1 GBP = 85.40 INR                       

BREAKING NEWS

എയര്‍ട്രാഫിക് കണ്‍ട്രോ ള്‍ ബ്രേക്ക്ഡൗണായി; വൈകുന്നേരം അഞ്ച് മുതല്‍ ഗാറ്റ്വിക് എയര്‍പോര്‍ട്ടിലെ മുഴുവന്‍ വിമാനങ്ങളും സസ്പെന്‍ഡ് ചെയ്തു; കുടുങ്ങിയത് ആയിരങ്ങള്‍

Britishmalayali
kz´wteJI³

ന്നലെ ഉച്ചയ്ക്ക് ശേഷം എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ ബ്രേക്ക്ഡൗണായതിനാല്‍ ഗാത്വിക് എയര്‍പോര്‍ട്ടില്‍ വന്‍ പ്രതിസന്ധിയുണ്ടായി. തല്‍ഫലമായി വൈകുന്നേരം അഞ്ച് മുതല്‍ ഈ എയര്‍പോര്‍ട്ടിലെ മുഴുവന്‍ വിമാനങ്ങളും സസ്പെന്‍ഡ് ചെയ്തിരുന്നു. ലണ്ടനിലെ രണ്ടാമത്തെ വലിയ എയര്‍പോര്‍ട്ടില്‍ ഇതിന്റെ ഫലമായി ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം പെട്ട് പോയിരുന്നു. ഇതിനെ തുടര്‍ന്ന് വൈകുന്നേരം ആറ് മണിയോടെ എയര്‍പോര്‍ട്ടില്‍ ഒരു ഗോള്‍ഡ് എമര്‍ജന്‍സി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങള്‍ കടുത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടതെന്ന് വെളിപ്പെടുത്തി നിരവധി യാത്രക്കാര്‍ രംഗത്തെത്തിയിരുന്നു. 

ഈ പ്രതിസന്ധിയെ തുടര്‍ന്ന് ഗാത്വിക്കിലേക്ക് വരാനിരുന്ന നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ മറ്റിടങ്ങളിലേക്ക് വഴിതിരിച്ച് വിടുകയോ ചെയ്തിരുന്നു. എല്ലാ വിമാനങ്ങളും വൈകുമെന്ന അറിയിപ്പ് ഡിപ്പാര്‍ച്ചര്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചില വിമാനങ്ങള്‍ മൂന്ന് മണിക്കൂര്‍ വരെയാണ് വൈകിയത്. നിരവധി പേര്‍ റണ്‍വേയില്‍ പെട്ട് പോയിരുന്നു.  ഗാത്വിക്കില്‍ ഇറങ്ങേണ്ടിയിരുന്ന നിരവധി വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടതിനാല്‍ നിരവധി യാത്രക്കാരാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചേരാന്‍ മണിക്കൂറുകളോളം വൈകിയത്. 

രാത്രി ഏഴര വരെയുള്ള കണക്കുകള്‍ പ്രകാരം  26 വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും എട്ടെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു. സമ്മറില്‍ യാത്രക്കാരുടെ തിരക്ക് തുടങ്ങുന്ന വേളയിലാണ് ഈ പ്രതിസന്ധിയുണ്ടായിരിക്കുന്നതെന്നതിനാല്‍ ഇത് നിരവധി പേരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.  യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ തങ്ങളുടെ എയര്‍ട്രാഫിക്ക് പ്രൊവൈഡറായ എയര്‍നാവിഗേഷന്‍ സൊല്യൂഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും എയര്‍പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 

എയര്‍ നാവിഗേഷന്‍ സൊല്യൂഷന്‍സ് എന്ന പ്രൈവറ്റ് കമ്പനിയാണ് ഗാത്വിക്കിലെ പ്ലെയിന്‍ മൂവ്മെന്റുകള്‍ 2016 മുതല്‍ നിയന്ത്രിക്കുന്നത്.  തങ്ങളുടെ ഒരു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലുണ്ടായ തകരാറ് കാരണമാണ് പ്രശ്നമുണ്ടായിരിക്കുന്നതെന്ന് ഈ കമ്പനി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് അധികം വൈകാതെ പരിഹരിച്ചിരുന്നുവെന്നും കമ്പനി വെളിപ്പെടുത്തുന്നു. ഇത് കാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ ഗാത്വിക്കിലേക്കുള്ള റോഡുകളിലും വന്‍ ട്രാഫിക്ക് കുരുക്ക് അനുഭവപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category