1 GBP = 86.00INR                       

BREAKING NEWS

സങ്കീര്‍ത്തകന്റെ മനോഭാവത്തോടെ ദൈവഹിതം ചെയ്യുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Britishmalayali
kz´wteJI³

ലിവര്‍പൂള്‍: ലിതെര്‍ലാന്റ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും, ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാസ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഭക്ത്യാഢംബര പൂര്‍വം ആഘോഷിച്ചു. ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തില്‍ നാട്ടിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ പോലെ തന്നെ ക്രമീകരിച്ച തിരുനാള്‍ ഏവര്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയായി മാറി. ഒരാഴ്ച നീണ്ടു നിന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലാബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.

രൂപത വികാരി ജനറലും, ഇടവക വികാരിയുമായ ഫാ. ജിനോ അരീക്കാട്ട്, ഫാ. ജോസ് തെക്കുനില്‍ക്കുന്നതില്‍, ഫാ.ജിന്‍സണ്‍ മുട്ടത്തികുന്നേല്‍, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു. സങ്കീര്‍ത്തകന്റെ മനോഭാവത്തോടെ ദൈവഹിതം നിറവേറ്റുക എന്നത് ഓരോ വിശ്വാസിയുടെയും കടമായാണെന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള സുവിശേഷ സന്ദേശത്തില്‍ പറഞ്ഞു. പ്രതിഫലം പ്രതീക്ഷിക്കാതെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുമ്പോഴാണ് അത് ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നത്. സഭയോടൊന്നു ചേര്‍ന്ന് സ്‌നേഹത്തോടെയാവണം നാം ജീവിക്കുകയും പ്രവൃത്തികളില്‍ വ്യാപാരിക്കുകയും ചെയ്യേണ്ടത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ കുര്‍ബാനക്ക് ശേഷം കൊടിതോരണങ്ങളും, മുത്തുക്കുടകളുടെയും, അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ പരമ്പരാഗത രീതിയിലുള്ള വര്‍ണ്ണ ശബളമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു. വിമന്‍സ് ഫോറം, തുടര്‍ന്ന് സീറോ മലബാര്‍ യൂത്ത് മൂവ് മെന്റ്, വിവിധ ഭക്ത സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും അരങ്ങേറി. തോമസ്‌കുട്ടി ഫ്രാന്‍സിസ് രചനയും, സംവിധാനവും നിര്‍വഹിച്ച ദുക്‌റാനായും ചില വീട്ടു വിശേഷങ്ങളും എന്ന ലഘു നാടകവും അരങ്ങേറി. രൂപത ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ബ്രദര്‍ തോമസ് പോള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഇടവകയിലെ ഇരുപത്തിയൊന്ന് കുടുംബ യൂണിറ്റുകളുടെയും, വിമന്‍സ് ഫോറത്തിന്റെയും, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളും, കൂട്ടായ്മയും ഏകോപനവും ആണ് തിരുനാളിന്റെ ഭക്തിസാന്ദ്രവും അവിസ്മരണീയവുമാക്കിയതെന്ന് വികാരി ഫാ. ജിനോ അരീക്കാട് പറഞ്ഞു. തിരുനാള്‍ ഭംഗിയായി ക്രമീകരിച്ച എല്ലാവര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. കൈക്കാരന്മാരായ ടോം തോമസ്, മാനുവല്‍ സി പി, ജോയ്സ് കല്ലുങ്കല്‍, വിവിധ ഭക്തസംഘടന ഭാരവാഹികള്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category