1 GBP = 90.70 INR                       

BREAKING NEWS

പ്യൂര്‍ ഇന്റര്‍ നാഷണല്‍ ലിറ്റില്‍ മിസ്സ് കിരീടംചൂടി ഗ്ലോസ്റ്ററിലെ സിയാന്‍; മോഡലിംഗിലെ നക്ഷത്ര താരത്തിന് കയ്യടിച്ച് പാശ്ചാത്യ ലോകം; അഭിമാനത്തോടെ യുകെ മലയാളികള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ഗ്ലോസ്റ്ററിലെ നാലാം ക്ലാസുകാരി സിയാന്‍ ജേക്കബ് യുകെ മലയാളികള്‍ക്ക് ഇപ്പോള്‍ അഭിമാന താരമാണ്. ഫ്‌ളോറിഡയില്‍ വച്ചു നടന്ന പ്യുര്‍ ഇന്റര്‍നാഷണല്‍ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ ലിറ്റില്‍ മിസ്സ് കിരീടം ചൂടി മോഡലിംഗ് രംഗത്ത് ചെറു പ്രായത്തില്‍ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സിയാന്‍. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ കുട്ടികളുമായാണ് സിയാന്‍ മത്സരിച്ചത്. പതിനഞ്ചിലധികം കുട്ടികളാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം പിന്തള്ളിയാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ലിറ്റില്‍ മിസ്സ് കിരീടം സിയാന്‍ നേടിയത്. 

ഇതിനു മുന്‍പും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സിയാന് വെറും ഒന്‍പതു വയസിനിടയില്‍ അഞ്ചു ഫാഷന്‍ വേദികളില്‍ തന്റെ പേരെഴുതിയിട്ടുണ്ട്. ഒട്ടേറെ പേഴ്സണാലിറ്റി റൗണ്ടുകള്‍ പിന്നിട്ടാണ് പ്യുര്‍ ഇന്റര്‍നാഷണല്‍ അവസാന ഫൈനലില്‍ ഗ്ലോസ്റ്റര്‍ സെന്റ് പീറ്റേഴ്സ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സിയാന്‍ എത്തിയത്. നല്ല തിളങ്ങുന്ന നക്ഷത്ര കണ്ണുകള്‍, മനോഹരമായ പുഞ്ചിരി, നാണം കുണുങ്ങികാതെ ചോദ്യങ്ങള്‍ക്കു ചുടു ചുടാ കിടിലന്‍ മറുപടികള്‍.. ഇതെല്ലാമാണ് സിയാനെ കിരീടത്തിന് അര്‍ഹയാക്കിയത്.

യുകെയിലെ ഏറ്റവും വലിയ ഇന്റര്‍ നാഷണല്‍ സൗന്ദര്യ മത്സരങ്ങളില്‍ ഒന്നായ ഡി.ക്യൂ മിസ് ലിറ്റില്‍ വേള്‍ഡ് വൈഡ് സൗന്ദര്യ മത്സരത്തില്‍ സെക്കന്റ് റണ്ണര്‍ അപ്പ്, കൂടാതെ മത്സരത്തില്‍ നിന്നും മിസ് വേള്‍ഡ് വൈഡ് ചാരിറ്റി, മിസ് വേള്‍ഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാര്‍ഡുകളും സിയാന്‍ ജേക്കബ്ബ് നേടിയിട്ടുണ്ട്. ലിറ്റില്‍ മിസ് ഗ്ലോസ്റ്റര്‍ പുരസ്‌കാരവും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ബ്രാന്‍ഡ് അംബാസിഡറായും സിയാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറാം വയസിലാണ് സിയാന്‍ ബ്രാന്‍ഡ് അംബാസിഡറായത്. ആ പ്രായത്തില്‍ 47 ചാരിറ്റി ഇവന്റുകളാണ് സിയാന്റെ പേരില്‍ കുറിയ്ക്കപ്പെട്ടത്.


ഗ്ലോസ്റ്ററിലെ സെയിന്റ് പീറ്റേര്‍സ് പ്രൈമറി സ്‌കൂളില്‍ ഇയര്‍ നാലില്‍ പഠിക്കുന്ന സിയാന്‍ ജേക്കബ് മോഡലിങ്, ഡാന്‍സ്, അഭിനയം, സംഗീതം എന്നിവയില്‍ മുന്നേറുവാനാണ് താല്‍പ്പര്യം. മോഡലിങ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സിയന് നിരവധി മോഡലിങ് ഓഫറുകളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബാലെ, മോഡേണ്‍, ടാപ്പ്, ഇന്ത്യന്‍, ക്ലാസ്സിക്കല്‍ എന്നീ ഡാന്‍സുകള്‍ അഭ്യസിക്കുന്നതിനൊപ്പം ഈ കൊച്ചു മിടുക്കി കര്‍ണ്ണാടക സംഗീതവും പഠിക്കുന്നുണ്ട്.

കനേഷ്യസ് അത്തിപ്പൊഴിയുടെ ഓണനിലാവ് എന്ന വീഡിയോ ആല്‍ബത്തിലെ മുഖ്യകഥാപാത്രം ഈ കൊച്ചു മിടുക്കിയായിരുന്നു. ചേര്‍ത്തല സ്വദേശികളായ ഗ്ലോസ്റ്ററില്‍ താമസ്സിക്കുന്ന മനോജ് ജേക്കബിന്റെയും രശ്മിയുടെയും മകളാണ് സിയാന്‍. ഇത്രയും ചെറുപ്രായത്തില്‍ മകളെ തേടിയെത്തിയ പുരസ്‌കാരങ്ങളിലും ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അഭിമാനിക്കുകയാണ് സിയന്റെ അച്ഛനമ്മമാര്‍. ജേക്കബ് ആണ് സഹോദരന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category