1 GBP = 85.80 INR                       

BREAKING NEWS

പാവപ്പെട്ട ചേച്ചിമാരെ സഹായിക്കാന്‍ ബാത്തിലെ കൊച്ചു പയ്യനും; കേക്ക് വില്‍പന നടത്തി കിരണ്‍ ഷൈനിന്റെ ഫണ്ട് ശേഖരണം; ആകാശച്ചാട്ടത്തിന് ഈ മിടുക്കനും

Britishmalayali
ജോര്‍ജ്ജ് എടത്വാ

ണ്ണാറക്കണ്ണനും തന്നാലാവുന്നത് എന്നാണല്ലോ ചൊല്ല്... ആ പഴമൊഴി അന്വര്‍ത്ഥമാക്കുകയാണ് ബാത്തിലെ കിരണ്‍ ഷൈന്‍ എന്ന 16 വയസുകാരന്‍. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുവാന്‍ കിരണ്‍ പരിശ്രമങ്ങളും ഫണ്ട് ശേഖരണവും ആരംഭിച്ചു കഴിഞ്ഞു. ഒരിക്കലും കാണുകയോ അറിയുകയോ പോലും ചെയ്തിട്ടില്ലാത്ത പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ചേച്ചിമാരെ സഹായിക്കുവാന്‍, അവരുടെ കൊച്ചനുജനായ തനിക്ക് എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമാണ് ആകാശച്ചാട്ടത്തിന് കിരണിനെ പ്രേരിപ്പിച്ചത്.

തീരുമാനം മാത്രം പോരല്ലോ... ഫണ്ട് ശേഖരണത്തിന് വ്യത്യസ്തമായ എന്തെങ്കിലും ആശയം കൂടി വേണം.. എങ്കിലല്ലേ കാര്യങ്ങളൊക്കെയങ്ങ് ഉഷാറാവൂ... അങ്ങനെ എന്തെന്ന് ആലോചിച്ചപ്പോഴാണ് കേക്ക് വില്‍പനയെന്ന ഐഡിയ മനസിലേക്ക് വന്നത്. പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഈ മാസം 15ന് ബാത്തിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ കേക്ക് വില്‍പന നടത്തുവാന്‍ തീരുമാനിച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക മുഴുവന്‍ സ്‌കൈ ഡൈവിംഗിലേക്കാണ് കിരണ്‍ നല്‍കുക.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിയും ബാത്ത് റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലിലെ ബാന്‍ഡ് സിക്സ് നഴ്‌സുമായ പ്രസന്നാ ഷൈനിന്റെയും കെപിഎസ് സ്റ്റേജ് ഡെക്കറേഷന്‍ നടത്തുകയും റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍ ജോലിയും ചെയ്യുന്ന ഷൈന്‍ തോമസിന്റെയും മകനാണ് കിരണ്‍.

നാട്ടില്‍ ചേര്‍ത്തല സ്വദേശികളാണ് ഇവര്‍. ഏക സഹോദരന്‍ കെല്‍വിന്‍ ഷൈന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കെല്‍വിനും കിരണും സെന്റ് ഗ്രിഗോറിയസ് കാത്തലിക് കോളേജില്‍ ആണ് പഠിക്കുന്നത്. ഇപ്പോള്‍ ജിസിഎസ്ഇ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കിരണ്‍ മുന്‍പും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. 

ബാത്തിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് വഴി വീടില്ലാത്ത ആളുകള്‍ക്കു വേണ്ടിയുള്ള ഫണ്ട് കളക്ഷനില്‍ പങ്കെടുക്കുകയും ഇതിന്റെ ഭാഗമായി ബേക്ക് സെയില്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കെപിഎസ് സ്റ്റേജ് ഡെക്കറേഷനിലൂടെ പിതാവിനെ സഹായിക്കുകയും പിതാവ് നല്‍കുന്ന പോക്കറ്റ് മണിയില്‍ നിന്നും ഒരു ഭാഗം വീട്ടിലെ ചാരിറ്റി ബോക്സില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. പഠനത്തിനപ്പുറം ബാസ്‌കറ്റ് ബോള്‍, വായന എന്നിവയാണ് കിരണിന്റെ ഹോബികള്‍.
 
സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 35 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category