1 GBP = 89.40 INR                       

BREAKING NEWS

ഇന്ത്യന്‍ തോല്‍വിയില്‍ ആരാധകര്‍ കട്ടക്കലിപ്പില്‍; ഇനി സപ്പോര്‍ട്ട് ഇംഗ്ലീഷ് സായിപ്പിനെന്നു യുകെ മലയാളികള്‍; ഇന്ത്യക്കു വേണ്ടി വാതുവച്ചവര്‍ക്കും കാശു നഷ്ടം; പാക്കിസ്ഥാന്റെ പ്രാക്കെന്നു ഒരു പക്ഷം; 'അഭിമാന' തോല്‍വിയില്‍ കാരണം തേടി സോഷ്യല്‍ മീഡിയ; ഏഷ്യന്‍ ടീമുകളില്ലാത്ത ഫൈനലെന്ന സങ്കടവും ബാക്കി

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: രണ്ടാം ദിനത്തിലേക്ക് നീണ്ട ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങള്‍ക്കൊപ്പം ഏതാനും യുകെ മലയാളികളും എത്തിയത് മനം നിറയെ പ്രതീക്ഷകളോടെ ആയിരുന്നു. ഒരു പക്ഷെ ഇന്ത്യന്‍ ടീമിനെക്കാള്‍ ടീമില്‍ പ്രതീക്ഷയും കാണികള്‍ക്കു തന്നെ ആയിരുന്നു. കൂറ്റന്‍ സ്‌കോര്‍ മുന്നില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പാട്ടും പാടി വിജയിക്കാം എന്ന മനസികാവസ്ഥയില്‍ ആയിരിക്കണം ടീം ഗ്രൗണ്ടില്‍ ഇറങ്ങിയത്, അതിനേക്കാള്‍ കൂളായാണ് കാണികള്‍ ഗാലറിയില്‍ എത്തിയത്. ഇതേ പ്രതീക്ഷ മലയാളം ചാനലുകളുടെ വാര്‍ത്ത മുറികളിലും കാണാന്‍ സാധിച്ചു.

മഴ പെയ്താലും കളി മുടങ്ങിയാലും ഇന്ത്യ ജയിക്കും, ഫൈനല്‍ കളിക്കും, കപ്പടിക്കും എന്നൊക്കെയായിരുന്നു മലയാളം ചാനല്‍ അവതാരകരുടെ അവകാശ വാദങ്ങള്‍. എന്നാല്‍ ഇത് ക്രിക്കറ്റാണ്, അനിശ്ചിതത്വത്തിന്റെ കളിയാണ്, അതാണ് അതിന്റെ മനോഹാരിത എന്ന് സകലരും ഒരു നിമിഷം മറന്നു പോയി. അതിന്റെ വിലയും കൊടുക്കേണ്ടി വന്നു. മൂന്നു മണിയോടെ കളി അവസാനിക്കുമ്പോള്‍ കണ്ണീരു മറച്ചു കട്ടക്കലിപ്പിലാണ് കാണികള്‍ ട്രാഫോര്‍ഡ് വിട്ടത്.

കളി കഴിഞ്ഞപ്പോള്‍ സമ്മിശ്ര വികാരങ്ങളാണ് കാണികള്‍ പങ്കു വയ്ക്കുന്നത്. യുകെ മലയാളികളാകട്ടെ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയോടെ നിമിഷ നേരത്തിനകം കാലുമാറ്റക്കാരായി. ഇനി നമ്മള്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട്, ഉള്ളവരാണ്, അതിനാല്‍ ഇനി പിന്തുണ ഇംഗ്ലണ്ട് എന്ന നിലപാടിലേക്ക് മാറിയിക്കുകയാണ് ഭൂരിഭാഗം പേരും. ഇതോടെ ഇന്ന് ബര്‍മിങ്ഹാം എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന കളിയിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ടെന്‍ഷന്‍ അടിക്കാതെ ഇനി കളി ആസ്വദിക്കാമല്ലോ എന്നാണ് മിക്കവരുടെയും അഭിപ്രായം.

