1 GBP = 85.80INR                       

BREAKING NEWS

ഒരാഴ്ച നീളുന്ന സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ തിരുനാളിനു കൊടിയേറി; പ്രധാന തിരുനാള്‍ ഞായറാഴ്ച

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ഭാരത അപ്പസ്തോലന്‍ വിശുദ്ധ തോമാസ്ലീഹായുടെയും, പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് ഞായറാഴ്ച കൊടിയേറി. ഞായറാഴ്ച വൈകുന്നേരം നാലരക്ക് ലോങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടന്ന വി. കുര്‍ബ്ബാനയ്ക്കും, നൊവേനക്കും ശേഷം ഒരാഴ്ച നീളുന്ന തിരുനാളിനു സീറോ മലബാര്‍ മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ: ജോസ് അഞ്ചാനിക്കല്‍ കൊടിയേറ്റി.


ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച വരെ എല്ലാ ദിവസങ്ങളിലും വി. കുര്‍ബാനയും നൊവേനയും നടക്കും, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സലര്‍ ഫാ: മാത്യു പിണക്കാട്ട്, വികാരി ജനറാളന്മാരായ ഫാ: സജി മലയില്‍ പുത്തന്‍പുരയില്‍ ,ഡോക്ടര്‍ ആന്റണി ചുണ്ടെലിക്കാട്ട്, ഫാ: ജിനോ അരീക്കാട്ട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ദിവ്യ ബലി അര്‍പ്പിക്കുന്നതാണ്.

പ്രധാന തിരുനാള്‍ ദിനമായ പതിനാലിനു ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മുപ്പതിന് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ: ജോര്‍ജ് എട്ടുപറ മുഖ്യ കാര്‍മ്മികന്‍ ആകും. തിരുനാള്‍ കുര്‍ബാനയ്ക്ക് ശേഷം കേരളത്തനിമയില്‍ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. വൈകുന്നേരം ലോങ്‌സൈറ്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രസക്ത പിന്നണി ഗായകരായ സാംബശിവ, ഷിനോ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന ഗാനമേള അരങ്ങേറും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ: ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.
പള്ളിയുടെ വിലാസം
St Joseph's R C Church, Longsight, Manchester, M13 0BU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category