1 GBP = 89.40 INR                       

BREAKING NEWS

പുരുഷശരീരത്തിനുള്ളില്‍ ഒളിപ്പിച്ച സ്ത്രീമനസ് തുറന്ന് കിട്ടാന്‍ ഹള്ളില്‍ നിന്നും മിയ നേരെ പറന്നത് ഡല്‍ഹിയിലേക്ക്; 6500 പൗണ്ട് കൊണ്ട് ശസ്ത്രക്രിയ നടത്തി പെണ്ണായി; മെഡിക്കല്‍ ടൂറിസത്തിന്റെ സര്‍വ സാധ്യകളും ഉപയോഗപ്പെടുത്തി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍

Britishmalayali
kz´wteJI³

ന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച് ദശാബ്ദങ്ങളായി ധര്‍മസങ്കടത്തിലായിരുന്ന യുകെയിലെ ഹള്ളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വുമണ്‍ ദല്‍ഹിയിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായെന്ന് റിപ്പോര്‍ട്ട്. പുരുഷശരീരത്തിനുള്ളില്‍ ഒളിപ്പിച്ച സ്ത്രീമനസ് തുറന്ന് കിട്ടാന്‍ ഹള്ളില്‍ നിന്നും ഈ സ്ത്രീ നേരെ ഇന്ത്യയിലേക്ക് പറക്കുകയായിരുന്നു. 50കാരിയായ മിയ മാക് ഗോവനാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. ഇത്തരം ശസ്ത്രക്രിയക്കായി എന്‍എച്ച്എസില്‍ വളരെ വര്‍ഷം കാത്തിരിക്കേണ്ടി വരുന്നതിനാലാണ് യുകെയില്‍ ഇതിന് മിനക്കെടാതെ താരതമ്യേന കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ നിന്നും ഇത് നിര്‍വഹിച്ചതെന്നും മിയ വിശദീകരിക്കുന്നു. 

ഇന്ത്യയില്‍ നിന്നും വെറും 6500 പൗണ്ട് ചെലവാക്കിയാണ് മിയ ശസ്ത്രക്രിയ നടത്തിയത്. ഇത്തരത്തില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സര്‍വസാധ്യതകളും ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ പ്രയോജനപ്പെടുത്തുകയാണ്. പുരുഷശരീരവും സ്ത്രീമനസുമായി ഇരട്ട വ്യക്തിത്വത്തോടെ ദശാബ്ദങ്ങളോളം ജീവിക്കേണ്ടി വന്നതോടെ മിയയുടെ മാനസിക നില തന്നെ താറുമാറായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡോക്ടറുടെ നിര്‍ദേശത്തോടെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് ഇവര്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍ എന്‍എച്ച്എസിലൂടെ ഈ ശസ്ത്രക്രിയ നടത്തിയെടുക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഡല്‍ഹിയിലെ പ്രൈവറ്റ് ക്ലിനിക്കില്‍ നിന്നും ഇത് നടത്താന്‍ മിയ തീരുമാനിച്ചത്. 

തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വെസ്റ്റ് ഹള്ളില്‍ നിന്നും മിയ ഡല്‍ഹിയിലെത്തിയത്. ഈ ശസ്ത്രക്രിയയിലൂടെ തന്റെ ജീവിതം കൂടുതല്‍ സുഖകരമായെന്നും മനസിന് നല്ല ആശ്വാസമുണ്ടെന്നുമാണ് മിയ വെളിപ്പെടുത്തുന്നത്. ഈ ശസ്ത്രക്രിയക്കായി തനിക്ക് താങ്ങാന്‍ പറ്റുന്ന ചെലവ് ഡല്‍ഹിയില്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അവിടേക്ക് പോയതെന്നും മിയ പറയുന്നു. യുകെയില്‍ റീഅസൈന്‍മെന്റ് ഓപ്പറേഷന് 15,000 പൗണ്ട് ചെലവ് വരുമെങ്കില്‍ ഡല്‍ഹിയില്‍ കൃത്യമായി പറഞ്ഞാല്‍ ഇതിന് 6418 പൗണ്ട് മാത്രമേ വേണ്ടി വരുന്നുള്ളുവെന്നും മിയ വെളിപ്പെടുത്തുന്നു. 

തുര്‍ക്കിയില്‍ വച്ച് മിയ ബ്രസ്റ്റ് എന്‍ഹാന്‍സ്മെന്റ് സര്‍ജറിക്ക് വിധേയയായിരുന്നു. ഇതിനായി അവര്‍ക്ക് 20,000 പൗണ്ടാണ് ചെലവായത്. പൂര്‍ണമായും ഒരു സ്ത്രീയാകുന്നതിന് മിയക്ക് ഇനിയുമേറെ സര്‍ജറികള്‍ക്ക് വിധേയയാകേണ്ടതുണ്ട്. എന്നാല്‍ നിലവിലെ ചികിത്സകള്‍ക്ക് വാങ്ങിയ പണം തിരിച്ച് നല്‍കിയതിന് ശേഷം മാത്രമേ അവയ്ക്കായി മെനക്കെടുകയുള്ളൂവെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. ചില സര്‍ജറികളുടെ ചെലവ് താങ്ങുന്നതിനായി മിയ ക്രൗഡ് ഫണ്ടിംഗ് പേജ് ആരംഭിച്ചിരുന്നു.

ജെന്‍ഡര്‍ ട്രാന്‍സിഷനായി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ പണം നല്‍കേണ്ടുന്ന അവസ്ഥ ഒഴിവാക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. ട്രാന്‍സ്ജെന്‍ഡറായി ജനിക്കുന്നവര്‍ മരിക്കേണ്ടവരാണെന്നാണ് ഇന്നും ചിലര്‍ വിശ്വസിക്കുന്നതെന്നും ആ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും മിയ പറയുന്നു. സര്‍ജറിക്ക് മുമ്പ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു മിയ ജീവിച്ചിരുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകള്‍ കഴിക്കാന്‍ അവര്‍ നിര്‍ബന്ധിതയാവുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category