1 GBP = 86.00INR                       

BREAKING NEWS

മിഡില്‍സ്ബ്രോ സെന്റ് എലിസബത്ത് സീറോ മലബാര്‍ മിഷന്റെ പ്രഥമ തിരുനാള്‍ ആഘോഷം ഗംഭീരമായി

Britishmalayali
മനോജ് മാത്യു

മിഡില്‍സ്ബ്രോ സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍ ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാസ്ലീഹായുടെയും മറ്റു സ്വര്‍ഗീയ മധ്യസ്ഥരുടെയും സംയുക്ത തിരുനാള്‍ ഭക്ത്യാഢംബരപൂര്‍വം ആഘോഷിച്ചു. തിരുന്നാള്‍ ആഘോഷത്തിനു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ഡോ. ആന്റണി ചുണ്ടെലിക്കാട്ടില്‍, ഡോ. ബാബു പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മിഡില്‍സ്ബ്രോ, ഡാര്‍ലിംഗ്ടണ്‍, നോര്‍ത്ത്അലേര്‍ട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇടവക തിരുനാളില്‍ ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30ന് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് ഇടവക വികാരി ഫാ: ഡൊമിനിക് കൊടിയേറ്റം നിര്‍വഹിച്ചതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്ന് കഴുന്നു നേര്‍ച്ച, പ്രസുദേന്തി വാഴിക്കല്‍, ലദീഞ്ഞ് എന്നീ കര്‍മ്മങ്ങള്‍ക്കു ശേഷം ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടന്നു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൊടിതോരണങ്ങളും, മുത്തുക്കുടകളുടെയും സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡിന്റെയു  അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ പരമ്പരാഗത രീതിയിലുള്ള വര്‍ണ്ണ ശബളമായ തിരുനാള്‍ പ്രദക്ഷിണവും നടത്തി. വൈകുന്നേരത്തെ സ്നേഹ വിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വെച്ചുവാണിഭക്കട പലരിലും നാട്ടിലെ പെരുനാള്‍ പ്രതീതിയും തദ്ദേശീയരില്‍ കൗതുകവും ഉണര്‍ത്തി. വിവിധ തിരുനാള്‍ പരിപാടികള്‍ക്ക് ട്രസ്റ്റിമാര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category