്ടില്‍ എന്ന കൃപാസനം അച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് അച്ചനെ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുന്‍പാണ് കൃപാസനം അച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ മറുനാടനോട് പറഞ്ഞത്.

സഹൃദയ ആശുപത്രിയിലെ 106 ആം നമ്പര്‍ റൂമിലാണ് അച്ചന്‍ തങ്ങുന്നത്. പനിയായതിനാലാണ് അച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാല്‍ ഡിസ്ചാര്‍ജ് കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ആശുപത്രി വൃത്തങ്ങള്‍ പറയുന്നതുപോലെ പനി തന്നെയാണോ എന്ന് സംശയിക്കേണ്ടതുണ്ട്. എല്ലാ തരം രോഗങ്ങള്‍ക്കും കൃപാസനം പത്രം അരച്ച് കലക്കി കുടിക്കാന്‍ ചില കേന്ദ്രങ്ങ്ള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ചെയ്യരുതെന്ന് അച്ചന്‍ മുന്നറിയിപ്പും നല്‍കി, അതിന് ശേഷമാണ് ചികില്‍സയ്ക്ക് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ നിരന്തരം ചോദ്യങ്ങള്‍ എത്തുന്നതിനാല്‍ ആശുപത്രി അധികൃതര്‍ കൃപാസനം അച്ചന്റെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

കൃപാസനം പത്രം എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്ന വാദം ചര്‍ച്ചയായതോടെ വിവാദത്തില്‍ അകപ്പെട്ട അച്ചനാണ് കൃപാസനം അച്ചന്‍. വിശ്വാസികള്‍ കൃപാസനം പത്രം അരച്ച് കലക്കി കുടിക്കാന്‍ തുടങ്ങിയത് അപകടങ്ങള്‍ക്ക് വഴിവെച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന അച്ചന്‍ എന്ന രീതിയില്‍ കൃപാസനം അച്ചന്‍ വിവാദങ്ങളില്‍ അകപ്പെട്ടത്. കഴിഞ്ഞ ആഴ്ച കൃപാസനം പത്രം ദോശമാവിനൊപ്പം കഴിച്ച് യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ഇതിനു തൊട്ടുപിന്നാലെയാണ് ആലപ്പുഴ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവവും പുറത്തുവരുന്നത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.

സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് അദ്ധ്യാപിക പത്രം വിതരണം ചെയ്തത്. കുട്ടികള്‍ക്ക് പരീക്ഷാ വിജയത്തിന് വേണ്ടിയാണ് കൃപാസനം വിതരണം ചെയ്തത് എന്നാണ് അദ്ധ്യാപിക പറഞ്ഞത്. പഠിക്കുന്ന പുസ്തകത്തില്‍ കൃപാസനം സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നുമാണ് അദ്ധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ മികച്ച വിജയം നേടുമെന്നും അദ്ധ്യാപിക വിദ്യാര്‍ത്ഥികളെ ഉപദേശിച്ചിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അറിവ് പറഞ്ഞുകൊടുക്കേണ്ടവര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരായി മാറുന്നുവെന്ന് പറഞ്ഞു രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

ഇതോടെ കൃപാസനം പത്രം രോഗശാന്തിക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് വെളിപ്പെടുത്തി കൃപാസനം ഡയറക്ടറായ ഫാദര്‍ വിപി ജോസഫ് വലിയപറമ്പില്‍ രംഗത്ത് വന്നിരുന്നു. കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കേണ്ടതല്ല എന്നും മറിച്ച് ദൈവത്തിന്റെ ജനമധ്യത്തിലെ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കലാണ് ഈ പത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല കൃപാസനം എന്ന പത്രം ചികിത്സക്കോ, പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാനോ ആരേയും അനുവദിച്ചിട്ടില്ലെന്നും ഒദ്യോഗികമായി അദ്ദേഹം പറഞ്ഞു.

