1 GBP =99.10INR                       

BREAKING NEWS

കീറിയ ടാര്‍പോളിന് കീഴില്‍ മഴയും വെയിലും കൊണ്ടു തളര്‍ന്നു നാലു സെന്റില്‍ 40 പശുക്കള്‍; തിന്നാനോ കുടിക്കാനോ ഒന്നു കൊടുക്കില്ല; ദുര്‍ഗന്ധം വമിക്കുന്ന ഗോശാലയിലെ ഗര്‍ഭിണികളായ പശുക്കളെ പോലും മാറ്റിക്കെട്ടില്ല; പശുക്കിടാങ്ങളെ തെരുവുനായ കടിച്ചു കീറി കൊന്നിട്ടു പോലും ആര്‍ക്കും കുലുക്കമില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ചു സര്‍വ നിയമങ്ങളും തെറ്റിച്ച് നിയമ വിരുദ്ധമായി ഗോശാല നടത്തുന്നത് പശുവിന് നൊന്താല്‍ തല്ലിക്കൊല്ലുന്ന ബിജെപിയുടെ എംപി സുരേഷ് ഗോപി അടങ്ങിയ ട്രസ്റ്റ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മേല്‍ക്കൂരയെന്ന് പറയാന്‍ സാധിക്കില്ല.. പണ്ടെങ്ങോ വലിച്ചു കെട്ടിയ ടാര്‍പോളിന്‍ പൊട്ടിപ്പൊളിഞ്ഞു പോയതോടെ കനത്ത വെയിലും മഴയു കൊണ്ട് കഴിയുന്നത് നാല്‍പ്പതോളം പശുക്കള്‍. നിലം വൃത്തിഹീനവും പരിസരം മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു. പശുക്കളുടേയും കിടാങ്ങളുടെയും കാര്യം ഇതിലും കഷ്ടം. മതിയായ ഭക്ഷണമില്ലാത്തതിനെ തുടര്‍ന്ന് എല്ലും തോലുമായ പശുക്കളെ കണ്ടാല്‍ അല്‍പ്പം മനസ്സാക്ഷിയുള്ള ആര്‍ക്കും കണ്ണു നിറയും. ഒരുദിവസം കഴിക്കാനായി കൊടുക്കുന്നത് വൈക്കോലാണ്, എന്നാല്‍, പലപ്പോഴും ഇതുകൊടുക്കാറില്ല. 19 പശുക്കളും 17 കിടാവുമാണ് ഇവിടെയുള്ളത്. ഇവയെ പരിപാലിക്കാനുള്ളത് ഒരു ജീവനക്കാരന്‍ മാത്രം. ഗോശാലയുടെ പേരില്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പിരിവ് നടക്കുന്നുണ്ടെങ്കിലും ഇതിന്റെയൊന്നും ഗുണഫലം മിണ്ടാപ്രാണികള്‍ക്ക് ലഭിക്കാറില്ല.


