1 GBP = 92.50 INR                       

BREAKING NEWS

പഴയ വീടിനെ പുതിയതാക്കാന്‍ വഴിയുണ്ട്; കൗണ്‍സിലിന്റെ പ്ലാ നിങ് അനുമതി ഇല്ലാതെയും നിര്‍മ്മാണം നടത്താം; വീടിന്റെ വിലയും ഉയരും; ലോഫ്ട് കണ്‍വേര്‍ഷന്‍ അനുമതി ഇല്ലാതെ നടത്താം; 60000 പൗണ്ട് വരെ വിലയും ഉയരാം; കൂടുതല്‍ സൗകര്യം നോക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍ നിയമ മാറ്റത്തിലെ ചില കാര്യങ്ങള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികളില്‍ ധാരാളം പേര്‍ ഇപ്പോള്‍ പുതിയ വീടിനെ കുറിച്ച് ആലോചിക്കുന്ന സമയമാണ്. പലര്‍ക്കും പല കാരണങ്ങള്‍ ഇതിനുണ്ട്. ചിലര്‍ക്ക് കുട്ടികള്‍ വലുതായപ്പോള്‍ കൂടുതല്‍ മുറികള്‍ ആവശ്യമായി വന്നിരിക്കുന്നു. ചിലര്‍ക്ക് ആദ്യ വീട് വാങ്ങിയപ്പോള്‍ കയ്യില്‍ ഉള്ള തുക കൊണ്ട് സൗകര്യവും വലിപ്പവും കുറഞ്ഞ വീടുകള്‍ വാങ്ങാനെ കഴിഞ്ഞുള്ളൂ. ചിലരാകട്ടെ കുറഞ്ഞ തുകയുടെ വീടുവാങ്ങി മോശം ഏരിയയില്‍ ചെന്ന് പെട്ടതോടെ എങ്ങനെയും വീട് ഒഴിഞ്ഞു പോകാനുള്ള ആലോചനയിലാണ്.

ചിലര്‍ക്കാകട്ടെ, ഇഷ്ട്ടം പോലെ പണം കയ്യില്‍ ബാക്കിയുണ്ട് പക്ഷെ എവിടെ നിക്ഷേപിക്കണം എന്ന അങ്കലാപ്പിലാണ്. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് നിലവിലെ വീട് വലിപ്പം കൂട്ടുന്നവരും കുറവല്ല. എന്നാല്‍ യുകെയിലെ നിയമം അനുസരിച്ചു കൗണ്‍സില്‍ നിന്നും മുന്‍കൂര്‍ പ്ലാനിങ് അനുമതി വാങ്ങണം എന്നതാണ് പലരെയും വിഷമിപ്പിക്കുന്നത്. തങ്ങളുടെ ഇഷ്ടത്തിനൊത്തു പണിയാന്‍ കഴിയില്ലെന്ന ആശങ്കയും വീട് പണിയാന്‍ ഇറങ്ങി തിരിച്ചിട്ടു നടക്കാതെ വന്നാല്‍ ഉള്ള മോഹഭംഗവുമാണ് പലരെയും വീട് വലിപ്പം കൂട്ടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

എന്നാല്‍ പ്ലാനിങ് പെര്‍മിഷന്‍ ആവശ്യമില്ലാതെയും വീടിന്റെ വലിപ്പം കൂട്ടാം എന്നതാണ് വസ്തുത. സ്വന്തം വീട് വില്‍ക്കാനോ പുതിയത് തേടി നടക്കാനോ ഇഷ്ടമില്ലാത്തവര്‍ക്കു നിലവിലെ വീടിനു തന്നെ സൗകര്യം കൂട്ടിയെടുക്കാന്‍ മാര്‍ഗ്ഗമുണ്ട്. വര്‍ഷങ്ങളായി ഒരിടത്തു താമസിച്ചത് വഴിയുള്ള വൈകാരിക അടുപ്പം പലര്‍ക്കും സ്വന്തം വീടിനോടു കാണും. അത്തരക്കാര്‍ക്കു സൗകര്യക്കുറവിലും വീട് വില്‍ക്കാന്‍ മനസ് തോന്നുകയില്ല.


ചിലര്‍ക്കാകട്ടെ വീടുകള്‍ ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീകമായും തോന്നുമ്പോഴും വീടിനെ കൈവിടാന്‍ തോന്നില്ല. ഈ സാഹചര്യങ്ങളില്‍ വീടിന്റെ ഭംഗി നഷ്ടമാകാതെ വലിപ്പം കൂട്ടാന്‍ ഉള്ള മാര്‍ഗങ്ങളാണ് അനുകരണീയം. മാത്രമല്ല, ചെറിയ തുകയ്ക്ക് നടത്തുന്ന വലിപ്പക്കൂട്ടല്‍ പോലും വീടിന്റെ വിപണി വിലയില്‍ വലിയ അന്തരം ഉണ്ടാക്കും എന്നതാണ് സത്യം.

