1 GBP = 88.40 INR                       

BREAKING NEWS

ജൂബിലേറിയന്‍ ഫാ: ജോസഫ് നരിക്കുഴിക്ക് അനുഗ്രഹ ആശംസയേകി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ബര്‍മിങാമില്‍

Britishmalayali
ബാബു ജോസഫ്

 

ബര്‍മിങ്ഹാം: പൗരോഹിത്യ ജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫാ: ജോസഫ് നരിക്കുഴിക്ക് ഇത്തവണ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ അനുഗ്രഹാശംസകള്‍ നേരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ്. മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാവുന്ന ദിവ്യബലിയില്‍ ഫാ: നരിക്കുഴിയും കാര്‍മ്മികത്വം വഹിക്കും. ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ഈമാസം 13നു മറ്റന്നാളാണ് ബര്‍മിങ്ഹാമില്‍ നടക്കുക.

1939ല്‍ ജനിച്ച ഫാ: നരിക്കുഴി 1969ല്‍ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍വച്ച് മാര്‍. കുര്യാക്കോസ് കുന്നശ്ശേരിയില്‍ നിന്നും ഛത്തീസ്ഗഡിലെ റായ്പൂര്‍ രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. 1997ല്‍ യുകെയിലെത്തിയ അച്ചന്‍ ബര്‍മിങ്ഹാം രൂപതയിലെ വിവിധ ഇടവകകളിലും വിവിധ സീറോ മലബാര്‍ കമ്മ്യൂണിറ്റികളിലും സേവനം ചെയ്തു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയിലെ പ്രമുഖ വചന പ്രഘോഷകന്‍ ഫാ: ഷൈജു നടുവത്താനി, ഫാ: ഗ്ലാഡ്‌സണ്‍ ദെബ്രോ, ബ്രദര്‍ നോബിള്‍ ജോര്‍ജ്, ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. അവധിക്കാല കണ്‍വന്‍ഷനില്‍ ഏറെ പുതുമകളോടെ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാര്‍ക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കണ്‍വന്‍ഷന്‍ നടക്കും. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കി വരുന്നു. ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.

രണ്ടു വേദികളിലായി ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
കണ്‍വന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.

പതിവുപോലെ രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷന്‍ നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സന്‍ - 07506810177, അനീഷ് - 07760254700 ബിജുമോന്‍ മാത്യു - 07515368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ടോമി ചെമ്പോട്ടിക്കല്‍ - 07737935424, ബിജു എബ്രഹാം - 07859890267

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category