ഇന്ത്യയുടെ മിക്ക കളിയും കണ്ട ഒരാള്‍ എന്ന നിലയില്‍ ഇന്ത്യ പുറത്തു പോയതില്‍ നല്ല വിഷമം ഉണ്ടെന്നും ഇംഗ്ലണ്ട് കളിക്കാന്‍ ബാക്കിയുണ്ട് എന്നതാണ് ആശ്വാസം എന്നുമാണ് കവന്‍ട്രിയിലെ ജോയ് തോമസിന്റെ അഭിപ്രായം. ഇദ്ദേഹത്തിന്റെ കൂടെ കളികാണുന്ന സ്റ്റാന്‍ലിക്കും ഷാജിക്കും ഒക്കെ ഇതേ അഭിപ്രായം തന്നെ. എന്നാല്‍ ഇന്ത്യ ജയിച്ചേ തീരൂ എന്ന വാശിയോടെയാണ് ഓള്‍ഡ് ട്രാഫോഡില്‍ എത്തിയതെന്നും ഇപ്പോള്‍ വീട്ടിലേക്കു മടക്കം നിരാശയോടെ ആണെന്നുമാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ ബര്‍മിന്‍ഹാമിലെ ജോ ഐപ്പ് പറയുന്നത്.
കാത്തു കാത്തിരുന്ന ഒരു കളി കാണാന്‍ എത്തിയിട്ട് തോറ്റു മടങ്ങുന്ന കാഴ്ചക്ക് സാക്ഷിയാകേണ്ടി വന്ന സങ്കടമാണ് മാഞ്ചസ്റ്റര്‍ മലയാളി ദമ്പതികളായ സോണി ചാക്കോയും സോളി ചാക്കോയും പങ്കിടുന്നത്. ഇന്ത്യ ജയിക്കും എന്നുറപ്പിച്ചാണ് ഇരുവരും 400 പൗണ്ട് മുടക്കി ടിക്കറ്റ് സ്വന്തമാക്കിയത്.
കളി തോറ്റെങ്കിലും നാണം കെട്ട തോല്‍വി ആയില്ലല്ലോ എന്ന ആശ്വാസമാണ് ഇപ്പോള്‍ ഇരുവര്‍ക്കും. ഇതേ വികാരം തന്നെയാണ് ടോണ്ടനില്‍ നിന്നെത്തിയവരും പങ്കിട്ടത്. നാട്ടില്‍ നിന്നും അവധി ആഘോഷിക്കാന്‍ വന്ന മാതാപിതാക്കളെയും കൂട്ടി എത്തിയവരും കുറവായിരുന്നില്ല. ജീവിതത്തില്‍ അപൂര്‍വമായി കിട്ടുന്ന അവസരം മുതലാക്കി എന്ന സന്തോഷം പങ്കിടുന്നവരും ഏറെയാണ്.
ഇനിയെത്രകാലം കഴിഞ്ഞാല്‍ ഇംഗ്ലണ്ടില്‍ വീണ്ടും ക്രിക്കറ്റ് വസന്തം വിരുന്നെത്തും എന്ന് ചോദിക്കുന്നവരാണ് ഇവരൊക്കെ. പാക്കിസ്ഥാനെ കളിയില്‍ നിന്നും ഔട്ട് ആക്കാന്‍ ഇംഗ്ലണ്ടിനോട് ഒത്തുകളിച്ചുവെന്ന് ആരോപണം നേരിടുന്ന ഇന്ത്യന്‍ ടീമിന് അതില്‍ സത്യം ഉണ്ടെങ്കില്‍ വിധി നല്‍കിയ മറുപടി ആയിരിക്കും ഈ അപ്രതീക്ഷിത തോല്‍വി എന്ന് പറഞ്ഞു പോയവരും ഗാലറിയില്‍ ഉണ്ടായിരുന്നു. ഒരു ഏഷ്യന്‍ ടീമില്ലാത്ത ഫൈനല്‍ വീണ്ടും വിരുന്നു വന്ന സങ്കടവും പലരും പങ്കു വയ്ക്കുന്നുണ്ടായിരുന്നു. പാകിസ്താന് സെമി കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യയോ പാകിസ്ഥാനോ ഫൈനലില്‍ എത്തുമായിരുന്നു എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഇപ്പോള്‍ ഏറെയാണ്.

അതിനിടെ ഇന്നലെ ഇന്ത്യക്കു വേണ്ടി ബെറ്റ് വച്ച് കാശും മദ്യക്കുപ്പിയും പോയവരും ഏറെയാണ്. ഉറച്ച വിശ്വാസത്തില്‍ 100 ഉം 200 ഉം പൗണ്ട് വരെ ബെറ്റ് വച്ചവരും ഏറെയാണ്. കൂടെ ജോലി ചെയ്യുന്നവരോട് വച്ച ബെറ്റായതിനാല്‍ കാശ് കൊടുത്തേ മതിയാകൂ എന്നത് മറ്റൊരു ഗതികേട്. ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ മികച്ച ഫോമിലായതിനാല്‍ ഒരു സംശയവും വേണ്ടെന്ന നിഗമനത്തിലാണ് പലരും ബെറ്റിനു തുനിഞ്ഞത്.
എന്നാല്‍ ഒരു പന്തില്‍ പോലും കളിയുടെ ഗതിമാറാം എന്ന പ്രതീക്ഷയുള്ള ഇംഗ്ലീഷ് കളി പ്രേമികള്‍ ധൈര്യസമേതം ഇംഗ്ലണ്ടിലെ ഇന്ത്യക്കാരുടെ വെല്ലുവിളി ഏറ്റെടുക്കുക ആയിരുന്നു. പബ്ബിലും മറ്റും ബെറ്റിനു കുപ്പികളാണ് പകരം നല്‍കേണ്ടി വന്നത്. രണ്ടും മൂന്നും കുപ്പിയുടെ കാശ് പോയവരും കുറവല്ല. ഇത്തരത്തില്‍ ലോകകപ്പ് ആവേശം ഏതെങ്കിലും വിധത്തില്‍ ഒക്കെ ഏറ്റെടുത്തവര്‍ അനേകമാണ് യുകെ മലയാളികള്‍ക്കിടയിലും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category