1 GBP = 88.00 INR                       

BREAKING NEWS

വിവിന്‍ സേവ്യര്‍ പ്രസിഡന്റ്, ഡിക്സണ്‍ ജോര്‍ജ് സെക്രട്ടറി, ഷെബി അബ്രഹാം ട്രഷറര്‍; കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന് ഇക്കുറി യുവനേതൃത്വം

Britishmalayali
kz´wteJI³

കേംബ്രിഡ്ജുകാരുടെ മലയാളി സംഘടനയായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ഇലക്ഷനും നടന്നു. ചെറി ഹിന്‍ഡന്‍നിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന മത്സരത്തില്‍ പാലാ രാമപുരം സ്വദേശിയും ഇപ്പോള്‍ ചെറിഹിന്‍ഡന്‍നില്‍ താമസിക്കുന്നതും ആയ വിവിന്‍ സേവ്യര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കേംബ്രിഡ്ജ്കാര്‍ക്ക് സുപരിചിതനായ വിവിന്‍ സേവ്യര്‍ മുന്‍ വര്‍ഷങ്ങളില്‍ അസോസിയേഷന്റെ സെക്രട്ടറിയായും ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുള്ളതാണ്.

ഡിക്സണ്‍ ജോര്‍ജ് (സെക്രട്ടറി), ഇന്ദു ഫ്രാന്‍സിസ് (വൈസ് പ്രസിഡന്റ്), സുധ ഷാജി (ജോയിന്‍ സെക്രട്ടറി), ഷെബി അബ്രഹാം (ട്രഷറര്‍), ജെസ്സി റോബര്‍ട്ട്, ബിജു ആന്റണി, ഡെന്നി തോമസ്, ആന്റണി ജോപ്പന്‍, സിനേഷ് മാത്യു, അനില്‍ ജോസഫ്, തോമസ് കുര്യന്‍, എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പൂര്‍ണപിന്തുണ നിയുക്ത പ്രസിഡന്റ് വിവിന്‍ സേവ്യര്‍ അഭ്യര്‍ത്ഥിച്ചു. തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി പൊതുയോഗത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സെക്രട്ടറി ഡിക്സണ്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചതോടെ യോഗ നടപടികള്‍ അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category