1 GBP = 85.80 INR                       

BREAKING NEWS

സഭാ പ്രശ്‌നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ മടിച്ച സര്‍ക്കാര്‍ നാണം കെട്ടിട്ടും എന്തുകൊണ്ട് ശബരിമലയുടെ പേരില്‍ സര്‍ക്കാരിനെ കുറ്റം പറയുന്നു? ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കട്ടെ എന്ന് പറഞ്ഞ സുപ്രീം കോടതി എന്തുകൊണ്ട് മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി? സുപ്രീം കോടതി വിധികളും പിണറായി വിജയനും മറുനാടന്റെ തെറിവിളികളും

Britishmalayali
ഷാജന്‍ സ്‌കറിയ

ബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കര്‍ശനമായ നിലപാടെടുക്കുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത മാധ്യമമാണ് മറുനാടന്‍. സ്വാഭാവികമായും മറുനാടന്റെ പ്രതിനിധിയായി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഞാന്‍ ആ ഉത്തരവാദിത്വത്തിന്റെ ഭാഗം തന്നെയാണ്. സമാനമായ മറ്റൊരു കോടതി വിധിയായിരുന്നു സഭാ പ്രശ്നത്തില്‍ സുപ്രം കോടതി നടത്തിയത്. എന്നെപ്പോലെയുള്ളവര്‍ നിരന്തരമായി ചോദിച്ചുകൊണ്ടിരുന്നത് ശബരിമല വിഷയത്തില്‍ കാണിച്ച ആവേശം എന്തുകൊണ്ടാണ് സഭാ പ്രശ്നത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിക്കാത്തത് എന്നായിരുന്നു.

ആ വിധി നടപ്പാക്കുന്നത് പരാജയപ്പെട്ടതിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ കോടതി കണക്കറ്റ് ശാസിച്ചത് കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടു. ഈ രണ്ട് വിധികളോടും സമാനമായ മറ്റൊരു വിധി ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നു. അതും കേരളത്തിലെ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. ഒരു വിധി ഹിന്ദുവിന്റെയും മറ്റൊരു വിധി ക്രിസ്ത്യാനിയുടേയും വിഷയമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്നു വന്നിരിക്കുന്ന വിധി മുസ്ലീമിന്റെ വിഷയമാണ്. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഈ മൂന്നു വിധികളും അതുമായി ബന്ധപ്പെട്ടവര്‍ അവരവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി വ്യാഖ്യാനിക്കുകയാണ് പ്രത്യേകിച്ച് സിപിഎമ്മുകാര്‍.

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ബാധ്യതയാണ് ഞങ്ങളുടേത് എന്നും അതില്‍ അയവ് വരുത്തിയപ്പോള്‍ സുപ്രീം കോടതി ഇതാ ഞങ്ങളെ ശാസിച്ചിരിക്കുന്നു. ഞങ്ങളുടെ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്ന് മുന്നറിയിപ്പ് തന്നിരിക്കുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ മൂന്നു വിധികളും വ്യത്യസ്തമായിട്ടും എന്തുകൊണ്ടാണ് മറുനാടന്‍ ഈ വിഷയത്തിന്റെ പുറത്ത് കോടതി വിധിയെ തള്ളുകയും സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയുകയും ചെയ്യേണ്ട ബാധ്യത എനിക്കുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെ എന്തുകൊണ്ട് വിമര്‍ശിച്ചു എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്.


സഭാ പ്രശ്നത്തില്‍ കാണിച്ച സാവകാശം ശബരിമല വിഷയത്തില്‍ കാണിച്ചില്ല എന്നത് മാത്രമാണ്. അതായത് സുപ്രീം കോടതി വിധി എന്തോ അത് നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞാല്‍ പ്രവേശിപ്പിക്കുക തന്നെ വേണം. എന്നാല്‍ സുപ്രീം കോടതിയുടെ വിധി ജന ഹിതത്തിന് എതിരും അത് നടപ്പിലാക്കുമ്പോള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുകയും ഒരു വലിയ സമൂഹത്തിന്റെ വികാരത്തെ ബാധിക്കുകയും ചെയ്യുമെങ്കില്‍ ഇക്കാര്യം കോടതിയെ സാവകാശം പറഞ്ഞ് ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്വം എല്ലാ സര്‍ക്കാരുകള്‍ക്കുമുണ്ട്. ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയും നിങ്ങളിത് ചെയ്തേ മതിയാകൂ എന്ന് പറയുകയും ചെയ്യുമ്പോള്‍ അത് നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന്റേതാണ്.

സഭാ പ്രശ്നത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് അത് തന്നെയായിരുന്നു. സഭാ പ്രശ്നത്തിലും ശബരിമല വിഷയത്തിലും എന്തുകൊണ്ട് രണ്ട് നിലപാട് എന്ന് ചോദിക്കുമ്പോഴും സഭാ പ്രശ്നത്തിലെ സമന്വയത്തിന്റെ നിലപാട് ശരിയാണെന്ന് പലവട്ടം ഞാന്‍ പറഞ്ഞിരുന്നു. ആ സന്വയത്തിന്റെയും ബോധിക്കലിന്റെയും ഒക്കെ സ്റ്റേജ് കഴിഞ്ഞിരിക്കുന്നു. സുപ്രീം കോടതി അത്തരം ശ്രമങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. ഇനി സര്‍ക്കാരിന്റെ മുന്‍പില്‍ അത് നടപ്പിലാക്കുക മാത്രമാണ് വഴി. സഭാ പ്രശ്നത്തില്‍ കാണിച്ച സമന്വയത്തിന്റെയും സാവകാശത്തിന്റെയും ഭാഷ ശബരിലയുടെ കാര്യത്തില്‍ കാണിച്ചില്ല എന്നത് മാത്രമായിരുന്നു എന്റെ വിമര്‍ശനം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category