വലിയ ലോഫ്റ്റുകള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ മുറി സൗകര്യം ആവശ്യമായി വരുമ്പോള്‍ ലോഫ്ട് കണ്‍വര്‍ഷനാണ് ഏറെ അഭികാമ്യം. ലോഫ്ട് കണ്‍വര്‍ഷന് സാധാരണ ഗതിയില്‍ കൗണ്‍സില്‍ പെര്‍മിഷന്‍ ആവശ്യമില്ല. പക്ഷെ ടെറസ്ഡ് വീടുകള്‍ക്ക് ലോഫ്ട് കണ്‍വര്‍ഷന്‍ നടത്തുമ്പോള്‍ ആകെ കൂട്ടുന്ന സ്ഥലത്തിന്റെ അളവ് 40 മീറ്റര്‍ ക്യൂബ് ആകുവാനേ പാടുള്ളൂ. ഇത് സെമി ഡിറ്റാച്ഡ് വീടാകുമ്പോള്‍ 50 മീറ്റര്‍ ക്യൂബ് വരെയാകാം.

ഇക്കഴിഞ്ഞ മെയ് അവസാനം സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമത്തിലെ പ്രധാന മാറ്റമാണ് ലോഫ്ട് കണ്‍വര്‍ഷന് ഫുള്‍ പ്ലാനിങ് പെര്‍മിഷന്‍ വേണ്ടന്നത്, ഇതിലൂടെ 206 പൗണ്ട് ലാഭവും വീട്ടുടമകള്‍ക്കുണ്ട്. കൂടാതെ സമയ ലാഭവും. ലോഫ്റ്റില്‍ മുറികള്‍ കൂട്ടിച്ചേര്‍ക്കുന്നത് വഴി വീടിന്റെ മൊത്തം ലിവിങ് സ്‌പേസില്‍ 30 മുതല്‍ അന്‍പതു ശതമാനം വരെ സ്ഥലം കൂടുതല്‍ ലഭിക്കും എന്നതാണ് വീടിന്റെ സ്‌കെച്ച് തയ്യാറാകുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. വീടിന്റെ പുറത്തുള്ള അധികപ്പണിയിലൂടെ പൂന്തോട്ടത്തിന്റെയും മുറ്റത്തിന്റെയും സ്ഥലം നഷ്ടപ്പെടുന്നതും തടയാനും ലോഫ്ട് കണ്‍വര്‍ഷന്‍ സഹായിക്കും.

പ്ലാനിങ് പെര്‍മിഷന്‍ ആവശ്യം ഇല്ലാതെ നടത്താവുന്ന പ്രധാന ജോലികള്‍ ഇവയാണ്.
  • നാല് മീറ്ററിലും ആറു മീറ്ററിലും അധികമല്ലാതെ സിംഗിള്‍ സ്റ്റോറി എക്സ്റ്റന്‍ഷന്‍
  • ജനലും വാതിലും മാറ്റുന്നത്. എന്നാല്‍ പുതിയ വാതിലും ജനലും സ്ഥാപിക്കുന്നത് അയല്‍വീട്ടുകാരന്റെ വാതിലിനും ജനലിനും നേരെ അഭിമുഖം ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • അകചുമരുകള്‍ മാറ്റി സ്ഥാപിക്കല്‍, പക്ഷെ വീടിന്റെ അടിസ്ഥാന ഘടനയില്‍ കാതലായ മാറ്റം പാടില്ല
  • ലോഫ്ട് കണ്‍വര്‍ഷന്‍, എല്ലാത്തരം വീടുകള്‍ക്കും, പക്ഷെ അനുവദനീയമായ പരിധി വിടാന്‍ പാടില്ല
  • പുറത്തെ നിര്‍മ്മിതിയില്‍ ഓഫിസ് റൂം സ്ഥാപിക്കല്‍
  • മൂന്നു മീറ്റര്‍ വരെ ഉയരമുള്ള പോര്‍ച്ച്
  • ഭൂ നിരപ്പില്‍ നിന്നും 30 സെന്റിമീറ്റര്‍ ഉയരത്തില്‍ ഗാര്‍ഡന്‍ ഡെക്കിങ്
  • സ്വിമിങ് പൂള്‍, പക്ഷെ ആകെ പൂന്തോട്ടത്തിന്റെ അമ്പതു ശതമാനത്തില്‍ അധികം അകാന്‍ പാടില്ല.

പുതിയ നിയമ മാറ്റത്തില്‍ പ്രധാനമായും ഇത്രയും കാര്യങ്ങളാണ് പ്ലാനിങ് അനുമതി ആവശ്യം ഇല്ലാതെ ചെയ്യാന്‍ കഴിയുക. അനുവാദം ആവശ്യമുള്ള നിര്‍മ്മിതികള്‍ എന്തെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വീടുകള്‍ മോടി പിടിപ്പിക്കാനും പഴയ വീട് നിലനിര്‍ത്തി പുതിയത് വാങ്ങുവാനും റീമോര്‍ട്ടഗേജ് ആണ് ഏവര്‍ക്കും ആശ്രയം. ഇക്കാര്യത്തില്‍ ഏറ്റവും ലാഭകരമായ പദ്ധതി കണ്ടെത്തി സഹായം നല്‍കുന്ന മലയാളികളുടെ വിശ്വസ്ത സ്ഥാപനമാണ് അലൈഡ് മോര്‍ട്ടഗേജ് സര്‍വീസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category