1 GBP = 88.30 INR                       

BREAKING NEWS

പഠനം കഴിഞ്ഞാല്‍ ഉടന്‍ 50,000 സാലറി കിട്ടുന്നവരും, ഗൂഗിളിലും ആപ്പിളിലും ഒരു കോടിക്ക് ജോലിക്കെടുക്കുന്നവരും, തിളങ്ങുമ്പോള്‍ പരാജയപ്പെട്ട് സ്വയം ഒടുങ്ങുന്ന ടെക്കികളെ കുറിച്ച് ആരും ഒന്നും പറയുന്നില്ല; മക്കളെ വലിയവരാക്കാന്‍ ഓടിച്ച് പഠിപ്പിച്ചിട്ട് അവര്‍ പാതിയില്‍ ജീവിതം ഉപേക്ഷിച്ച് മടങ്ങുന്നത് കണ്ണീരോടെ കണ്ട് നില്‍ക്കേണ്ടി വരുന്ന മാതാപിതാക്കളെ കുറിച്ചെങ്കിലും ഓര്‍ക്കേണ്ടതില്ലേ?

Britishmalayali
kz´wteJI³

രു വര്‍ഷം ഏതാണ്ട് 15 ലക്ഷം സീറ്റുകളിലാണ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗിന് ചേരുന്നത്. അതായത് ഓരോവര്‍ഷവും ഏതാണ്ട് 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കുന്നു എന്നര്‍ത്ഥം. ഇതില്‍ പകുതിപ്പേരെങ്കിലും ജയിച്ച് വരുന്നവരാണ്. എന്നാല്‍ അതില്‍ മൂന്നോ നാലോ അഞ്ചോ ശതമാനം ആളുകള്‍ക്ക് മാത്രമാണ് ജോലി കിട്ടുന്നത്. ബാക്കിയുള്ള മഹാഭൂരിപക്ഷം പേരുടെയും അവരുടെ മാതാപിതാക്കളുടെയും സ്വപ്നങ്ങള്‍ എവിടെയോ പൊലിഞ്ഞുപോകുകയാണ്. ഇന്ന് രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ തൂപ്പുകാര്‍ മുതലുള്ള ജോലിക്ക് അപേക്ഷിക്കുന്നവരില്‍ കൂടുതല്‍ പേരും എഞ്ചിനീയറിങ് ഗ്രാജ്വേറ്റുകളാണ്. അതായത്, നമ്മുടെ പുതിയ തലമുറ ഏറ്റവും ഉയര്‍ന്ന ശമ്പളം കിട്ടുന്ന തൊഴില്‍ എന്ന നിലയില്‍ എഞ്ചിനീയറിംഗിന് ചേരുകയും അതില്‍ മഹാഭൂരിപക്ഷം പേര്‍ക്കും അത് കടന്നുകൂടാന്‍ കഴിയാതെ വരികയും അങ്ങനെ കടന്ന് കൂടുന്നവരില്‍ നേരിയ ഒരു വിഭാഗത്തിന് മാത്രം ജോലി എന്ന സ്വപ്നം യാതാര്‍ത്ഥ്യമാകുകയും ചെയ്യുന്ന അവസ്ഥ.

ഇവരില്‍ വളരെ കുറച്ചുപേര്‍ മാത്രം സ്റ്റാര്‍ട്ടപ്പുകളിലൂടെ കോടീശ്വരന്മാര്‍ ആയി മാറുന്നു. ഇങ്ങനെ കോടീശ്വരന്മാരായി മാറുന്നവരുടെ സചിത്ര ലേഖനങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും പുഞ്ചിരിക്കുന്ന മുഖത്തോടെ ഇവര്‍ ചാനലുകളെ അഭിസംബോധന ചെയ്യുകയും ചെയ്യുമ്പോള്‍ എഞ്ചിനീയറിങ് എന്ന മഹാ ദുരന്തത്തിലേക്ക് വീണ്ടും വീണ്ടും ആളുകള്‍ വന്ന് ചാടിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം എന്നത് കേവലം ഒരു കച്ചവടം മാത്രമായി മാറുകയും കള്ളുകച്ചവടക്കാര്‍ വരെ എഞ്ചിനീയറിങ് കോളജുകളുടെ ഉടമയായി മാറുകയും ചെയ്തതോട് കൂടി ഈ ദുരന്തം പൂര്‍ത്തിയാകുകയാണ്. എഞ്ചിനീയറിംഗും ടെക്കി ജോലികളും ഇഷ്ടപ്പെടുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലോകം ആകെ മാറിമറിയുമ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ പറ്റുന്ന ഏറ്റവും ആധുനികമായ കോഴ്സ് എന്ന നിലയില്‍ മക്കളെ ആ മേഖലയിലേക്ക് തള്ളിവിടാന്‍ ഏത് മാതാപിതാക്കളും ആഗ്രഹിച്ചാല്‍ കുറ്റം പറയാനാകുമോ.

മാത്രമല്ല, രാജ്യത്തെ പ്രധാനപ്പെട്ട ഐടി കമ്പനികളില്‍ അമ്പതിനായിരം രൂപക്ക് പരിചയക്കാരുടെ മക്കള്‍ ജോലിക്ക് കയറുന്ന വാര്‍ത്തകള്‍ അറിവുകള്‍ സ്വയം പങ്കുവെക്കുമ്പോള്‍, അതിനെക്കുറിച്ചുള്ള അഭിമാനപുരസ്‌കരമായ വിവരങ്ങള്‍ ഷെയറ് ചെയ്യുമ്പോള്‍, ആരാണ് മക്കളെ ഇത്തരം സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിവിടാന്‍ മടിക്കുന്നത്. ഞാന്‍ സൂചിപ്പിച്ച പരാജയപ്പെടുന്നവരുടെയും ജോലി കിട്ടാതെ വിജയിക്കുന്നവരുടെയും ദുരന്തം മാറ്റിവെക്കാം. ഏറ്റവും കുറഞ്ഞത് അവര്‍ക്ക് സമ്മര്‍ദ്ദം എന്നൊരു രോഗമില്ല. എന്നാല്‍ ഈ കടമ്പ കടന്നുകൂടുന്ന വിജയിക്കുന്നവരുടെ അവസ്ഥ എത്ര ഭാനകമാണ്. രാജ്യത്തെ ഏറ്റവും സ്ഥിരത ഇല്ലാത്ത ജോലി ഏത് എന്ന് ചോദിച്ചാല്‍ അത് ടെക്കികളുടേതാണ് എന്ന് തീര്‍ത്ത് പറയേണ്ടി വരും. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category