1 GBP = 94.00 INR                       

BREAKING NEWS

അഞ്ച് നയാ പൈസ പോലും ഖജനാവിന് നഷ്ടമില്ലാതെ അനേകായിരം പാവങ്ങളുടെ കണ്ണീരൊപ്പിയിരുന്ന കാരുണ്യ നിര്‍ത്തലാക്കിയത് വഴി എന്തുത്തരമാണ്.. സുഖമാണ്.. മിസ്റ്റര്‍ പിണറായി താങ്കള്‍ക്ക് കിട്ടുന്നത്? താങ്കള്‍ക്കുള്ള ചുട്ടമറുപടിയാണ് കാരുണ്യ ലോട്ടറി വാങ്ങല്‍ നിര്‍ത്തി സാധാരണക്കാര്‍ നല്‍കുന്നതെന്ന് എന്ന് തിരിച്ചറിയും? കെഎം മാണിയോട് വിരോധം തീര്‍ക്കാന്‍ പാവങ്ങളുടെ ശാപമേറ്റു വാങ്ങുന്ന പിണറായി വിജയന്‍ അറിയാന്‍

Britishmalayali
ഷാജന്‍ സ്‌കറിയ

സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റിയ ഒരു പദ്ധതിയായിരുന്നു കാരുണ്യ എന്നത്. കെ.എം മാണി എന്ന ധനകാര്യ മന്ത്രി ചില സാധാരണക്കാരുടെ ജീവിത വ്യഥകള്‍ കണ്ട ശേഷം അപ്രതീക്ഷിതമായി ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി ഇതുവരെ ഏകദേശം മൂന്നു ലക്ഷം സാധാരണക്കാരായ രോഗികളുടെ കണ്ണുനീര്‍ തുടച്ചിട്ടുണ്ട്. ഏതാണ്ട് മൂവായിരം കോടി രൂപയാണ് ഈ പദ്ധതി വഴി ഇതുവരെ ചെലവാക്കിയത്. സാധാരണ ഗതിയിലെ സര്‍ക്കാരിന്റെ പദ്ധതിയുടെ നീലാമാലകള്‍ ഒക്കെ ഒഴിവാക്കിക്കൊണ്ട് ഒരാള്‍ക്ക് മാരകമായ രോഗം ബാധിച്ചാല്‍ ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ നൂലാമാലകള്‍ എല്ലാം ഒഴിവാക്കി വളരെ വേഗം കൊടുക്കുന്ന ഒരു സാമ്പത്തിക സഹായമാണ് ഇത്.

രണ്ടു ലക്ഷം രൂപ കുറഞ്ഞതും മൂന്നു ലക്ഷം രൂപ വരെ അനേകം പേര്‍ക്കാണ് ഇങ്ങനെ സഹായം കിട്ടിയിട്ടുള്ളത്. സാധാരണ ഗതിക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങള്‍ കിട്ടുന്നത് ആഴ്ച്ചകളോളം മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു പ്രക്രിയയാണെങ്കില്‍ കാരുണ്യ വഴി സഹായം ലഭിക്കുന്നത് ദിവസങ്ങള്‍ കൊണ്ട് നടക്കുന്ന പ്രക്രിയയാണ്. മാത്രമല്ല എപിഎല്‍ ബിപിഎല്‍ തുടങ്ങിയ വേര്‍തിരിവുകള്‍ പോലും ഇതിനില്ല. ഒരാളുടെ സാമ്പത്തിക സ്ഥിതി മോശമാണ് എന്ന് ഉറപ്പായാല്‍ എപിഎല്‍-ബിപിഎല്‍ തുടങ്ങിയ നൂലാമാലകള്‍ പോലും ഇതിനില്ല.

ഒരാളുടെ സാമ്പത്തിക സ്ഥിതി മോശമാവുകയും അയാളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് മാരകമായ രോഗം വരികയും ചെയ്താല്‍ ചികിത്സയില്ലാതെ വേദനിക്കാതിരിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പദ്ധതിയായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്ന് മുതല്‍ കാരുണ്യാ പദ്ധതി ഇല്ലാതാക്കുന്നതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവൃത്തികളാണ് നടത്തിയത്. രോഗക്കിടക്കയില്‍ നിന്നും എണീറ്റ് നിയമസഭയിലെത്തി കെ.എം മാണി പലതവണ ഈ കാരുണ്യയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും നേരിട്ട് കണ്ട് മരണത്തിന് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് തന്റെ അന്ത്യാഭിലാഷമായി ഇത് കണക്കാക്കണമെന്നും അത് നിലനിര്‍ത്തണമെന്നും മാണി പറഞ്ഞിരുന്നു. എന്നാല്‍ മാണി മരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ആ കുഞ്ഞിനെ ഈ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുകയാണ്. അനേകം പാവപ്പെട്ടവര്‍ക്ക് തുണയായിരുന്ന കാരുണ്യാ പദ്ധതി ഇപ്പോള്‍ നിലവില്‍ ഇല്ലാ എന്നാണ് അപേക്ഷകരോട് സര്‍ക്കാര്‍ പറയുന്നത്.

രോഗവുമായി ഒരു ആശുപത്രിയില്‍ ചെന്നാല്‍ അവിടത്തെ ഡോക്ടര്‍മാര്‍ തന്നെയായിരുന്നു പലപ്പോഴും ഇത് പൂരിപ്പിച്ച് കൊടുക്കുകയും ഇതിന് വേണ്ട നൂലാമാലകള്‍ പരിഹരിക്കുകയും ചെയ്തിരുന്നത്. ഇപ്പോള്‍ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുന്നു അപേക്ഷകരോട് ആശുപത്രി ഇങ്ങനെയൊരു പദ്ധതി നിലവിലില്ല എന്ന് പറയുന്നു. നിയമസഭയില്‍ പലരും ഈ വിഷയം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ കൈമലര്‍ത്തുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category