1 GBP = 86.00INR                       

BREAKING NEWS

വ്യാജ ട്രാഫിക് വാര്‍ഡന്‍മാര്‍ രംഗത്ത്; ഓവര്‍ സ്പീഡിന്റെയും പാര്‍ക്കിംഗിന്റെയും പേരില്‍ പിഴ ഈടാക്കി ഡിസ്‌കൗണ്ട് ഓഫറെന്ന പേരില്‍ കാര്‍ഡുകളുടെ പിന്‍ നമ്പര്‍ മോഷ്ടിച്ച് ബാങ്ക് കൊള്ളയടിക്കുന്നു

Britishmalayali
kz´wteJI³

യുകെയിലെ റോഡുകളിലൂടെ കടന്ന് പോകുമ്പോള്‍ വ്യാജ ട്രാഫിക്ക് വാര്‍ഡന്‍മാരുടെ വലയില്‍ വീഴാതിരിക്കാന്‍ മോട്ടോറിസ്റ്റുകള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പോലീസ് രംഗത്തെത്തി. ഇത്തരത്തിലുള്ള വ്യാജ ട്രാഫിക് വാര്‍ഡന്‍മാര്‍ പലവിധത്തിലുളള ചൂഷണങ്ങള്‍ക്കാണ് ഡ്രൈവര്‍മാരെ വിധേയാക്കുന്നത്. അതായത് ഓവര്‍ സ്പീഡിന്റെ പേരിലും പാര്‍ക്കിംഗിന്റെ പേരിലും പിഴ ഈടാക്കിയ ശേഷം തല്‍ക്ഷണം കൊടുത്താല്‍ ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുന്ന ഇവര്‍  കാര്‍ഡുകളുടെ പിന്‍ നമ്പര്‍ മോഷ്ടിച്ച് ബാങ്ക് കൊള്ളയടിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്. ഇവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. 

പോലീസ് ഓഫീസര്‍മാര്‍, ട്രാഫിക്ക് വാര്‍ഡന്മാര്‍ എന്നിവരെ അനുകരിച്ച് വസ്ത്രമണിഞ്ഞ തട്ടിപ്പുകാരുടെ ചൂഷണത്തിന് വിധേയമായതുമായി ബന്ധപ്പെട്ട 33 റിപ്പോര്‍ട്ടുകള്‍ ജനുവരിക്ക് ശേഷം ലഭിച്ചുവെന്നാണ് ആക്ഷന്‍ ഫ്രൗഡ് വെളിപ്പെടുത്തുന്നത്. ഓവര്‍ സ്പീഡിന്റെ പേരിലും പാര്‍ക്കിംഗിന്റെ പേരിലും ഇവര്‍ ഡ്രൈവര്‍മാരെ പിടികൂടി വ്യാജ പിഴ ടിക്കറ്റുകള്‍ നല്‍കി വന്‍ തുകകളാണ് തട്ടിയെടുത്ത് കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ പ്രായമായവരും വള്‍നറബിളായവരുമാണ് ഇത്തരക്കാരുടെ ചൂഷണങ്ങള്‍ക്ക് കൂടുതല്‍ വിധേയരാകുന്നത്. 

കാര്‍ യഥോചിതമായ ഇടത്താണ് ഇട്ടതെങ്കില്‍ പോലും നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്തിരിക്കുന്നുവെന്ന് ആരോപിച്ച് ഇത്തരം വ്യാജന്‍മാര്‍ ഡ്രൈവര്‍മാരെ പിഴക്ക് വിധിക്കുന്നുണ്ട്. അതു പോലെ വേഗതാ പരിധി ലംഘിച്ചില്ലെങ്കില്‍ പോലും അതിന്റെ പേരില്‍ മോട്ടോറിസ്റ്റുകളുട മേല്‍ ഈ തട്ടിപ്പുകാര്‍ ഫൈന്‍ ചുമത്തുന്നുണ്ട്.  നിയമം ലംഘിച്ചതിന് തെളിവായി കാറുകളുടെ ഫോട്ടോ തങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിരട്ടിയാണ് വ്യാജന്‍മാര്‍ മോട്ടോറിസ്റ്റുകളില്‍ നിന്നും പണം തട്ടുന്നത്.  പിഴക്ക് വിധേയരാകുന്നവര്‍ തത്സമയം ചെറിയ തുക തങ്ങള്‍ക്ക് കൈമാറിയാല്‍ വലിയ പിഴയില്‍ നിന്നും ഒഴിവാക്കി കൊടുക്കാമെന്ന വാഗ്ദാനവും ഇത്തരക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കാറുണ്ട്.  

തുടര്‍ന്ന് ഡ്രൈവര്‍മാരെ ഒരു പാര്‍ക്കിംഗ് മീറ്ററിനടുത്തേക്ക് നയിക്കുകയും അവരുടെ കാര്‍ഡിന്റെ പിന്‍ നമ്പര്‍ എന്റര്‍ ചെയ്യാന്‍ തട്ടിപ്പുകാര്‍ നിര്‍ദേശിക്കുകയും ചെയ്യും. എന്നാല്‍ ഇതിലൂടെ പിഴ അടക്കപ്പെടുന്നതിന് പകരം കാര്‍ഡ് ട്രാപ്പ് ചെയ്യപ്പെടുകയും നാം എന്റര്‍ ചെയ്യുന്ന പിന്‍ ക്രിമിനലുകള്‍ പകര്‍ത്തി അവ ഉപയോഗിച്ച് അധികം വൈകാതെ നമ്മുടെ അക്കൗണ്ടിലെ പണമെല്ലാം കൊള്ളയടിക്കുകയുമാണ് ചെയ്യുന്നത്. ഇത് വളരെ ആസൂത്രിതമായ രീതിയില്‍ ചെയ്യുന്ന തട്ടിപ്പാണെന്നാണ് ആക്ഷന്‍ ഫ്രൗഡ് തലവനായ പോളിന്‍ സ്മിത്ത് മുന്നറിയിപ്പേകുന്നത്.  

പിഴ അടക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി അതില്‍ നിന്നും നേട്ടം കൊയ്യുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. എടിഎം മെഷീനില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പിന്‍ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ മറച്ച് പിടിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.  ട്രാഫിക് വാര്‍ഡനോ മറ്റ് ബന്ധപ്പെട്ട ഒഫീഷ്യലോ ആണെന്ന് അവകാശപ്പെട്ട് ആരെങ്കിലുമെത്തിയാല്‍ അവരുടെ ഐഡന്റിറ്റി ഉറപ്പാക്കണമെന്നും സംശയം തോന്നിയാല്‍ ലോക്കല്‍ കൗണ്‍സിലിനെ അല്ലെങ്കില്‍ പോലീസില്‍ അറിയിക്കണമെന്നും സ്മിത്ത് നിര്‍ദേശിക്കുന്നു. സംശയം തോന്നുന്നവരുടെ നിര്‍ദേശാനുസരണം ഒരിക്കലും പിഴ അടക്കരുതെന്നും അഥവാ ചതിക്കപ്പെട്ടുവെന്ന് അറിഞ്ഞാല്‍ ബാങ്കിനെ ഇക്കാര്യം എത്രയും പെട്ടന്ന് അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category