1 GBP =93.80 INR                       

BREAKING NEWS

പ്രവാസി ഇന്ത്യക്കാരുടെ പ്രിയമന്ത്രി കേരളാ ഗവര്‍ണര്‍ കസേരയില്‍ എത്തുമോ? മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കേ പുതിയ ഗവര്‍ണറായി സുഷമ എത്തുമോ എന്ന ആകാംക്ഷയില്‍ കേരളീയര്‍; വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ സുമിത്ര മഹാജനും ഉമാഭാരതിയും അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാറില്‍ മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു മന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജായിരുന്നു. സുഷമ സ്വരാജിന്റെ ഇടപെടല്‍ മൂലം പ്രശ്നം പരിഹരിക്കപ്പെട്ട പ്രവാസികള്‍ നിരവധിയായിരുന്നു. ഈ സുഷമ സ്വരാജ് കേരളത്തിന്റെ ഗവര്‍ണറായി എത്തുമോ? കേരളീയര്‍ ആകാംക്ഷയോടെ കാത്തിരിക്കയാണ്. കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ ആലോചനകളിലേക്ക് കടക്കുമ്പോഴാണ് സുഷമ സ്വരാജിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നത്.

കേരള ഗവര്‍ണര്‍ പി.സദാശിവത്തിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കാന് ഇരിക്കയാണ്. സദാശിവത്തെ തുടരാന്‍ കേന്ദ്രം അനുവദിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വീണ്ടും അവസരം നല്‍കിയില്ലെങ്കില്‍ പുതിയ ഗവര്‍ണര്‍ എത്തും. നിലവില്‍ കേരളത്തിലേക്ക് മാത്രമായി ആരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിട്ടില്ല. അതേസമയം സുഷമക്ക് ഗവര്‍ണര്‍ പദവി നല്‍കിയേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നു. ഇതോടെയാണ് കേരളത്തില്‍ സുഷമ ഗവര്‍ണറായി എത്തുമോ എന്ന ആകാംക്ഷ ഉയരുന്നത്. കേരളത്തിന് പുറമേ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയുടെ കാലാവധി സെപ്റ്റംബര്‍ ഒന്നിനും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിംഗിന്റെ കാലാവധി സെപ്റ്റംബര്‍ നാലിനും മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന്റെ കാലാവധി ഓഗസ്റ്റ് 30നും പൂര്‍ത്തിയാവും. ഈ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവര്‍ണര്‍മാരെ പരിഗണിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതൃത്വവുമായി ആലോചിച്ചാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുക. കാലാവധി പൂര്‍ത്തിയാവുന്ന ഗവര്‍ണര്‍മാരില്‍ ചിലര്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പരിഗണിക്കുന്നതും മോദിയും അമിത് ഷായും ചേര്‍ന്നായിരിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ താത്പര്യവും പരിഗണിച്ചേക്കും. മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് പുതുതായി പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖയായ വ്യക്തി. സുഷമ ഗവര്‍ണര്‍ ഓഫര്‍ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. ഇത്തവണ സുഷമ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. മന്ത്രിപദവിയും ഔദ്യോഗിക വസതിയും അവര്‍ ഒഴിഞ്ഞിരുന്നു.

മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് പരിഗണിക്കപ്പെടുന്ന മറ്രൊരാള്‍. 75 വയസ് കഴിഞ്ഞതിനാലാണ് ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുമിത്രയ്ക്ക് സീറ്റ് നല്‍കാതിരുന്നത്. കേന്ദ്ര മന്ത്രിമാരായിരുന്ന ഉമാഭാരതി, കല്‍രാജ് മിശ്ര, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ശാന്തകുമാര്‍, പ്രേംകുമാര്‍ ധുമല്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളെ കൂടാതെ ചില ഉദ്യോഗസ്ഥ പ്രമുഖരും പട്ടികയിലുണ്ട്. കാബിനെറ്റ് സെക്രട്ടേറിയറ്രിന് കീഴിലെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് മേധാവിയായിരുന്ന അനില്‍കുമാര്‍ അസ്മന, ഐ.ബി മുന്‍ തലവന്‍ രാജീവ് ജെയിന്‍, മുന്‍ഗാമിയായിരുന്ന ദിനേശ്വര്‍ ശര്‍മ്മ, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ.ജ്യോതി എന്നിവരും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ കാലാവധി അവസാനിക്കാറായതിനാല്‍ നിയമനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. യു.പി ഗവര്‍ണര്‍ രാം നായിക്കിന്റെ കാലാവധി ഈ മാസം 24നും ഗുജറാത്ത് ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്ലിയുടെ കാലാവധി 16നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ കാലാവധി 24നും ത്രിപുര ഗവര്‍ണര്‍ കപ്താന്‍സിങ് സോളങ്കിയുടെ കാലാവധി 27നും പൂര്‍ത്തിയാവുകയാണ്. ആന്ധ്രയിലെയും തെലങ്കാനയിലേയും ഗവര്‍ണറായ ഇ.എസ്.എല്‍ നരസിംഹന്റെ കാലാവധി കഴിഞ്ഞ ജൂണ്‍ 2 പൂര്‍ത്തിയായി.

മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ ഇത്രയേറെ ഇഷ്ടപ്പെട്ട മറ്റൊരു വിദേശകാര്യ മന്ത്രി ഉണ്ടോ എന്ന് സംശയമാണ്. വിദേശകാര്യ മന്ത്രിയാണെങ്കിലും പ്രവാസികള്‍ക്ക് വേണ്ടി ഇത്രയേറെ പരിശ്രമിച്ച മറ്റൊരു മന്ത്രി ഉണ്ടായിരുന്നില്ല. പ്രവാസി കാര്യ വകുപ്പു ഭരിച്ചിരുന്ന വയലാര്‍ രവിയെ പോലും നാണിപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്ന സുഷമയുടേത്. പിടിപ്പതു പണികള്‍ മറ്റുമുണ്ടായിരുന്നു അവര്‍ പ്രവാസികള്‍ക്ക് വേണ്ടി പ്രയത്‌നിച്ചു. സുഷമയുടെ ആത്മാര്‍ത്ഥയുടെ ഗുണഫലം ഏറ്റവും അനുഭവിച്ചവരുടെ കൂട്ടത്തില്‍ മുമ്പിലുണ്ടായിരുന്നത് മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.

ജോലിയോട് കൂറുപുലര്‍ത്തുന്നതില്‍ മിടുക്കിയായ സുഷമയെ തന്റെ സഹോദരി എന്നാണ് മോദി വിശേഷിപ്പിച്ചത്. അത്രയ്ക്ക് അത്യധ്വാനി ആയിരുന്നു സുഷമ എന്ന മന്ത്രി. എല്ലായെപ്പോഴു പ്രസരിപ്പോടെ ചിരിക്കുന്ന വ്യക്തിത്വമാണ് സുഷമ സ്വരാജിന്റേത്. ബിജെപിയുടെ രാഷ്ട്രീയ ഐഡിയോളജിയെ എതിര്‍ക്കുന്നവര്‍ പോലും സുഷമ സ്വരാജിന്റെ വ്യക്തിത്വത്തെ അഭിനന്ദിക്കും. കേന്ദ്രത്തില്‍ മലയാളികളായ മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും ലഭിക്കാത്ത അത്ര സഹായം സുഷമ സ്വരാജില്‍ നിന്നും പ്രവാസി മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം മന്ത്രിസഭയില്‍ ആരോഗ്യകാരണങ്ങളാല്‍ സുഷമ സ്വരാജ് വിട്ടു നില്‍ക്കുമ്പോള്‍ ഏറ്റവും അധികം നഷ്ടം മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കാണ്.

കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച മന്ത്രിയെന്ന് പേരുകേട്ടയാളാണ് സുഷമാ സ്വരാജ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സദസ്യര്‍ക്കൊപ്പമാണ് ഇന്നലെ ഇരുന്നത്. ജനപ്രീതിയുള്ള മന്ത്രിമാരില്‍ ഒരാളായിരുന്നു അറുപത്തിയേഴുകാരിയായ സുഷമ. ഒമ്പതു തവണ പാര്‍ലമെന്റേറിയന്‍ ആയിട്ടുള്ള സുഷമ ഇക്കുറി ആരോഗ്യകാരണങ്ങളാല്‍ മത്സരിച്ചിരുന്നില്ല. ഇത് പടിയിറക്കമായി നേരത്തെ വ്യാഖ്യാനിച്ചിരുന്നു. എങ്കിലും രാജ്യസഭയിലൂടെ എംപിയാക്കി സുഷമ തന്നെ വിദേശകാര്യ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. ആ പ്രതീക്ഷ അസ്ഥാനത്തായി, ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാറിനില്‍ക്കാന്‍ അവര്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

നേരത്തെ വാജ്പേയി മന്ത്രിസഭയില്‍ സുഷമ മന്ത്രിയായിരുന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവായും തിളങ്ങിയ വ്യക്തിത്വമാണ് സുഷമയുടേത്. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും മിടുക്കിയായിട്ടും ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് സുഷമ രാഷ്ട്രീയ വിരാമം ഇടുന്നത്. വൃക്ക രോഗത്തെ തുടര്‍ന്ന് അടുത്തിടെ ഇവര്‍ വൃക്ക് മാറ്റിവെച്ചിരുന്നു. ബിജെപിയുടെ നാലു കേന്ദ്രസര്‍ക്കാരുകളിലും മന്ത്രിയായിരുന്ന ഏക ബിജെപി നേതാവു കൂടിയാണ് സുഷമ. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് കുറച്ച് അകലം പാലിച്ചിരുന്ന ഇവര്‍ ഇനി പാര്‍ട്ടി തീരുമാനിക്കുന്നതു പോലെ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് നരത്തെ വ്യക്തമാക്കിയിരുന്നു.

സുഷമയ്ക്ക് 2016-ലാണ് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറാന്‍ കാരണം. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ പ്രവാസികള്‍ക്കായി സുഷമ നടത്തി ഇടപെടലുകള്‍ ഏറെ ശ്രദ്ധയായിരുന്നു. മോദി സര്‍ക്കാരിലെ ഏറ്റവും ജനകീയയായ മന്ത്രിയാണ് സുഷമ. എല്ലാ മതവിഭാഗങ്ങളേയും തന്നിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞ ബിജെപി മുഖം. ഇരുപത്തഞ്ചാം വയസില്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിവിജയത്തോടെയാണ് സുഷമയുടെ രാഷ്ട്രീയ പ്രയാണം തുടങ്ങുന്നത്. ചടുലമായ പ്രസംഗത്തിലൂടെ തീപ്പൊരി സൃഷ്ടിക്കുന്ന സുഷമക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഹരിയാന അംബാല കന്റോണ്‍മെന്റില്‍ കോണ്‍ഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9,824 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. അന്ന് തൊഴില്‍ മന്ത്രിയുമായി. രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡല്‍ഹി നിയമസഭയിലും അംഗമായി. അത്തവണ ഡല്‍ഹി മുഖ്യമന്ത്രിയുമായി തലസ്ഥാനം ഭരിച്ചു.