കൃപാസനം പത്രത്തിന്റെ സ്വാഭാവിക ലക്ഷ്യത്തിനപ്പുറത്ത് രോഗശാന്തിക്കായി ഉപയോഗിക്കാന്‍ പാടില്ലായെന്ന് ഫാദര്‍ വ്യക്തമാക്കി. ഇപ്പോഴുള്ള തെറ്റായ പ്രചാരണങ്ങള്‍ നിര്‍ത്തലാക്കാന്‍ കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ഇനി പത്രത്തില്‍ത്തന്നെ പ്രിന്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ. ഇനി വിശ്വാസികളുടെ അവസരമാണ് അവര്‍ ഇതില്‍ നിന്ന് പിന്മാറുമോന്നാണ് ഞാന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രോഗശാന്തിക്ക് പലരും കൃപാസനം പത്രത്തെ ഉപയോഗിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുക കൂടിയാണ് അച്ചന്‍ ചെയ്തത്. ഈ വിശദീകരണവും യൂ ടൂബില്‍ വൈറലായിരുന്നു. ഈ വീഡിയോ ചര്‍ച്ചയാകുമ്പോഴാണ് അച്ചനും ചികില്‍സ തേടി ആശുപത്രിയിലെത്തുന്നത്.

പൈതൃക പഠനകേന്ദ്രമായി ആരംഭിച്ച കൃപാസനം സാംസ്‌കാരിക മിഷനാണ് പിന്നീട് മരിയന്‍ ധ്യാനകേന്ദ്രമായി മാറിയത്. ഫാ. ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തില്‍ 1989ലാണ് സാംസ്‌കാരിക കേന്ദ്രം തുടങ്ങുന്നത്. കൃപാസനം ആത്മീയ കേന്ദ്രത്തില്‍ ഏകദിന ശുശ്രൂഷകള്‍ ആരംഭിക്കുന്നത് 2001ലാണ്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന അക്രൈസ്തവ സമാശ്വാസ കൂട്ടായ്മയ്ക്കെതിരെ വ്യാപക ആക്ഷേപങ്ങളും ഉയര്‍ന്നു. കൃപാസനത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയുരുന്നുണ്ട്. കൃപാസനം കൊണ്ട് പൊതിഞ്ഞപ്പോള്‍ പൊട്ടിയ അസ്ഥി കൂടിച്ചേര്‍ന്നുവെന്നും, ഡെങ്കിപ്പനി ബാധിച്ച മകള്‍ക്ക് കൃപാസനം പത്രത്തില്‍ കിടത്തിയപ്പോള്‍ രോഗശാന്തി ലഭിച്ചുവെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് വിമര്‍ശനത്തിനിടയാക്കുന്നത്.

കലവൂരിലെ കൃപാസനം മരിയന്‍ ധ്യാനകേന്ദ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അച്ചന്‍ എത്തിയത്. സര്‍ക്കാര്‍ ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് ആരോപണം. ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തിനും പൗരാണിക നാടക രൂപത്തിന്റെ സംരക്ഷണത്തിനുമായി സര്‍ക്കാര്‍ നല്‍കിയ 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടമാണ് രോഗശാന്തി ശുശ്രൂഷയ്ക്കും കടലാസ് അത്ഭുതത്തിനും ഉപയോഗിക്കുന്നത്. സ്ഥാപനത്തിന്റെ മറവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

കൃപാസനത്തില്‍ ഉദ്ദിഷ്ടകാര്യ സിദ്ദിഖും, അത്ഭുതരോഗ ശാന്തിക്കുമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പരിഷത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൃപാസനം പത്രത്തിന്റെ പ്രതികള്‍ പിടിച്ചെടുത്ത് പ്രസിദ്ധീകരണം തടയണം. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് നിയമ പ്രകാരവും, വഞ്ചനാകുറ്റത്തിനും കേസെടുക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അച്ചന്‍ വിശദീകരണവുമായെത്തിയത്. കൃപാസനവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category