1 GBP = 85.80INR                       

BREAKING NEWS

കാരുണ്യ സഹായ പദ്ധതി തുടരില്ല; കെ.കെ. ശൈലജയെ തള്ളി തോമസ് ഐസക്; ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ചികിത്സാസഹായ പദ്ധതിയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ല; മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്നും മന്ത്രി; കാരുണ്യ അവസാനിപ്പിച്ചത് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കിയതോടെയെന്ന് വിശദീകരണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാരുണ്യ ചികിത്സാസഹായ പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ചികിത്സാസഹായ പദ്ധതിയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ ചികിത്സാസഹായ പദ്ധതിക്കു പുറമേ സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു കാരുണ്യ സമാശ്വാസപദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഏതു രോഗത്തിനും ചികിത്സയ്ക്കു 3000 മുതല്‍ 5000 രൂപവരെ ഉടനടി ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു കാരുണ്യ സമാശ്വാസ പദ്ധതി. ഒ.പി ടിക്കറ്റും ഡോക്ടറുടെ കുറിപ്പടിയും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഉള്‍െപ്പടെ ലോട്ടറി ഓഫീസുകളില്‍ അപേക്ഷ നല്‍കിയാല്‍ ഉടനടി സഹായധനം കിട്ടുമായിരുന്നു. മൂന്നു ലക്ഷംവരെ വരുമാനമുള്ളവര്‍ക്കായിരുന്നു ഇത്.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ചേര്‍ത്ത് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഏപ്രില്‍ മുതല്‍ നടപ്പിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കാരുണ്യ ചികിത്സ പദ്ധതി ജൂണ്‍ 30-ന് അവസാനിപ്പിച്ചു. ഇതുമൂലം കാരുണ്യ പദ്ധതിയില്‍പ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു.

സാധാരണക്കാരില്‍നിന്നു പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പദ്ധതിയുടെ സമയ പരിധി നീട്ടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. കാരുണ്യ ലോട്ടറിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതി തുടരാന്‍ ധന വകുപ്പുമായി ധാരണയായെന്നും കാരുണ്യ പദ്ധതിയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ചേരാമെന്നും മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് അറിയിച്ചു. ഉത്തരവിറങ്ങും വരെ ചികിത്സ തേടി എത്തുന്നവരെ തിരിച്ചയ്ക്കരുതെന്നും ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണമെന്നും പണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതു തള്ളിയാണ് ധനവകുപ്പ് രംഗത്തെത്തിയത്.

കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി. റിലയന്‍സിനാണു നടത്തിപ്പു ചുമതല നല്‍കിയത്.പുതിയ ചികിത്സാ പദ്ധതി വന്നതോടെ കാരുണ്യ ചികിത്സ സഹായ പദ്ധതിയുടെ രജിസ്ട്രേഷന്‍ ജൂണ്‍ മുപ്പതിന് സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡയാലിസിസും കീമോതെറാപ്പിയും ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നില്ല. എന്നാല്‍ നേരത്തേ കാരുണ്യ വഴി ഇതു ലഭിച്ചിരുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ പദ്ധതിയില്‍ നിന്നും ഇതുവരെയും ഇന്‍ഷുറന്‍സ് തുക ലഭ്യമായി തുടങ്ങിയിട്ടില്ല. അതിനാല്‍ മെഡിക്കല്‍ കോളജുകളില്‍ ശസ്ത്രക്രിയ കാത്തുകഴിയുന്ന നിര്‍ധനരോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടമോടുകയാണ്. മെഡിക്കല്‍ കോളജില്‍ നിരവധി ശസ്ത്രക്രിയകളാണു മാറ്റിവച്ചിരിക്കുന്നത്. പദ്ധതി നിര്‍ത്തലാക്കിയ വിവരം അറിയാതെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലും ഹൃദ്രോഗവിഭാഗത്തിലും എത്തിയ രോഗികള്‍ ഇതോടെ നെഞ്ചില്‍ കൈവച്ചു. ജൂണ്‍ 30 നാണു പദ്ധതി നിര്‍ത്തലാക്കിയത്. ജൂലൈ ഒന്നിനും രണ്ടിനും ചികിത്സ തേടിവന്നവര്‍ക്ക് പദ്ധതി ആനുകൂല്യം ലഭ്യമാകുകയും ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന അഞ്ച് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും മുഴുവന്‍ ഫണ്ട് ലഭിച്ചത് കാരുണ്യ ചികിത്സാസഹായ പദ്ധതിയില്‍ നിന്നായിരുന്നു. ഒരു രോഗിക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചശേഷം അത്രയും തുക ചെലവായില്ലെങ്കില്‍ ബാക്കി തുക രോഗിക്കു തുടര്‍ചികിത്സയ്ക്കുള്ള മരുന്നുകള്‍ നല്‍കുന്നതായിരുന്നു രീതി. വൃക്ക, കാന്‍സര്‍ രോഗികള്‍ 2000 മുതല്‍ 4000 രൂപവരെ വിലയുള്ള മരുന്നുകള്‍ വാങ്ങി കഴിച്ചിരുന്നത് ഈ പദ്ധതിയിലൂടെ സൗജന്യമായി കിട്ടിയിരുന്നതിനാലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category