1 GBP = 92.00 INR                       

BREAKING NEWS

ലോകകപ്പ് സെമിയില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകര്‍ച്ച; രോഹിതും രാഹുലും കോലിയും മടങ്ങിയത് ഓരോ റണ്‍ വീതം നേടി; നാലാമനായി ദിനേശ് കാര്‍ത്തിക്കും മടങ്ങി; തകര്‍പ്പന്‍ ബൗളിങ്ങില്‍ ഇന്ത്യയെ ഞെട്ടിച്ച് മാറ്റ് ഹെന്റിയും ട്രെന്റ് ബോള്‍ട്ടും; ഹെന്റിക്ക് മൂന്ന് വിക്കറ്റ്; കൂട്ടത്തകര്‍ച്ചയില്‍ ഞെട്ടി ക്രിക്കറ്റ് ആരാധകര്‍; മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിക്കുമോ?

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ലോര്‍ഡിലേക്ക് പോകാനൊരുങ്ങി വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകര്‍ച്ച. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച രോഹിതാണ് ആദ്യം പുറത്തായത്. മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലഥാം പിടിച്ചാണ് രോഹിത് ശര്‍മ്മ നായകന്‍ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. ബോള്‍ട്ടിന്റെ പന്തി്ല്‍ നായകന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രാഹുലിനെ കീപ്പറുകളുടെ കയ്യിലെത്തിച്ച് മൂന്നാം പ്രഹരവും ഏല്‍പ്പിച്ചു. പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ത്തിക്കും വീണു. ഇന്ത്യ 24ന് നാല്. നാല് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അഞ്ചു റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. നേരത്തെ, മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട ഇന്നിങ്സിനൊടുവിലാണ് ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കു മുന്നില്‍ 240 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് ആണ് നേടിയത്. നായകന്‍ കെയിന്‍ വില്യംസണ്‍ റോസ് ടെയ്‌ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.റിസര്‍വ് ദിനത്തിലേക്ക് മാറിയ മത്സരത്തില്‍ അവസാന 3.5 ഓവറില്‍ 3 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തിയ ന്യൂസിലാന്‍ഡ് 28 റണ്‍സ് കൂടിയാണ് ചേര്‍ത്തത്. റോസ് ടെയ്‌ലര്‍ 74(90) ടോം ലഥാം 10(11) മാറ്റ് ഹെന്റി 1(2) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന് ഇ്ന്ന് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡ് ഇന്നിങ്സ് അവസാനിക്കുന്നതിന് 3.5 ഓവര്‍ ബാക്കിയുള്ളപ്പോഴാണ് മഴ എത്തയത്. മഴ കാരണം കളി നിര്‍ത്തുമ്പോള്‍ 46.1 ഓവറില്‍ 211ന് 5 എന്ന നിലയിലാണ് കിവീസ്. റിസര്‍വ്വ് ദിനമായ നാളെ ഇതേ സ്‌കോറിന്റെ ബാക്കിയായിട്ടായിരിക്കും മത്സരം പുനരാരംഭിക്കുക. റോസ് ടെയ്ലര്‍ 67*(85), ടോം ലഥാം 3*(4) എന്നിവരാണ് ക്രീസില്‍. മത്സരത്തില്‍ മഴ എത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.ഏതെങ്കിലും തരത്തില്‍ മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ ഇന്നത്തെ കളി നാളത്തേക്ക് മാറ്റാന്‍ തീരുമാനം എടുക്കുകയായിരുന്നു


അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍ എന്നിവരുടെ മികവിലാണ് ന്യൂസിലാന്‍ഡ് ഭേദപ്പെട്ട സ്‌കോറില്‍ എത്തി നില്‍ക്കുന്നത്. തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവികളെ വരിഞ്ഞ് മുറുക്കി. ആദ്യ ഓവറുകളില്‍ ബുംറ ഭുവനേശ്വര്‍ സഖ്യത്തെ ക്ഷമയോടെ നേരിട്ട ന്യൂസിലാന്‍ഡിന് റണ്‍ വേഗത കൂട്ടാനായില്ല. ഇടയ്ക്ക് മെച്ചപ്പെട്ട സ്‌കോറിലേക്ക് പോകുന്നു എന്ന് തോന്നിച്ചെങ്കിലും വീണ്ടും തകര്‍ച്ചയെ നേരിടുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് മോശം തുടക്കമായിരുന്നു. ജസ്പ്രീത് ബുംറ ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ഓവറുകളില്‍ റണ്‍ കണ്ടെത്താന്‍ ആദ്യം മുതല്‍ കിവീസ് ബാറ്റസ്മാന്മാര്‍ ബുദ്ധിമുട്ടി. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ പോയതിന് ശേഷം രണ്ടാം വിക്കറ്റില്‍ ഹെന്റി നിക്കോള്‍സ് 28(51) കെയിന്‍ വില്യംസണ്‍ 67(95) എന്നിവര്‍ ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തെങ്കിലും നിരവധി ഓവറുകള്‍ വേണ്ടി വന്നു. ജഡേജയുടെ പന്തില്‍ നിക്കോള്‍സ് പുറത്തായതിന് പിന്നാലെ എത്തിയ റോസ് ടെയ്ലറെ കൂട്ടുപിടിച്ച് വില്യംസണ്‍ സ്‌കോര്‍ ഉയര്‍ത്തി. 36ാം ഓവറിലെ രണ്ടാം പന്തില്‍ ചഹാലിന് വിക്കര്റ് സമ്മാനിച്ച് വില്യംസണ്‍ മടങ്ങുമ്പോള്‍ കിവീസ് സ്‌കോര്‍ 134ന് 3. പിന്നീട് വന്ന ജെയിംസ് നീഷം 12(18) കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം 16(10) എന്നിവര്‍ പെട്ടെന്ന് മടങ്ങി.ഏഴാമനായിട്ടാണ് വിക്കറ്റ് കീപ്പര്‍ ടോം ലഥാം ക്രീസിലെത്തിയത്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങിയത്. കുല്‍ദീപ് യാദവിന് പകരം കഴിഞ്ഞ മത്സരത്തില്‍ വിശ്രമിച്ച ചഹല്‍ തിരികെ എത്തി. ന്യൂസിലാന്‍ഡ് ടീമും ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമില്‍ ഇടം പിടിച്ചു. മഴ കാരണം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടും. നേരത്തെ മാഞ്ചസ്റ്ററില്‍ രണ്ട് മത്സരങ്ങള്‍ ഈ ലോകകപ്പില്‍ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. മധ്യ നിരയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഇവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category