1 GBP = 88.30 INR                       

BREAKING NEWS

ഇന്ന് കളി തുടങ്ങിയാല്‍ ന്യൂസിലാന്‍ഡ് അവസാന 3.5 ഓവര്‍ കൂടി ബാറ്റു ചെയ്യും; അവശേഷിക്കുന്ന ഓവറുകള്‍ ബുംറയും ഭുവനേശ്വറും എറിയുന്നതിനാല്‍ കീവീസിന് കൂറ്റന്‍സ്‌കോര്‍ പ്രതീക്ഷയില്ല; ചേസിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളിയായി ഡെക്ക് വര്‍ക്ക് ലൂയിസ് നിയമങ്ങളും; മഴ കളിച്ച് മത്സരം പൂര്‍ണമായും ഉപേക്ഷിച്ചാല്‍ ഒന്നാം സ്ഥാനക്കാര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പ്; ഇംഗ്ലീഷ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിന്റെ റിസര്‍വ് ദിനത്തില്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍

Britishmalayali
kz´wteJI³

മാഞ്ചെസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലിന്റെ റിസര്‍വ് ദിനമായി ഇന്ന് എന്തുസംഭവിക്കും? ക്രിക്കറ്റ് ആരാധകര്‍ അതീവ ആകാംക്ഷയോടെ കാത്തിരിക്കയാണ്. ഇന്നലെ ഇന്ത്യന്‍ വിജയം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കിയാണ് മഴ കളിച്ചത്. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നു മഴ പെയ്താല്‍ എന്തായിരിക്കും സംഭവിക്കുക? ഇന്ന് ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിച്ചാല്‍ പോയന്റ് നിലയില്‍ മുന്നിലുള്ള ഇന്ത്യക്കാണ് ഫൈനല്‍ പ്രവേശനം ലഭിക്കുക.


റിസര്‍വ് ദിനമായി ഇന്ന് വൈകുന്നേരം മൂന്നു മണി മുതലാണ് മത്സരം നടക്കുക. ചൊവ്വാഴ്ച്ച നടന്ന മത്സരത്തിന്റെ തുടര്‍ച്ചയാണ് റിസര്‍വ് ദിനത്തില്‍ നടക്കുക. മത്സരം ആദ്യം മുതല്‍ നടത്തില്ല. നിലവിലെ അവസ്ഥയില്‍ ന്യൂസീലന്‍ഡ് 46.1 ഓവര്‍ ബാറ്റു ചെയ്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് കളി ആരംഭിച്ചാല്‍ ആദ്യം ന്യൂസിലാന്‍ഡ് അവശേഷിക്കുന്ന 3.5 ഓവര്‍ പൂര്‍ത്തിയാക്കും. 46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. അവശേഷിക്കുന്ന ഓവറുകള്‍ എറിയുക ബുംറയും ഭുവനേശ്വര്‍ കുമാറും ആയതിനാല്‍ വലിയ സ്‌കോര്‍ എന്ന പ്രതീക്ഷ ന്യൂസിലാന്‍ഡിനില്ല. അതേസമയം മറുപടി ബാറ്റിംഗിന് ഇന്ത്യ ഇറങ്ങിയാല്‍ ഡെക്ക് വര്‍ക്ക് ലൂയിസ് നിയമങ്ങളും നിര്‍ണായകമാകും. ഇടയ്ക്ക് മഴപെയ്ത് വീണ്ടും സ്‌കോര്‍ പുനര്‍നിര്‍ണയിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിക്കറ്റുകള്‍ പോകാതിരിക്കുക എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകുക.