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോടു ചേര്‍ന്ന് സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയിലാണു പശുക്കളുടെ ദുരിതമാണ് മുകളില്‍ വിവരിച്ചത്. ആകെയുള്ള നാല് സെന്റ് സ്ഥലത്ത് 40 പശുക്കള്‍ വീര്‍പ്പുമുട്ടി കഴിയുന്നു. ഉത്തരേന്ത്യന്‍ മോഡല്‍ പശുപ്രേമം മൂത്ത ചിലരാണ് ഈ ഗോശാലയ്ക്ക് പിന്നില്‍. ബിജെപി എംപി സുരേഷ് ഗോപിയും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇങ്ങനെ പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളാണ് മിണ്ടാപ്രാണികളെ ദുരിതത്തില്‍ തള്ളിവടുന്നത്. സംഭവം മൃഗസ്നേഹികള്‍ വഴി വാര്‍ത്തയാകുകയും ഇതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തുകയും ചെയ്തിരുന്നു. മിണ്ടാപ്രാണികള്‍ വലിയ രീതിയിലുള്ള ക്രൂരതയാണു നേരിടുന്നതെന്നും ആവശ്യമെങ്കില്‍ ഏറ്റെടുത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു കൈമാറാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മിണ്ടാപ്രാണികളാണു മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഇവിടെ കഴിയുന്നത്. മേല്‍ക്കൂര മറയ്ക്കാന്‍ ഉപയോഗിച്ച ടാര്‍പോളിന്‍ കീറിപ്പറിഞ്ഞ അവസ്ഥയിലാണ്. മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണമില്ലാത്ത അവസ്ഥയിലാണു പശുക്കള്‍ ഷെഡിനുള്ളില്‍നിന്ന് ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്യുന്നില്ല. ഈയടുത്ത് ഒരു പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നുവെന്നും ഭക്തര്‍ മന്ത്രിയോട് പരാതിപ്പെട്ടു. കൃത്യമായി ഭക്ഷണം നല്‍കാറില്ലെന്നും ഉള്ളപ്പോള്‍ കൊടുക്കുകയാണു പതിവെന്നും ഗോശാലാ ജീവനക്കാരന്‍ സമ്മതിച്ചു. ആഹാരം കൊടുക്കാന്‍ പണമില്ല എന്ന മറുപടിയാണു ട്രസ്റ്റ് ഭാരവാഹികളില്‍ നിന്നു ലഭിക്കാറുള്ളത് എന്നും ജീവനക്കാരന്‍ വിശദീകരിച്ചു.

ട്രസ്റ്റ് ഭാരവാഹികളുമായി സംസാരിച്ചു കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു. താല്‍ക്കാലികമായി ഇവയ്ക്കുള്ള ആഹാരം എത്തിച്ചു നല്‍കാനുള്ള ഏര്‍പ്പാടു ചെയ്യാന്‍ ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്ഷേത്രത്തിലേക്കുള്ള പാല്‍ ലഭിക്കുവാന്‍ ക്ഷേത്രം വക ഗോശാല പ്രവര്‍ത്തിക്കുന്നതിനു പുറമേ സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയിലാണു പശുക്കളുടെ ദുരിതം. സ്ഥലത്തെത്തിയ മന്ത്രി മിണ്ടാ പ്രാണികളോട് ചിലര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ കണ്ടറിഞ്ഞ രോഷാകുലനായി. ഈ നിലയില്‍ ഗോശാലയുടെ പ്രവര്‍ത്തനം തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മിണ്ടാപ്രാണികളോടുള്ള മഹാക്രൂരതയാണിത്. വല്ലപ്പോഴുമാണ് പശുക്കള്‍ക്ക് തീറ്റ കിട്ടുന്നത്.

വലിയ പ്രമാണിമാര്‍ അടങ്ങുന്ന സ്വകാര്യ ട്രസ്റ്റാണ് ഗോശാല നടത്തുന്നത്. സംരക്ഷിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കരുതായിരുന്നു. ട്രസ്റ്റിന്റെ ഭാരവാഹികളുമായി സംസാരിക്കും. നല്ല രീതിയില്‍ നടത്താന്‍ കഴിയില്ലെങ്കില്‍ പശുക്കളെ ക്ഷേത്രത്തിന്റെ ഗോശാലയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. പട്ടിണി കിടക്കുന്ന പശുക്കള്‍ക്ക് അടിയന്തരമായി തീറ്റ നല്‍കാന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

11 ദിവസം പ്രായമുള്ള കിടാവിനെ ഗോശാലയില്‍ നായ്ക്കള്‍ കടിച്ചു കൊന്നതും ഞെട്ടിച്ചു
മിണ്ടാപ്രാണികളോട് ചെയ്യുന്ന ക്രൂരതയുടെ ഒടുവിലെ ഉദാഹരണം പുറത്തുവന്നത് കുറച്ച് ദിവസംമുമ്പ് 11 ദിവസം പ്രായമുള്ള കിടാവിനെ ഗോശാലയ്ക്കുള്ളിലിട്ട് നായ്ക്കള്‍ കടിച്ചു കൊന്ന സംഭവമാണ്. മേല്‍ക്കൂരയില്ലാതെ ചോര്‍ന്നൊലിക്കുന്ന ഗോശാലയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ നിലയിലാണ്. അതുകൊണ്ട് തന്നെ തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രവുമാണ് ഇവിടം. ചാണകം സംസ്‌കരിക്കുന്നതിന് പോലും സംവിധാനവുമില്ല. നിയമപ്രകാരം നഗരസഭയുടെ ലൈസന്‍സോ മൃഗസംരക്ഷണവകുപ്പിന്റെ ചട്ടങ്ങളോ പലിച്ചിട്ടില്ല. ഗോശാല നടത്തിപ്പ് സംബന്ധിച്ച് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ പശുക്കളുടെ ദുരിതത്തെക്കുറിച്ച് റിപ്പോര്‍ട്ടും നല്കിയിട്ടുണ്ട്.

