1 GBP = 88.40 INR                       

BREAKING NEWS

യാത്രയായത് സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃക; എഴുത്തുകാരനും പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവര്‍മ്മ ഇനി ഓര്‍മ്മ; മരണം തിരുവനന്തപുരം കോസ്മോ പൊളിറ്റന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ; പന്തളം രാജകുടുംബാഗം കൂടിയായ വര്‍മ്മയെ ശ്രദ്ധേയനാക്കിയത് വ്യത്യസ്തമായ ലേഖനങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃകയായിരുന്ന വ്യക്തിത്വത്തിന്റെ വേര്‍പാടില്‍ നീറുകയാണ് കേരളം. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായിരുന്ന പി. രവിവര്‍മ്മ അന്തരിച്ചു. തിരുവനന്തപുരം കോസ്മോ പൊളിറ്റന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച്ച രാവിലെയൊടെയായിരുന്നു അന്ത്യം. പിആര്‍ഡിയില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വ്യത്യസ്തമായ ശൈലിയിലുള്ള എഴുത്താണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പത്രം ദ്വൈവാരികയില്‍ ലേഖകനായിരുന്നു. പന്തളം രാജകുടുംബാംഗം കൂടിയായ അദ്ദേഹം തിരുവനന്തപുരത്തെ വലിയൊരു സൗഹൃദ വലയത്തിന് ഉടമയുമായിരുന്നു.

പിആര്‍ഡി മുന്‍ അഡീ. ഡയറക്ടറും പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി വൈസ് പ്രസിഡന്റുമായ നാലുകെട്ട് കൊട്ടാരത്തില്‍ പി.രവിവര്‍മ്മ(ദിനേശ്) രാജയുടെ നിര്യാണത്തെ തുടര്‍ന്ന് അശുദ്ധിയായതിനാല്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം ജൂലൈ 20 വരെ അടച്ചു. 21 ന് ശുദ്ധികലശത്തിനു ശേഷമേ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category