1 GBP = 88.70 INR                       

BREAKING NEWS

100 യുവതികളില്‍ ആരെ വേണമെങ്കിലും രുചിച്ച് നോക്കാം; മദ്യവും മയക്കുമരുന്നും ആവശ്യത്തിന്; ഓഗസ്റ്റ് രണ്ട് മുതല്‍ ആഘോഷം; അമേരിക്കയില്‍ അണ്‍ലിമിറ്റഡ് വിമണ്‍ ഓഫറുകളുമായി ഒരു ഹോളിഡേ; ഇക്കുറി പൂട്ടിക്കുമെന്ന് പോലീസും

Britishmalayali
kz´wteJI³

ര്‍ഷം തോറും  നടത്തി വരുന്ന കുപ്രസിദ്ധമായ സെക്സ് ഐലന്റ് ഫെസ്റ്റിവല്‍ ഇപ്രാവശ്യം യുഎസിലെ നെവേദയില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമായി  ഇതുമായി ബന്ധപ്പെട്ട  മനംമയക്കുന്ന ഓഫറുകളുമായി സംഘാകര്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഈ ഫെസ്റ്റിവലിന് സെക്സ് ഐലന്റ് റിസോര്‍ട്ടിലെത്തുന്നവര്‍ക്ക് 100 യുവതികളില്‍ ആരെ വേണമെങ്കിലും രുചിച്ച് നോക്കാമെന്നും മദ്യവും മയക്കുമരുന്നും ആവശ്യത്തിന് ലഭ്യമാക്കുമെന്നുമാണ് പതിവ് പോലെ ഇതിന്റെ സംഘാകര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇപ്രാവശ്യം ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിക്കുന്ന ഈ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും അണ്‍ലിമിറ്റഡ് വിമണ്‍ ഓഫറുകളുമായി നടത്തുന്ന ഈ ഹോളിഡേഫെസ്റ്റിവല്‍ നടക്കുന്നതിനിടെ റെയ്ഡ് നടത്തി പൂട്ടിക്കുമെന്നുമുള്ള താക്കീതുമായി പോലീസ് രംഗത്തെത്തിയിട്ടുമുണ്ട്.

നെവേദയിലെ പേര് വെളിപ്പെടുത്താത്ത ദ്വീപിലെ റിസോര്‍ട്ടിലാണ് ഇപ്രാവശ്യം ഈ ആഘോഷം നടക്കാനിരിക്കുന്നത്. ഈ വര്‍ഷത്തെ ഇവന്റിനുള്ള ടിക്കറ്റ് നിരക്ക് 6000 ഡോളര്‍ അഥവാ ഏതാണ്ട് 4600 പൗണ്ടാണ്. ഇതിന് മുമ്പത്തെ ആഘോഷം വെനിസ്വലയിലെ ഐലന്റിലായിരുന്നു നടന്നിരുന്നത്. യുഎസിലെ നെവേദ മാത്രമാണ് നിയമപരമായി വേശ്യാവൃത്തിക്ക് അനുവാദം നല്‍കിയിരിക്കുന്നതെന്നതിനാലാണ് ഇവിടെ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 13 ബ്രിട്ടീഷുകാരുള്‍പ്പെടെ 30 പുരുഷന്‍മാരാണ്  ഇപ്രാവശ്യത്തെ പരിപാടിക്കുള്ള ടിക്കറ്റെടുത്തിരിക്കുന്നത്. 

നാല് ദിവസത്തെ പാര്‍ട്ടിക്കിടെ ഓരോ പുരുഷനും  ഓരോ ദിവസവും രണ്ട് സുന്ദരികളെ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി സുന്ദരികള്‍ അല്‍പവസ്ത്രധാരിണികളായി ബൈക്കിന് മേലും കുതിരപ്പുറത്തും സഞ്ചരിക്കുന്ന സെഷനുകളുണ്ട്. ഇതിന് പുറമെ സെക്ഷ്വല്‍ ഹെലികോപ്റ്റര്‍ ടൂറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ അഥവാ ഡിഇഎയില്‍ നിന്നും കഴിഞ്ഞ ആഴ്ച  പരിപാടിയുടെ സംഘാകരായ ദി ഗുഡ് ഗേള്‍സ് കമ്പനിക്ക് കടുത്ത മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  

ഇവന്റ് നടക്കുന്നയിടത്ത് ഓഫീസര്‍മാര്‍ റെയ്ഡ് നടത്തുമെന്നും മയക്കുമരുന്ന നിയമം ലംഘിച്ചുവെന്ന് കണ്ടാല്‍ ഇതില്‍ പങ്കെടുക്കുന്ന ടൂറിസ്റ്റുകളെ നാട് കടത്തുമെന്നും ഡിഇഎ താക്കീതേകിയിട്ടുണ്ട്. ഇതിന് മുമ്പത്തെ ഇവന്റുകളിലെല്ലാം പങ്കെടുത്തവര്‍ക്ക് കൊക്കയിന്‍, എല്‍എസ്ഡി തുടങ്ങിയ നിയമവിരുദ്ധ മയക്കുമരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നു. ഈ വര്‍ഷത്തെ പരിപാടിക്കിടെ റിസോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ വസ്തുക്കള്‍ കണ്ടെടുത്താല്‍ ഈ ഇവന്റ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടുമെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും സംഘാടകര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. 

പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തുന്ന വിദേശികളില്‍ നിന്നും  നിയമവിരുദ്ധമായ മയക്കുമരുന്ന് കണ്ടെടുത്താല്‍ അവരെ ഉടനെ സമീപത്തുള്ള ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍  സെന്ററിലെത്തുമെന്നും നാടുകടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്‍ര് മുന്നറിയിപ്പേകിയിട്ടുണ്ട്.  ഈ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഏതെങ്കിലും സുന്ദരിക്ക് 18 വയസില്‍ കുറവാണ് പ്രായമെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷയേകുമെന്നും ഗവണ്‍മെന്‍ര് മുന്നറിയിപ്പേകുന്നു. സെക്സ് ഐലന്റ് യുഎസിലേക്ക് ഇതാദ്യമായി എത്തുന്നതില്‍ അധികൃതര്‍ക്ക് കടുത്ത പരിഭ്രാന്തിയുണ്ടെന്നാണ് സംഘാടകരായ ദി ഗുഡ് ഗേള്‍സിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്.  എന്നാല്‍ നെവേദയിലെ തങ്ങളുടെ പരിപാടി നിര്‍ത്തി വയ്പിക്കാന്‍ അവര്‍ക്കാവില്ലെന്നും അതിനാലാണ് നിയമവിരുദ്ധമായ മയക്കുമരുന്നുകളെ പറ്റി മുന്നറിയിപ്പേകി വിരട്ടാന്‍ അധികൃതര്‍ മുന്നോട്ട്  വന്നിരിക്കുന്നതെന്നും വക്താവ് പറയുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഭയപ്പെടേണ്ടതില്ലെന്നും ഇവിടെ എല്ലാം നിയമവിധേയമായിട്ടാണ് നടത്തുന്നതെന്നും സംഘാകര്‍ അറിയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category