1 GBP = 93.75 INR                       

BREAKING NEWS

ജീവിതമെന്ന ബാങ്ക് അക്കൗണ്ടില്‍ ഡെപ്പോസിറ്റ് സൂക്ഷിക്കുന്നതെങ്ങനെ? നിത്യവും ഉണ്ടാകുന്ന വേറിട്ട മരണങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഭഗവദ് ഗീത പഠന സന്ദേശവുമായി കവന്‍ട്രി ഹിന്ദു സമാജം

Britishmalayali
kz´wteJI³

കവന്‍ട്രി: ജീവിതമെന്ന ബാങ്ക് അക്കൗണ്ടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്ന് ഈ ചോദ്യം മുന്നിലെത്തിയാല്‍ ആരും ഒന്ന് സംശയിക്കും. പലരും ചിലപ്പോള്‍ ആദ്യമായി കേള്‍ക്കുന്നതാവും. എന്നാല്‍ ഓരോ മനുഷ്യ ജന്മവും ഒരു ബാങ്ക് അകൗണ്ടിനു തുല്യമാണ് എന്ന് ലളിതമായി സമര്‍ത്ഥിക്കാന്‍ കഴിയുമെന്നാണ് കവന്‍ട്രി ഹിന്ദു സമാജം സത്‌സംഗത്തില്‍ ഭഗവദ് ഗീത പഠന ക്ളാസില്‍ അജികുമാര്‍ വ്യക്തമാക്കുന്നത്. ജീവിതത്തിലെ സത്കര്‍മ്മങ്ങളാണ് ഈ ബാങ്ക് അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ആയി കുമിഞ്ഞു കൂടേണ്ടത്. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള മോക്ഷത്തിനും പുനര്‍ജന്മത്തിനും സത്കര്‍മ്മങ്ങള്‍ അത്യന്താപേക്ഷിതമാണ്.

ജീവിതാവസാനം ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ട് ശൂന്യമാകാതിരിക്കാന്‍ ജീവിത മൂല്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഗീത പഠനം പോലെയുള്ള വേദികള്‍ സഹായകം ആകുമെന്നും ചടങ്ങില്‍ വ്യക്തമാക്കപ്പെട്ടു. സജ്ജനങ്ങളെ സഹായിക്കുന്നതും ആവശ്യമായ സമയത്തു കൃത്യ ഉപദേശവുമായി എത്തുന്നതുമാണ് ഭഗവന്‍ കൃഷ്ണന്‍ ഭാരത യുദ്ധത്തില്‍ വെളിപ്പെടുത്തുന്നത്. ഭഗവത് ഗീത മൂന്നാം അധ്യായത്തിന്റെ പഠന വേളയിലാണ് സത് കര്‍മ്മങ്ങളുടെ പ്രാധാന്യം കവന്‍ട്രി ഹിന്ദു സമാജം ചര്‍ച്ചക്കെടുത്തത്. വിജയിക്കുക എന്നതിലുപരി ചെയ്യുന്ന കാര്യങ്ങളില്‍ അര്‍പ്പണ ബോധം നല്‍കുക എന്നതായിരിക്കണം ഉദ്ദേശ്യ ശുദ്ധിയെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടു. 

സമാജം ആരംഭിച്ച ശ്ലോക പഠന ക്ളാസില്‍ മൃത്യുഞ്ജയ മന്ത്രത്തിന്റെയും ഗായത്രി മന്ത്രത്തിന്റെയും പ്രാധാന്യവും പഠന വിഷയമായി. ഏറ്റവും പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മൃത്യുഞ്ജയ മന്ത്രം നല്‍കുന്ന സഹന ശക്തി  മറ്റൊന്നിനും സാധികാത്ത വിധം കരുത്തുള്ളതാണെന്നും വിഷയാവതരണത്തില്‍ ബോധ്യമാക്കപ്പെട്ടു. ഈ ശ്ലോക മന്ത്രത്തില്‍ മൃത്യു എന്നതിന് ജീവിതനാശം എന്ന അര്‍ത്ഥത്തിനു പകരമായി ജീവിതത്തില്‍ നിത്യേന നേരിടുന്ന മറ്റു മരണങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കിയാല്‍ ജീവിതത്തിലെ ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ മനസിന് കരുത്തു നല്കാന്‍ മൃതുഞ്ജയ മന്ത്രം സഹായിക്കും എന്നും വ്യക്തമാക്കി.

ജീവിത പങ്കാളി പിരിഞ്ഞു പോകുകയോ, ഉറ്റ സുഹൃത്ത് പിണങ്ങി പിരിയുകയോ, അറിവ് ഇല്ലാതെ പോകുകയോ, ബൗദ്ധിക നാശം ഉണ്ടാകുന്നതോ ഒക്കെ ഓരോ തരം മരണമാണെന്നാണ് ഈ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ സന്ദേശം. എന്നാല്‍ ഈ മരണങ്ങളെ മനക്കരുത്തുള്ള മനസിന് വളരെ നിസാരമായി തരണം ചെയ്യാമെന്നും ജീവിതത്തില്‍ ഒറ്റപ്പെടുന്നു എന്ന സാഹചര്യം മറികടക്കാനും മൃതുഞ്ജയ മന്ത്ര പരിശീലനം സുസാധ്യമാക്കും എന്നും പഠിതാക്കളെ ഓര്‍മ്മപ്പെടുത്താന്‍ ക്ളാസിനു സാധിച്ചു. 

കവന്‍ട്രി  സമാജത്തിന്റെ അടുത്ത സത്സംഗം കര്‍ക്കിടക മാസാചരണവുമായി ബന്ധപ്പെട്ടു ആഗസ്ത് നാലിനായിരിക്കും. രാമായണ പാരായണത്തിന് കവി ശ്രീകാന്ത് നമ്പൂതിരിയുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് കവന്‍ട്രി സമാജം കോ ഓഡിനേറ്റര്‍ കെ ദിനേശ് അറിയിച്ചു. ഗീത പഠന തുടര്‍ക്ളാസും ശ്ലോക പഠനവും ചോദ്യോത്തര പരിപാടിയും കഥാസദസുമായി വിപുലമായ ചടങ്ങുകളാണ് കര്‍ക്കിടക മാസത്തിലേക്കായി സമാജം തയ്യാറാക്കുന്നത്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക / 07727218941

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category