ഇതോടെ ഭക്ഷണംപോലും ഇല്ലാതെ വലയുന്ന മിണ്ടാപ്രാണികളുടെ ജീവനും സുരക്ഷയില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. കണ്ണന്‍ എന്ന കിടാവിനെ നായ്ക്കള്‍ കടിച്ചുകൊന്നത്. അന്ന് മുതല്‍ ഗോശാലയിലെ മറ്റ് കിടാങ്ങളും പേടിച്ചു കരയുന്ന അസ്ഥയിലായിരു്ന്നു. കുതിര മാളികയ്ക്ക് സമീപത്താണ് ഈ ഗോശാല സ്ഥിതി ചെയ്യുന്നത്. സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ട്രസ്റ്റിന് പശുക്കളെ നല്‍കിയത്. എന്നാല്‍ ഉദ്ഘാടന ശേഷം ഇവരാരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിന് പിന്നാലെ ക്ഷേത്രഭരണ സമിതി പുതിയ ഗോശാല നിര്‍മ്മിച്ച് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പശുക്കളെ മാറ്റി. എന്നാല്‍ ട്രസ്റ്റിന്റെ കീഴിലുള്ള പശുക്കളേയും കിടാങ്ങളേയും അവിടെ നിലനിര്‍ത്തി. തൊഴുത്ത് വൃത്തിയാക്കി മതിയായ സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ട്രസ്റ്റുകാര്‍ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പ് വെറുംവാക്കായി. കീറിയ ടാര്‍പോളിന്‍ കൊണ്ടുള്ള മേല്‍ക്കൂരയാണ് ഗോശാലയുടേത്. നിലം വൃത്തിഹീനമാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പശുക്കള്‍ക്കായി പുതിയ ഗോശാല നിര്‍മ്മിച്ചതോടെ ഗോശാല ട്രസ്റ്റിന്റെ പേരില്‍ നടത്തുന്ന അനധികൃത ഗോശാലയില്‍ പാര്‍പ്പിച്ചിരുന്ന ക്ഷേത്രത്തിന്റെ പത്ത് പശുക്കളെ മാറ്റിയ അവസ്ഥയുമുണ്ടായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലുള്ള നമ്പി മഠത്തിലാണ് സൗകര്യങ്ങളുള്ള പുതിയ ഗോശാല നിര്‍മ്മിച്ചത്. അനധികൃത ഗോശാലയില്‍ മിണ്ടാപ്രാണികള്‍ക്ക് പീഡനമേല്‍ക്കുന്നുവെന്നുള്ള വാര്‍ത്ത പുറത്തുവന്നതോടെ കോട്ടയ്ക്കകം പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ക്ഷേത്രഭരണസമിതിക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ പശുക്കള്‍ക്കായി പുതിയ ഗോശാല നിര്‍മ്മിച്ചത്.

പശുവളര്‍ത്തല്‍ കേന്ദ്രം നിയമവിരുദ്ധം
'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോശാല' എന്നപേരില്‍ സുരേഷ് ഗോപി അടക്കമുള്ള ട്രസ്റ്റ് ഗോശാല നടത്തിയത് നിയമ വിരുദ്ധമായിട്ടാണെന്ന് വിവരാവകാശരേഖയും പുറത്തു വന്നിരുന്നു. ഗോശാല നടത്തിപ്പിനുള്ള ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും വിവരം ലഭിച്ചു. ഗോശാലയ്ക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നാണ് ക്ഷേത്രാധികൃതരും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു. അതേസമയം ക്ഷേത്രത്തെ മറയാക്കിയാണ് ട്രസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ നമ്പി മഠത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോശാല താല്ക്കാലികമായി നിലവിലെ സ്ഥലത്തേക്ക് മാറ്റിയതാണ്. മറ്റൊരു തൊഴുത്ത് കെട്ടി അങ്ങോട്ട് മാറ്റുമെന്നാണ് ഗോശാലാ അധികൃതര്‍ പറഞ്ഞിരുന്നതെന്നും കൊട്ടാരം അധികൃതര്‍ പറയുന്നു.