ഡല്‍ഹിയില്‍ എടുത്തുപറയാന്‍ പാര്‍ട്ടിക്ക് നേതാക്കള്‍ ഇല്ലാതിരുന്നപ്പോഴാണ് ബിജെപി നേതൃത്വം സുഷമയെ തലസ്ഥാനത്തേക്ക് വിളിക്കുന്നത്. നാലുതവണ ലോക്‌സഭയിലേക്ക് ജയിച്ചു. മൂന്നുതവണ രാജ്യസഭാംഗമാകുകയും ചെയ്തു. 1999-ല്‍ കര്‍ണാടകയിലെ ബള്ളാരിയില്‍ സോണിയാ ഗാന്ധിക്കെതിരേ പൊരുതി വീണതാണ് സുഷമയുടെ രാഷ്ട്രീയചരിത്രത്തിലെ നിറംമങ്ങാത്ത ഏട്. അന്ന് കന്നട പഠിച്ച്, കന്നടയില്‍ പ്രസംഗിച്ച് സുഷമ ബള്ളാരിയിലെ ജനതയുടെ മനസില്‍ ഇടംനേടി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയിലെമന്ത്രിമാര്‍ക്കിടയില്‍ രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനങ്ങളുടേയും മുക്തകണ്ഠ പ്രശംസ നേടിയ മന്ത്രിയാണ് സുഷമാസ്വരാജ്. പ്രവാസികളായ ഇന്ത്യക്കാരുടെ ഏത് ആവശ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന മന്ത്രിയാണ് സുഷമയെന്നതാണ് ഇവരെ വ്യത്യസ്തയാക്കുന്നത്. പ്രവാസിക്കോ സ്വദേശിക്കോ ഒരു കാര്യം നടക്കണമെങ്കില്‍ ഒരു ട്വീറ്റ് മതി. ഞൊടിയിടയില്‍ കാര്യം നടക്കുന്ന അവസ്ഥയുണ്ടായിരുന്നു.

റിക്രൂട്ട്‌മെന്റ് മാഫിയെ ഇല്ലാതാക്കിയും ഐസിസ് തടവിലാക്കിയ മലയാളികളായ 41 നഴ്‌സുമാര്‍ക്കും ജീവന്‍ തിരിച്ചു നല്‍കിയതും പാക്കിസ്ഥാനില്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വിഷയത്തിലും സൗദിയില്‍ ഇന്ത്യന്‍ യുവതിയെ ഏജന്റുമാര്‍ വിറ്റ സംഭവത്തിലും നേരിട്ട് ഇടപെട്ടാണ് സുഷമ ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്താന്‍ വിസ ലഭിക്കാതിരുന്ന യുവാവിനും ഹണിമൂണ്‍ യാത്രക്കൊരുങ്ങവേ ഭാര്യയുടെ പാസ്‌പോര്‍ട്ട് കളഞ്ഞുപോയ സംഭവം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത യുവാവിനും അവസാനം തുണയായത് സുഷമാ സ്വരാജ് തന്നെ. ട്വിറ്ററില്‍ തന്നെ ഇവര്‍ക്ക് നേരിട്ട് മറുപടി നല്‍കി ഇവരുടെ വിഷമങ്ങള്‍ തുടച്ചുനീക്കാന്‍ തക്ക പ്രതിബദ്ധതയാണ് സുഷമ കാട്ടിയത്. തെരഞ്ഞെടുപ്പു പ്രചരണം ശക്തമായ വേളയിലും സുഷമ സ്വരാജ് പ്രവാസികള്‍ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ലിബിയയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സുഷമ മുന്നിട്ടു നിന്നത്. ലിബിയയില്‍നിന്ന് ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തുകയും ചെയ്തു അവര്‍.

ഹരിയാനയിലുള്ള പാല്‍വാല്‍ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛന്‍ ഹര്‍ദേവ് ശര്‍മ്മ അറിയപ്പെടുന്ന ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓര്‍മ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്‌കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവര്‍ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയില്‍ വക്കീല്‍ ആയി ജോലി നോക്കാന്‍ തുടങ്ങി 1970 ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാല്‍വെക്കുന്നത്.

1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരേയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. ഹരിയാനയില്‍ ബിജെപി-ലോക്ദള്‍ സഖ്യത്തിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിന്നീട് വാജ്‌പേജ് സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായി. മോദി സര്‍ക്കാരില്‍ വിദേശകാര്യവും. ഏറെ സക്രിയമായ ഇടപെടലാണ് സുഷമാ നടത്തിയത്. ലോകരാജ്യങ്ങളെ ഇന്ത്യയുമായി അടുപ്പിച്ചു. എല്‍ കെ അദ്വാനിയുടെ ഗ്രൂപ്പിലെ പ്രധാനിയായിട്ടും മോദിയുമായി ഭരണവിഷയങ്ങളില്‍ സുഷമ ഏറ്റുമുട്ടലിന് പോയിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category