ഓവറുകള്‍ വെട്ടിച്ചുരുക്കി, ഇന്നലത്തന്നെ മത്സരം തീര്‍ക്കാനുള്ള ശ്രമം തോരാ മഴയില്‍ ഒലിച്ചു പോയിരുന്നു. വെട്ടിച്ചുരിക്കയാണെങ്കില്‍ 20 ഓവറെങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യം ഉറപ്പായാല്‍ മാത്രമേ കളി വീണ്ടും തുടങ്ങാനാകുമായിരുന്നുള്ളൂ. റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും. ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് നില നോക്കിയാകും ഫൈനലിലെത്തുന്ന ടീമിനെ തീരുമാനിക്കുക. അങ്ങനെയെങ്കില്‍ സ്വാഭാവികമായും ഇന്ത്യ ഫൈനലിലെത്തും.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് കീവീസ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സിലെത്തിയപ്പോഴാണ് മഴ രസം കൊല്ലിയായത്. ന്യൂസിലന്‍ഡ് ഇന്നിങ്സില്‍ ഇനി 23 പന്തുകള്‍ ബാക്കിയുണ്ട്. അത് ഇന്ന് പൂര്‍ത്തിയാക്കും. 47ആം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് പന്തെടുക്കുക. കളി തടസ്സപ്പെടുമ്പോള്‍ 67 റണ്‍സുമായി റോസ് ടെയ്ലറും, മൂന്ന് റണ്‍സുമായി ടോം ലാഥമായിരുന്നു ക്രീസില്‍ ഇരുവരും ഇന്ന് ബാറ്റിങ് തുടരും. ബാക്കിയുള്ള നാല് ഓവറുകള്‍ ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് പൂര്‍ത്തിയാക്കും.

അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരുടെ മികവിലാണ് ന്യൂസിലാന്‍ഡ് ഭേദപ്പെട്ട സ്‌കോറില്‍ എത്തി നില്‍ക്കുന്നത്. തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവികളെ വരിഞ്ഞ് മുറുക്കി. ആദ്യ ഓവറുകളില്‍ ബുംറ ഭുവനേശ്വര്‍ സഖ്യത്തെ ക്ഷമയോടെ നേരിട്ട ന്യൂസിലാന്‍ഡിന് റണ്‍ വേഗത കൂട്ടാനായില്ല. ഇടയ്ക്ക് മെച്ചപ്പെട്ട സ്‌കോറിലേക്ക് പോകുന്നു എന്ന് തോന്നിച്ചെങ്കിലും വീണ്ടും തകര്‍ച്ചയെ നേരിടുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് മോശം തുടക്കമായിരുന്നു. ജസ്പ്രീത് ബുംറ ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ഓവറുകളില്‍ റണ്‍ കണ്ടെത്താന്‍ ആദ്യം മുതല്‍ കിവീസ് ബാറ്റസ്മാന്മാര്‍ ബുദ്ധിമുട്ടി. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ പോയതിന് ശേഷം രണ്ടാം വിക്കറ്റില്‍ ഹെന്റി നിക്കോള്‍സ് 28(51) കെയിന്‍ വില്യംസണ്‍ 67(95) എന്നിവര്‍ ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തെങ്കിലും നിരവധി ഓവറുകള്‍ വേണ്ടി വന്നു. ജഡേജയുടെ പന്തില്‍ നിക്കോള്‍സ് പുറത്തായതിന് പിന്നാലെ എത്തിയ റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് വില്യംസണ്‍ സ്‌കോര്‍ ഉയര്‍ത്തി. 36ാം ഓവറിലെ രണ്ടാം പന്തില്‍ ചഹാലിന് വിക്കര്‌റ് സമ്മാനിച്ച് വില്യംസണ്‍ മടങ്ങുമ്പോള്‍ കിവീസ് സ്‌കോര്‍ 134ന് 3. പിന്നീട് വന്ന ജെയിംസ് നീഷം 12(18) കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം 16(10) എന്നിവര്‍ പെട്ടെന്ന് മടങ്ങി.ഏഴാമനായിട്ടാണ് വിക്കറ്റ് കീപ്പര്‍ ടോം ലഥാം ക്രീസിലെത്തിയത്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങിയത്. കുല്‍ദീപ് യാദവിന് പകരം കഴിഞ്ഞ മത്സരത്തില്‍ വിശ്രമിച്ച ചഹല്‍ തിരികെ എത്തി. ന്യൂസിലാന്‍ഡ് ടീമും ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമില്‍ ഇടം പിടിച്ചു. മഴ കാരണം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്. നേരത്തെ മാഞ്ചസ്റ്ററില്‍ രണ്ട് മത്സരങ്ങള്‍ ഈ ലോകകപ്പില്‍ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category