1 GBP = 94.00 INR                       

BREAKING NEWS

ഇംഗ്ലണ്ടിലേക്ക് രണ്ടു മക്കളെ പഠിക്കാന്‍ അയച്ചത് ഷാര്‍ജ ഭരണാധികാരിക്ക് വിനയായി; 20 വര്‍ഷം മുമ്പ് ആദ്യമകനും പ്രശസ്തിയുടെ നെറുകയില്‍ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി; പിന്തുടര്‍ച്ചക്ക് പോലും ആളെ കണ്ടെത്തേണ്ട അവസ്ഥയില്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി

Britishmalayali
kz´wteJI³

രു പക്ഷേ ഇന്ന് ലോകത്തിലെ ഭരണാധികാരികളില്‍ ഏറ്റവും ദുഖിതനായി കഴിയുന്നത് ഷാര്‍ജ ഭരണാധികാരിയായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമിയായിരിക്കും. രണ്ട് ആണ്‍മക്കളും അകാലത്തില്‍ പൊലിഞ്ഞ് പോയത് ഷാര്‍ജ സുല്‍ത്താനെ കടുത്ത നിരാശയിലും വ്യഥയിലും ആഴ്ത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വെറും ഇദ്ദേഹത്തിന്റെ വെറും 39 വയസുള്ള രണ്ടാമത്തെ മകനായ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖ്വാസിമിയെ ലണ്ടനിലെ ആഢംബര വസതിയില്‍ അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച നിലയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കണ്ടെത്തിയിരുന്നത്.

ഇതിന് പുറമെ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുല്‍ത്താന്റെ മൂത്ത മകനായ ഷെയ്ഖ് മുഹമ്മദ് അമിതമായി ഹെറോയിന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്  തന്റെ 24ാം വയസിലായിരുന്നു സസെക്സിലെ ഈസ്റ്റ് ഗ്രിന്‍സ്റ്റെഡിലെ ഫാമിലി മാന്‍ഷനില്‍ വച്ച് മരിച്ചിരുന്നത്. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ലണ്ടനില്‍ വച്ച് മരിച്ചിരുന്നു. രണ്ട് മരണങ്ങളും സുല്‍ത്താനെ വല്ലാതെ പിടിച്ചുലയ്ക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിതം തുടങ്ങുമ്പോഴേക്കും ആദ്യത്തെ മകനും പ്രശസ്തിയുടെ നെറുകയില്‍ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങിയതിനാല്‍ തന്റെ പിന്തുടര്‍ച്ചാവകാശിയായി മറ്റാരെയെങ്കിലും തേടേണ്ടുന്ന ദുരവസ്ഥയും ഷാര്‍ജ ഭരണാധികാരിയുടെ മനസിനെ കുത്തി നോവിയ്ക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ താന്‍ ഇംഗ്ലണ്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മയ്ക്ക് മക്കളെ രണ്ടു പേരെയും പഠിക്കാന്‍ അയച്ചത് നല്ലവനായ ഷാര്‍ജ ഭരണാധികാരിക്ക് വിനയായിരിക്കുകയാണ്.

ഈ വിധത്തില്‍ കടുത്ത മാനസിക വ്യഥയില്‍ കഴിയുന്ന ഷാര്‍ജാ ഭരണാധികാരിയെ ആശ്വസിപ്പിക്കാനാവാതെ അറബ് ഭരണാധികാരികള്‍ പാടുപെടുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച സുല്‍ത്താന്‍ തന്റെ 80ാം പിറന്നാള്‍ സമുചിതമായി ആഘോഷിക്കേണ്ടതായിരുന്നു. എന്നാല്‍ അന്നേ ദിവസം രണ്ടാമത്തെ മകന്റെ മരണത്തെ കുറിച്ച് പ്രഖ്യാപിക്കേണ്ട ദുരവസ്ഥയായിരുന്നു സുല്‍ത്താനെ കാത്തിരുന്നത്. മുസ്ലീം സമ്പ്രദായം അനുസരിച്ച് മരിച്ച ഉടന്‍ കബറടക്കണമെന്നതാണ്. ആ ആഗ്രഹം പോലും സാധിക്കാന്‍ മകന്റെ കാര്യത്തില്‍ സുല്‍ത്താന് സാധിച്ചിട്ടില്ല. 

ഷെയ്ഖ് ഖാലിദിന്റെ അസ്വാഭാവികമായ മരണത്തെ തുടര്‍ന്ന് അദ്ദേഹം പിന്തുടര്‍ന്ന് വന്നിരുന്ന കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ച് പുറത്ത് വന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും പിതാവായ ഷാര്‍ജ സുല്‍ത്താന് കടുത്ത മാനഹാനിയും ദുഃഖവുമാണുണ്ടാക്കിയത്. ലണ്ടനില്‍ കഴിഞ്ഞിരുന്ന ഷെയ്ഖ് ഖാലിദ് നിരവധി വേശ്യകളെ തന്റെ കൊട്ടാര സദൃശമായ വീട്ടിലേക്ക് വിളിച്ച് വരുത്തി അമിതമായി മയക്കുമരുന്ന് കഴിച്ച് സെക്സ് പാര്‍ട്ടി നടത്തുന്നതിനിടെയാണ് മരിച്ചതെന്നാണ് അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു. ഇത്തരം സെക്സ് പാര്‍ട്ടി ഇദ്ദേഹത്തിന്റെ വസതിയില്‍ ഇടക്കിടെ നടക്കാറുണ്ടെന്ന് ഇവിടുത്തെ ജോലിക്കാര്‍ തന്നെ വെളിപ്പെടുത്തിയതും സുല്‍ത്താന് ദുഖത്തിനിടയിലും കടുത്ത അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ലണ്ടനിലെ പഠനത്തിന് ശേഷം ഷെയ്ഖ് ഖാലിദ് തന്റെ പിതാവിന്റെയും കുടുംബത്തിന്റെയും ആഗ്രഹത്തിന് വിരുദ്ധമായി നല്ല ജോലികള്‍ ചെയ്യുകയും തുടര്‍ന്ന് ഹൈ ഫാഷന്‍ ലോകത്തേക്ക് പ്രവേശിക്കുകയും അവിടെ ഖ്വാസിമി എന്ന പേരില്‍ സ്വന്തം ഫാഷന്‍ ബ്രാന്റിന് രൂപം കൊടുത്ത് അതിനെ ലോകപ്രശസ്തമാക്കുകയും ആയിരുന്നു. 1972ല്‍ തന്റെ 32ാം വയസിലായിരുന്നു ഇന്നത്തെ ഷാര്‍ജ സുല്‍ത്താന്‍ കിരീടധാരണം നടത്തുന്നത്. യുഎഇയിലെ ഏഴ് സ്റ്റേറ്റുകളില്‍ ഏറ്റവും വലിയതിന്റെ ഭരണാധികാരിയാവുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടില്‍ പഠിച്ചതിന്റെ ഗുണവശങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് മക്കള്‍ക്കും ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം അവരെ അവിടെ ചേര്‍ത്തത്. എന്നാല്‍ ഇവിടെ വച്ച് രണ്ട് മക്കളും വഴി തെറ്റുകയും സുല്‍ത്താന് അവരെ അകാലത്തില്‍ നഷ്ടപ്പെടുകയുമാണ് ഉണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category