നാല്‍പ്പതിലേറെ പശുക്കളാണ് ഇവിടെയുള്ളത്. ഇത്രയും പശുക്കളെ പരിപാലിക്കാന്‍ നഗരസഭയുടെ ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സ് ഇല്ലാതെയാണ് ഗോശാല നടത്തുന്നതെന്ന് വിവരാവകാശരേഖ പറയുന്നു. ഇത്രയും പശുക്കളെ പരിപാലിക്കുന്നതിന് 50 സെന്റോളം സ്ഥലം വേണമെന്നും മാലിന്യസംസ്‌ക്കരണ പ്ലാന്റുകള്‍ ഉണ്ടാകണമെന്നും നിയമമുണ്ട്. എന്നാല്‍, അത്രയം സ്ഥലവും ഇവിടെയില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കാനുമുള്ള സൗകര്യങ്ളൊന്നും ഇവിടെയില്ല.

ഗര്‍ഭിണികളായ പശുക്കള്‍ക്ക് പോലും വേണ്ടത്ര പരിരക്ഷ ലഭിക്കാറില്ല. ദിവസേന ഒരു പശുവിന് 30 കിലോ പച്ചപ്പുല്ല് നല്കണമെന്നാണ് മൃഗസംരക്ഷണച്ചട്ടം. ഗോക്കളെ ദിവസേന നടത്തിക്കണമെന്നും മാറ്റിക്കെട്ടണമെന്നും നിയമം അനുശാസിക്കുന്നു. ഇതിനു വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പശുക്കള്‍ക്ക് രോഗങ്ങള്‍ വരുന്നുണ്ട്. ഗോശാല ട്രസ്റ്റിന്റെ പേരില്‍ ചില വിവിഐപികളും ഗോസംരക്ഷകരും മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം സുരക്ഷാകാരണം പറഞ്ഞ് തടസ്സപ്പെടുത്തുന്നുവെന്നോണ് ഗോശാല ട്രസ്റ്റിന്റെ അവകാശവാദം ഗോശാലയുടെ വികസനം, പ്രവര്‍ത്തനം എന്നിവയെ സുരക്ഷാകാരണം പറഞ്ഞ് തടസ്സപ്പെടുത്തുകയാണെന്ന് ട്രസ്റ്റ്. കൊട്ടാരം ട്രസ്റ്റ് തുടക്കത്തില്‍ വാടകയില്ലാതെയാണ് ഗോശാലയ്ക്കു സ്ഥലംനല്‍കിയത്. പിന്നീടുണ്ടായ തര്‍ക്കത്തില്‍ മേല്‍ക്കൂര നിര്‍മ്മാണം തടസ്സപ്പെട്ടു. മേല്‍ക്കൂര നിര്‍മ്മിക്കാന്‍ കോടതി ഉത്തരവുണ്ടെങ്കിലും നിര്‍മ്മാണവസ്തുക്കള്‍ ഉള്ളിലെത്തിക്കാന്‍ പ്രയാസമുണ്ട്. പശുക്കള്‍ക്കുള്ള തീറ്റ എത്തിക്കാനും ഇതേ പ്രയാസം നേരിടുന്നു. സമീപത്തെ കല്യാണമണ്ഡപങ്ങളില്‍നിന്നും ഭക്ഷണാവശിഷ്ടം കൊണ്ടുതള്ളുന്നത് ഗോശാലയ്ക്കു സമീപത്താണ്. ഇതാണ് പട്ടിശല്യത്തിനു കാരണമെന്നും ഇവര്‍ വിവരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category